Home News Kerala അംഗൻവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം , സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി

അംഗൻവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം , സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി

അംഗൻവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടിയുമായി സിപിഐഎം. കോഴിക്കോട് കുന്ദമംഗലം ഏരിയ കമ്മിറ്റി അംഗവും പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗവുമായ എം.എം പ്രസാദിനെയാണ് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്നും ഇയാളോട് ആവശ്യപ്പെട്ടു.

ഈ മാസം 7നായിരുന്നു പെരുവയൽ പഞ്ചായത്തിലെ അംഗൻവാടി ജീവനക്കാരിയെ ജോലിസ്ഥലത്ത് വച്ച് ആക്രമിക്കാൻ ശ്രമിച്ചത്. ഇവർ നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് അന്വേഷണം തുടരുകയാണ്. പ്രസാദിനെ പഞ്ചായത്ത് അംഗത്വത്തിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പെരുവയൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.