30.3 C
Kollam
Friday 11th September, 2026 | 10:49:06 AM
Home News Local കൊല്ലം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിൽ ലോറിയിടിച്ച് ഭാര്യ മരിച്ചു

കൊല്ലം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിൽ ലോറിയിടിച്ച് ഭാര്യ മരിച്ചു

ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിൽ ലോറിയിടിച്ച് ഭാര്യ മരിച്ചു. ഭർത്താവിനു പരുക്കേറ്റു. കൊല്ലം കരുനാഗപ്പള്ളി വടക്കുംതല തോപ്പിൽ പുത്തൻവീട്ടിൽ എലിസബത്ത് തോമസ് (60) ആണു മരിച്ചത്. ഭർത്താവ് തോമസ് കോശിയെ (66) പരുക്കുകളോടെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര തിരുവല്ല റോഡിൽ പ്രായിക്കര പാലത്തിൽ ഇന്ന് വൈകിട്ട് 3.45 ന് ആയിരുന്നു അപകടം. പരുക്കേറ്റ് തട്ടാരമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ച എലിസബത്ത് പിന്നീട് മരിക്കുകയായിരുന്നു.