27.7 C
Kollam
Monday 21st September, 2026 | 04:16:33 PM
Home News Breaking News മക്കളുടെ മുന്നിലിട്ട് അമ്മയെവെട്ടിക്കൊന്നു,പ്രതി അതുൽ സത്യന് ജീവപര്യന്തം

മക്കളുടെ മുന്നിലിട്ട് അമ്മയെവെട്ടിക്കൊന്നു,പ്രതി അതുൽ സത്യന് ജീവപര്യന്തം

പത്തനംതിട്ട. റാന്നി കീക്കൊഴൂർ രഞ്ജിത കൊലക്കേസ്.പ്രതി അതുൽ സത്യന് ജീവപര്യന്തം കഠിന തടവ്.പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2023 ജൂൺ 24 ന് ആയിരുന്നു അരുംകൊല.രഞ്ജിതയുടെ ഒപ്പം താമസിച്ചിരുന്ന വ്യക്തിയാണ് പ്രതി അതുൽ. മക്കളുടെ മുന്നിലിട്ടായിരുന്നു രഞ്ജിതയെ വെട്ടി കൊന്നത്

രഞ്ജിതയുടെ അമ്മയെയും അച്ഛനെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു അതുൽ. അതുലിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു കൊലപാതകം.