30.7 C
Kollam
Tuesday 29th September, 2026 | 02:59:05 PM
Home News Breaking News നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് 23കാരന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് 23കാരന് ദാരുണാന്ത്യം

തിരുവല്ല. നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 23കാരന് ദാരുണാന്ത്യം. തിരുവല്ല വെൺപാല സ്വദേശി ഗോവിന്ദ രാജ് ആണ് മരിച്ചത്

തിരുവല്ല – കായംകുളം സംസ്ഥാന പാതയിൽ കാവുംഭാഗത്ത് വെച്ചായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. കോഴിക്കോട് സ്വകാര്യ കോളേജിൽ എംകോം വിദ്യാർത്ഥിയായിരുന്നു