29.5 C
Kollam
Friday 9th October, 2026 | 10:59:40 AM
Home News Kerala വോട്ടു ചെയ്യൂ, പുട്ടടിക്കൂ… വോട്ട് ചെയ്തവര്‍ക്ക് ഇത്തവണ പ്രത്യേക സമ്മാനവുമായി സപ്ലൈക്കോ

വോട്ടു ചെയ്യൂ, പുട്ടടിക്കൂ… വോട്ട് ചെയ്തവര്‍ക്ക് ഇത്തവണ പ്രത്യേക സമ്മാനവുമായി സപ്ലൈക്കോ

സംസ്ഥാനം വിധിയെഴുതാന്‍ ഇന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തെരഞ്ഞെടുപ്പ് പ്രമേയമാക്കി സപ്ലൈകോ പങ്കുവെച്ച ഒരു പരസ്യമാണ്. വോട്ടു ചെയ്യൂ, പുട്ടടിക്കൂ എന്നാണ് പരസ്യത്തിന്റെ കാപ്ഷന്‍. വോട്ടു ചെയ്തവര്‍ക്ക് പ്രത്യേക അഭിനന്ദന സമ്മാനങ്ങളുമായി സപ്ലൈകോ കാത്തിരിക്കുകയാണ്.
ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന, തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത, ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സമ്മാനങ്ങളുള്ളത്. വോട്ടു ചെയ്തവര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടിയാണ് സമ്മാനമായി ലഭിക്കുന്നത്.