26.4 C
Kollam
Saturday 13th June, 2026 | 02:00:41 AM
Home Lifestyle Culture അടിസ്ഥാന വർഗ്ഗ വോട്ടുകൾ ഇടതുപക്ഷത്തിന് നഷ്ടമായത് വിലയിരുത്തുന്നില്ലന്ന് കേരളാ സാംബവർ സൊസൈറ്റി

അടിസ്ഥാന വർഗ്ഗ വോട്ടുകൾ ഇടതുപക്ഷത്തിന് നഷ്ടമായത് വിലയിരുത്തുന്നില്ലന്ന് കേരളാ സാംബവർ സൊസൈറ്റി

Advertisement

കുന്നത്തൂർ: പരമ്പരാഗതമായി ഇടതുപക്ഷത്തോട് ചേർന്നുനിന്നിരുന്ന വലിയൊരു ഭാഗം അടിസ്ഥാന വർഗ്ഗ വിഭാഗങ്ങൾ ഇത്തവണ യു.ഡി.എഫി. ന് അനുകൂലമായി മാറി ചിന്തിച്ചത് എൽ. ഡി എഫി.ൻ്റെ പരാജയ കാരണങ്ങളിൽ പ്രധാനമാണെന്ന് കേരളാ സാംബവർ സൊസൈറ്റി കൊല്ലം ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയം വിലയിരുത്തി. ഇത്രയും വലിയ പരാജയം ഉണ്ടായിട്ടും എക്കാലവും ഇടതുപക്ഷത്തിൻ്റെ വോട്ടു ബാങ്കും ശക്തിയുമായി നിലനിന്നിരുന്ന ഈ ജനതകൾക്കിടയിൽ ഉണ്ടായിട്ടുള്ള അതൃപ്‌തിയും അകൽച്ചയും പരിശോധിക്കുവാൻ ആരും തയ്യാറാകുന്നില്ലായെന്നും
സമ്മേളനം നിരീക്ഷിച്ചു.
ചക്കുവള്ളി എൻ. എസ്. എസ്. ആഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡൻ്റ് ജി ശശിയുടെ അദ്ധ്യക്ഷതിയിൽ നടന്ന സമ്മേളനം ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ ഉത്ഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടറി വൈ. മനു, മുൻ വൈസ് പ്രസിഡൻ്റ് വി. ആർ. രാമൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. ബാബു, മുൻ ജില്ലാ സെക്രട്ടറി എസ് . ബാബു. എന്നിവർ പ്രസംഗിച്ചു.

വനിതാ -യുവജന വിദ്യാർത്ഥി സമ്മേളനവും മുതിർന്നവരെ ആദരിക്കലും വനിതാ സമാജം സംസ്ഥാന പ്രസിഡൻ്റ് രോഹിണി അനുപമ ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സുജാതശശി അദ്ധ്യക്ഷം വഹിച്ചു. വനിതാ സമാജം സംസ്ഥാന നേതാക്കളായ എം.ഗീത, സരളാരാമചന്ദ്രൻ , യുവജന വിഭാഗം
ജില്ലാ സെക്രട്ടറി
അക്ഷയ ചന്ദ്രൻ ,
ബിന്ദു . സി,
കേരളാ സാംബവർ സൊസൈറ്റി താലൂക്ക് ശാഖ ഭാരവാഹികൾ ആയ
ഹരികുമാർ ബി,
മനോമോഹൻ,
അശോകൻ,
എം മുകേഷ് ,
കെ. പ്രഭാകരൻ,
കെ. ബി. അനിൽകുമാർ,
സുശീല രാജപ്പൻ
അജ്ഞു രാജീവ്,
എസ്. അജി,എസ് .ശശി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement