തിരുവനന്തപുരം: എസ് എഫ് ഐ നടത്തിയ കേരള സാങ്കേതിക സർവ്വകലാശാല മാർച്ചിനിടെ ബാരിക്കേഡിനുള്ളിൽ കൈ കുരുങ്ങി പോലീസുകാരൻ്റെ കൈ വിരൽ അറ്റുപോയി. എആർ ക്യാമ്പിലെ സി പി ഒ അച്ചു (31 ) ൻ്റെ വലത് കൈയ്യിലെ മോതിരവിരലിൻ്റെ നഖം ഉൾപ്പെടെയുള്ളഭാഗമാണ് അറ്റ് പോയത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്ത് വന്നു. തിരുവനന്തപുര ത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ അദ്ദേഹത്തെ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി. ഇന്നലെയായിരുന്നു സംഭവം. സാങ്കേതിക സർവ്വകലാശാലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇയർ ഔട്ട് സംവിധാനം എടുത്ത് കളയണമെന്നാവശ്യപ്പെട്ടായിരുന്നു എസ് എഫ് ഐ മാർച്ച് നടത്തിയത്. സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസ്സെടുത്തു
Home News Breaking News എസ് എഫ് ഐ സമരം:ബാരിക്കേഡിൽ കുരുങ്ങി പോലീസുകാരൻ്റെ മോതിരവിരലിൻ്റെ മുകൾഭാഗം അറ്റുപോയി


































