അടൂർ : ക്ഷേമവും വികസനവും ആവോളം പകർന്നു തന്ന എൽ.ഡി എഫ് സർക്കാർ അല്ലാതെ
മറ്റാരുണ്ട് കൂട്ടരേ നമ്മെ നയിക്കാൻ എന്ന് ഓരേ സ്വീകരണ കേന്ദ്രത്തിലേയും വോട്ടർമാരോട് ചോദിച്ച് പ്രിജി കണ്ണൻ്റെ അടൂരിലെ പര്യടനം പുരോഗമിക്കുന്നു. ഏഴ് ദിവസങ്ങൾ പിന്നിടുന്ന പര്യടനം ഓരോ ദിവസവും സ്ഥാനാർത്ഥിയുടെയും പ്രവർത്തകരുടെയും ആവേശം ഇരട്ടിയാക്കുകയാണ്.
കേരളം കൈവരിച്ച് എല്ലാ സാമൂഹ്യ നേട്ടങ്ങൾക്കും പിന്നിൽ ശക്തമായ എൽ.ഡി എഫ്
സർക്കാരിന്റെ ഇച്ഛാശക്തിയാണെന്ന്
കടുത്തചൂടിനെ വകവയ്ക്കാതെ
സ്ഥാനാർത്ഥിയെ കാത്തു നിന്ന പ്രവർത്തകരോടും ജനങ്ങളോടും പറഞ്ഞാണ് പര്യടനം.
വടക്കടത്തുകാവ്,
കൈതപറമ്പ്, തുവയൂർ
എന്നി മേഖലകളായിരുന്നു ഇന്നത്തെ സ്വീകരണം . വടക്കടത്തുകാവ് മേഖലയിലെ പര്യടനം കൊച്ചു കളിയ്ക്കൽ നിന്നാണ്. ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും തൊഴിലാളികളും സ്വീകരണത്തിനു എത്തിയിരുന്നു. മണക്കാല എത്തിയപ്പോൾ കർഷകരും
കർഷകതൊഴിലാളികളും യുവക്കാളും സ്ത്രീകളും ചേർന്ന് സ്വീകരിച്ചു. അടൂർ മണ്ഡലത്തിലെഏഴാം ദിവസത്തെ പര്യടനം സി പി ഐ നേതാവ് എ.പി ജയൻ ഉദ്ഘാടനം ചെയ്തു.
ബൂത്ത് സെക്രട്ടറി അഡ്വഎസ്.അച്യുതൻ അധ്യക്ഷനായി. എൽ ഡി എഫ് നേതാക്കളായ
ചിറ്റയം ഗോപകുമാർ ഡി.സജി, അരുൺ കെ.എസ്.മണ്ണടി,, റ്റി.ഡി ബൈജു, അഡ്വ .എസ് .മനോജ്, റ്റി. മുരുകേഷ്, എം.മധു, അഡ്വ.ആർ. ജയൻ,അഡ്വ: കെ.ബി.രാജശേഖരക്കുറുപ്പ്,
പ്രൊഫ.കെ. ആർ.ശങ്കര നാരായണൻ,
മുഹമ്മദ് അനസ്, അഡ്വ ഡി. ഉദയൻ
സാംസൺ ഡാനിയേൽ, അനിൽ അമ്പാടി,,രാജേഷ് മണക്കാല, ജിജോ
ജോൺ ,മങ്ങാട് സുരേന്ദ്രൻ, റോഷൻ ജേക്കബ്, പ്രസന്നകുമാർ, റ്റി.ഡി.സജി, സി.രാജേന്ദ്രൻ, അനീഷ്,
ജയലക്ഷ്മി
എന്നിവർ പ്രസംഗിച്ചു.
Home News Breaking News അടൂരിൽ പ്രിജി കണ്ണൻ്റെ പര്യടനം ഏഴ് ദിനങ്ങൾ പിന്നിട്ടു, ക്ഷേമവും വികസനവും ചർച്ചയാക്കി ഇടത് ക്യാമ്പ്





































