25.5 C
Kollam
Monday 10th August, 2026 | 11:24:40 PM
Home News Breaking News വിശേഷ ദിവസങ്ങളിലെ പരീക്ഷയും പരിശീലനവും ഒഴിവാക്കണം: നാഷണല്‍ ക്രിസ്ത്യന്‍ അലൈന്‍സ്

വിശേഷ ദിവസങ്ങളിലെ പരീക്ഷയും പരിശീലനവും ഒഴിവാക്കണം: നാഷണല്‍ ക്രിസ്ത്യന്‍ അലൈന്‍സ്

തിരുവനന്തപുരം: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന പെസഹാ, ഈസ്റ്റര്‍ ദിനങ്ങളില്‍ അഖിലേന്ത്യാ എന്‍ജിനീയറിംഗ് പരീക്ഷകള്‍ നടത്താനുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തീരുമാനവും ഓശാന ഞായറാഴ്ച ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന പരിശീലനവും ഒഴിവാക്കണമെന്ന് നാഷണല്‍ ക്രിസ്ത്യന്‍ അലൈന്‍സ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനല്കുന്ന മതപരമായ സ്വാതന്ത്ര്യങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും ഇപ്രകാരമുള്ള നടപടികളെ അപലപിക്കുന്നതായും സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കി. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വെരി. റവ. ഡോ. എബ്രഹാം ഇഞ്ചക്കലോടി കോറെപ്പിസ്‌ക്കോപ്പ, സി.എസ്.ഐ മലബാര്‍ മഹായിടവക വൈദീക സെക്രട്ടറി റവ. ജേക്കബ് ദാനിയേല്‍, അസംബ്ലീസ് ഓഫ് ഗോഡ് മലബാര്‍ ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റര്‍ കെ.യു. പീറ്റര്‍, പാസ്റ്റര്‍ തോമസ് എം. പുളിവേലില്‍, റവ. എ. ആര്‍. നോബിള്‍, ബാബു വെമ്മേലി, അനീഷ് തോമസ്, പ്രമോദ് സാമുവേല്‍, ജേക്കബ് ടി സ്‌ക്കറിയ, ബിനു ബേബി എന്നിവര്‍ പ്രസംഗിച്ചു.

ഡോ. പ്രകാശ് പി. തോമസ് (പ്രസിഡന്റ്), ഡോ. എബ്രഹാം ഇഞ്ചക്കലോടി കോറെപ്പിസ്‌ക്കോപ്പ, പാസ്റ്റര്‍ തോമസ് എം. പുളിവേലില്‍ (വൈസ് പ്രസിഡന്റുമാര്‍), റവ. എ. ആര്‍. നോബിള്‍ (ജനറല്‍ സെക്രട്ടറി), ബാബു വെമ്മേലി (ട്രഷറാര്‍), അനീഷ് തോമസ്, പ്രമോദ് സാമുവേല്‍ (സെക്രട്ടറിമാര്‍), ബിനുബേബി, ജേക്കബ് ടി. സ്‌ക്കറിയ (കോര്‍ഡിനേറ്റര്‍മാര്‍) മേജര്‍ റ്റി. ഇ. സ്റ്റീഫന്‍സണ്‍ (മീഡിയാ കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.