ഷാപ്പിൽ നിന്ന് ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്ത യുവാവ് മരിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. കുമരകം പള്ളിക്കോടംപറമ്പില്‍ ജ്യോതിഷാ(39)ണ് മരിച്ചത്. കോട്ടയം പരിപ്പിലെ ‘തൊള്ളായിരം ഷാപ്പി’ല്‍ നിന്നാണ് ജ്യോതിഷ് ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്തത്. നാലുപേർ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സുഹൃത്തുക്കളായ ഏഴുപേര്‍ ഒന്നിച്ചാണ് ഷാപ്പിലെത്തിയത്. ഷാപ്പില്‍ നിന്നും മീന്‍ കഴിച്ച അഞ്ചുപേര്‍ക്കാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. അഖില്‍, സുജിത്ത്, നിഖില്‍, ഗിരീഷ് എന്നിവരാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.






























