31.2 C
Kollam
Sunday 27th September, 2026 | 03:45:22 PM
Home News Kerala തുമ്പ രാജീവ് ഗാന്ധി നഗറിൽ നിന്നും കഞ്ചാവ് ചെടി പിടികൂടി

തുമ്പ രാജീവ് ഗാന്ധി നഗറിൽ നിന്നും കഞ്ചാവ് ചെടി പിടികൂടി

തിരുവനന്തപുരം.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനത്തിൽ തുമ്പ രാജീവ് ഗാന്ധി നഗറിൽ നിന്നും കഞ്ചാവ് ചെടി പിടികൂടി. ആളില്ലാത്ത വീടിൻറെ പുരയിടത്തുനിന്നാണ് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രണ്ടുമാസം മുമ്പ് ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ താമസിച്ചിരുന്നു

സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യപുരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസ് ഓഫ് സംഘമാണ് കഞ്ചാവ് ചെടി പിടികൂടിയത്. ഏകദേശം ഒന്നര മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് ചെടികൾ കഴക്കൂട്ടം പോലീസിന് കൈമാറി. കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു