26.4 C
Kollam
Saturday 13th June, 2026 | 03:19:31 AM
Home News Kerala കൊച്ചി നഗരത്തില്‍ രാവിലെ രണ്ട് അപകടങ്ങളിലായി ഒരാൾ മരിച്ചു

കൊച്ചി നഗരത്തില്‍ രാവിലെ രണ്ട് അപകടങ്ങളിലായി ഒരാൾ മരിച്ചു

Advertisement

കൊച്ചി.നഗരത്തില്‍ രാവിലെ രണ്ട് അപകടങ്ങളിലായി ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
പനങ്ങാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച്
ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്. കണ്ണാടിക്കാട് നിയന്ത്രണംവിട്ട മിനിട്രക്ക് പാലത്തിന്റെ കൈവരിയിലിടിച്ചാണ് അപകടം.


രാവിലെ ഒൻപതരയോടെ പനങ്ങാട് കുഫോസിനടുതാണ് തേവര സ്വദേശി സ്റ്റെഫിന്റെ മരണത്തിനിടയാക്കിയ അപകടം. ലോറിയിൽ ഇടിച്ച ബൈക്ക് വാഹനത്തിന്റെ അടിയിൽപെടുകയായിരുന്ന. അരൂരിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. തലയ്ക്കടക്കം ഗുരുതരമായി പരുക്കേറ്റ സ്റ്റെഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദേശീയ പാതയിൽ കണ്ണാടിക്കാട് പാലത്തിൽ പുലർച്ചെ നാല്മണിക്കാണ് ട്രക്ക് നിയന്ത്രണംവിട്ടത്.

പാലത്തിന്റെ കൈവരിയിൽ ഇടിച്ച ലോറി പുഴയിലേക്ക് മറയാതെ നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ലോറിയിലുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു. ലോറിയിടിച്ച് കേബിളുകൾ കടത്തിവിട്ട പൈപ്പുകൾ തകർന്നു. പുഴയിലേക്ക് ചാഞ്ഞുനിന്ന പൈപ്പുകളിൽ പിന്നീട് ബോട്ടിടിച്ച്അപകടമുണ്ടായി. ബോട്ടിന്റെ മേൽക്കൂര തകർത്ത് പൈപ്പുകൾ കുടുങ്ങിയതോടെ ജലഗതാഗതവും തടസപ്പെട്ടു.

Advertisement