മലദ്വാരത്തില്‍ ഒളിപ്പിച്ച് ലഹരിക്കടത്ത്,തുടങ്ങിയിട്ട് മൂന്ന് വർഷമെന്ന് പ്രതിയുടെ മൊഴി
കൊച്ചി. ശരീരത്തിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്. ലഹരിക്കടത്ത് തുടങ്ങിയിട്ട് മൂന്ന് വർഷമെന്ന് പ്രതിയുടെ മൊഴി. ആലപ്പുഴ സ്വദേശി ശ്യാംകുമാർ ലഹരിയുമായി പിടിയിലാകുന്നത് ഇതാദ്യം. എംഡിഎംഎ എത്തിക്കുന്നത് ബംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം എംഡിഎംഎ പായ്ക്കറ്റിലാക്കി ഒളിപ്പിക്കുന്നത് മലദ്വാരത്തിൽ.ഇടപാടുകൾ നേരിൽ കാണാത്ത രണ്ട് പേരുമായെന്ന് മൊഴി. ‘ഡ്രോപ്പ് ആൻഡ് പിക്’ മാർഗത്തിലൂടെയാണ് ലഹരിയിടപാട്. കഴിഞ്ഞ ദിവസം കടത്തിയത് 27 ഗ്രാം എംഡിഎംഎ. ഇതിനായി നൽകിയത് 15000 രൂപയെന്നും മൊഴി. ഗുമസ്തന്റെ ജോലി ഉപേക്ഷിച്ചാണ് ശ്യാംകുമാർ ലഹരിക്കടത്ത് തുടങ്ങിയത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed