29.4 C
Kollam
Friday 11th September, 2026 | 06:13:57 PM
Home Education പൊതുവിദ്യാലയങ്ങളില്‍ ചേരാനെത്തുന്ന കുട്ടികള്‍ക്ക് രേഖകളില്ലാത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കില്ല

പൊതുവിദ്യാലയങ്ങളില്‍ ചേരാനെത്തുന്ന കുട്ടികള്‍ക്ക് രേഖകളില്ലാത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കില്ല

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ചേരാനെത്തുന്ന കുട്ടികള്‍ക്ക് രേഖകളില്ലാത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയില്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടേയും പ്രവാസികളുടേയും കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു.

സംസ്ഥാന സിലബസിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെല്ലാം മെയ് രണ്ടിനു പ്രവേശനം തുടങ്ങും. രേഖകളില്ലാത്ത കുട്ടികള്‍ക്ക് അവ ലഭിക്കും വരെ താത്കാലികമെന്ന നിലയിലായിരിക്കും പ്രവേശനം. ഒരു തരത്തിലുള്ള പ്രവേശന പരീക്ഷകളും പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

രേഖകളില്ലാതെ പ്രവേശനം നല്‍കുന്ന കുട്ടികളുടെ രേഖകള്‍ സ്‌കൂള്‍ തുറന്നു ആറാം ദിവസം നടക്കുന്ന തലയെണ്ണല്‍ ഘട്ടത്തില്‍ നല്‍കിയില്ലെങ്കില്‍ അവരെ എണ്ണത്തില്‍ കൂട്ടില്ല. കഴിഞ്ഞ വര്‍ഷം ആധാര്‍ അപ്‌ലോഡ് ചെയ്യാത്തതിന്റെ പേരില്‍ പല സ്‌കൂളുകളിലും കുട്ടികളുണ്ടായിട്ടും തസ്തിക നിര്‍ണയത്തില്‍ പ്രതിസന്ധിയുണ്ടായിരുന്നു. പിന്നീട് സമയം നീട്ടി നല്‍കി.