Home News Breaking News വി ശിവൻകുട്ടിക്കെതിരെ ആഞ്ഞടിച്ച് വി മുരളീധരൻ

വി ശിവൻകുട്ടിക്കെതിരെ ആഞ്ഞടിച്ച് വി മുരളീധരൻ

Advertisement

തിരുവനന്തപുരം: വി ശിവൻകുട്ടിക്കെതിരെ ആഞ്ഞടിച്ച് വി മുരളീധരൻ.
സ്വന്തം പാർട്ടിയിലെ രക്തസാക്ഷിയെ വിറ്റു കാശാക്കുന്ന നിലപാടാണ് എസ്ഡിപിഐയുമായുള്ള കൂട്ടുകെട്ടിലൂടെ വി ശിവൻകുട്ടി ഉദ്ദേശിക്കുന്നതെന്ന് വി മുരളീധരൻ പറഞ്ഞു. അഭിമന്യുവിന്റെ ഘാതകരുമായി കൂട്ടുകൂടാമെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചാലും അണികൾ അതിന് പിന്തുണക്കില്ലെന്നും മത തീവ്രവാദികളെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്നതെന്നും വി മുരളീധരൻ ആരോപിച്ചു. അതേസമയം എഫ്.സി.ആർ.എ ബിൽ ചർച്ചയായതിന് ശേഷം കോൺഗ്രസ് ക്രൈസ്തവ സഭകൾക്കെതിരെ അനാവശ്യമായി ആരോപണങ്ങൾ ഉന്നയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കൊള്ളകളുടെ രാജാവാണ് തന്റെ എതിർ സ്ഥാനത്ത് എൽഡിഎഫിൽ മത്സരിക്കുന്നതെന്നും കഴക്കൂട്ടം എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ ആരോപിച്ചു..

Advertisement