29.1 C
Kollam
Saturday 26th September, 2026 | 01:22:58 PM
Home News Kerala ഫ്ളക്സ് വച്ചത് കോൺഗ്രസ് പാർട്ടിയിൽ വിപ്ലവം ഉണ്ടാക്കാൻ വേണ്ടി

ഫ്ളക്സ് വച്ചത് കോൺഗ്രസ് പാർട്ടിയിൽ വിപ്ലവം ഉണ്ടാക്കാൻ വേണ്ടി

തൃശ്ശൂർ .വാടാനപ്പള്ളിയിൽ കെ സി അനുകൂല ഫ്ലെക്സ് സിപിഐഎം പ്രവർത്തകൻ വച്ച സംഭവം. സിപിഐഎം പ്രാദേശിക നേതാവ് കുറ്റസമ്മതം നടത്തുന്ന ശബ്ദരേഖ ചാനല്‍ പുറത്തുവിട്ടു. കോൺഗ്രസ് പാർട്ടിയിൽ വിപ്ലവം ഉണ്ടാക്കാൻ വേണ്ടിയാണ് താൻ അത് ചെയ്തത്

ക്യാമറ ഉള്ള കാര്യം അറിയില്ലായിരുന്നുവെന്നും അരവശ്ശേരി മുഹമ്മദ്. കഴിഞ്ഞദിവസമാണ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സിപിഐഎം നേതാവ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. സേവ് കോൺഗ്രസിന്റെ പേരിലായിരുന്നു ഫ്ലക്സ് ബോർഡ്