25.8 C
Kollam
Sunday 8th November, 2026 | 07:18:52 AM
Home News Breaking News ചേർത്തല നഗരസഭാ കൗൺസിലർക്ക് നേരെയുള്ള ആക്രമണം: പ്രതി റിമാൻഡിൽ

ചേർത്തല നഗരസഭാ കൗൺസിലർക്ക് നേരെയുള്ള ആക്രമണം: പ്രതി റിമാൻഡിൽ

Advertisement

ചേർത്തല : നഗരസഭാ സ്ഥിര സമിതി അധ്യക്ഷയും 31-ാം വാർഡു കൗൺസിലറുമായ അധീന രാജുവിന് (23) നേരെയുണ്ടായ ആക്രമണത്തിൽ പ്രതി റിമാൻഡിൽ. ചേർത്തല മായിത്തറ വെളിയിൽ വീട്ടിൽ ലോറൻസിനെയാണ് (നേമം ലോറൻസ് -61) ചേർത്തല പോലീസ് അറസ്റ്റു ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹോപദ്രവം, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ ചെയ്തു.

ശനിയാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. കാറിനു കടന്നുപോകാൻ വഴി നൽകിയില്ലെന്ന കാരണമുയർത്തിയായിരുന്നു മനുഷ്യാവകാശ സംഘടനയുടെ ബോർഡു വച്ച കാറിലെത്തി ആക്രമണം നടത്തിയത്. കാറിൽ മനുഷ്യാവകാശ സംഘടനയുടെ ബോർഡ് അനധികൃതമായി ഉപയോഗിച്ചതായി പരാതിയിൽ വാഹന വകുപ്പും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ചിവിട്ടേറ്റ കൗൺസിലറെ ജന പ്രതിനിധികൾ ചേർന്നാണ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.