തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് വൈദ്യുതി മന്ത്രി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കൂടിയ നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതുൾപ്പടെ ഇന്നുനടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. 250 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിനായി സംസ്ഥാന റെഗുലേറ്ററി കമ്മിഷനോട് അനുമതി തേടിയിട്ടുണ്ട്. ചൂട് കൂടുന്നതും പാചകവാതക ലഭ്യതക്കുറവുമാണ് വൈദ്യുതി ഉപയോഗം വർദ്ധിക്കാൻ കാരണമായി വിലയിരുത്തുന്നത്.





































