27.2 C
Kollam
Sunday 27th September, 2026 | 11:19:43 PM
Home News Kerala സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം 15ന്

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം 15ന്

പത്തനംതിട്ട.സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം 15ന് ചേരും.നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയം ചർച്ച ചെയ്യാനാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്.കഴിഞ്ഞ ദിവസം യോഗം ചേർന്നെങ്കിലും തിരഞ്ഞെടുപ്പ് തോൽവി ചർച്ചയായില്ല

ജില്ലയിലെ സിറ്റിംഗ് എംഎൽഎമാർ നാലുപേർ മത്സരിച്ചിട്ടും കോന്നിയിൽ മാത്രമാണ് എൽ ഡി എഫിന് ജയിക്കാൻ ആയത്.പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ വോട്ട് ചോർന്നത് യോഗത്തിൽ വിശകലനം ചെയ്യും.തോമസ് ഐസക്, പി രാജീവ്‌, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, എം വി ജയരാജൻ, സി എസ് സുജാത തുടങ്ങിയ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും