Home News Breaking News സ്ട്രോങ്ങ് റൂം വിവാദം ഹൈക്കോടതിയിൽ; വരണാധികാരികൾക്കെതിരെ നടപടി വേണമെന്ന് യുഡിഎഫ്

സ്ട്രോങ്ങ് റൂം വിവാദം ഹൈക്കോടതിയിൽ; വരണാധികാരികൾക്കെതിരെ നടപടി വേണമെന്ന് യുഡിഎഫ്

Advertisement

കൊച്ചി: കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെ മെറ്റീരിയൽ റൂം ചട്ടങ്ങൾ ലംഘിച്ച് തുറന്ന സംഭവത്തിൽ വരണാധികാരികൾക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയിൽ ഹർജി നൽകി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ബോധപൂർവ്വം ശ്രമിച്ചുവെന്നാണ് യുഡിഎഫിന്റെ പ്രധാന ആരോപണം.

കോഴിക്കോട് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്ന സ്ട്രോങ്ങ് റൂം സുരക്ഷാ പരിധിയിൽ യുഡിഎഫ് പ്രതിനിധികളെ അറിയിക്കാതെ ഉദ്യോഗസ്ഥർ പ്രവേശിച്ചതാണ് വിവാദമായത്. ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ല.

Advertisement