29.1 C
Kollam
Saturday 26th September, 2026 | 12:54:07 PM
Home News Kerala സ്റ്റീൽ മോതിരം കുടുങ്ങി, വേദനയാൽ പുളഞ്ഞ കുരുന്നിനെ രക്ഷിച്ച് ഫയർഫോഴ്സ്

സ്റ്റീൽ മോതിരം കുടുങ്ങി, വേദനയാൽ പുളഞ്ഞ കുരുന്നിനെ രക്ഷിച്ച് ഫയർഫോഴ്സ്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കൈവിരലിൽ മോതിരം കുടുങ്ങി വേദനയാൽ പുളഞ്ഞ അഞ്ച് വയസുകാരന് ആശ്വാസമായി ഫയർഫോഴ്സ്. കുഞ്ഞിന്‍റെ ഇടതു കൈയ്യിലെ മോതിരവിരലിൽ കുടുങ്ങിയ മോതിരമാണ് സേന അംഗങ്ങൾ സുരക്ഷിതമായി നീക്കം ചെയ്തത്. വിഴിഞ്ഞം സ്വദേശി മുഹമ്മദ്‌ അസ്ലാനിന്‍റെ വിരലുകളിലാണ് രണ്ട്ദിവസം മുമ്പ് ധരിച്ച സ്റ്റീൽ മോതിരം ഇറുകി നിര് വന്നത്. നീര് കൂടിവന്നതോടെ വിരൽ പൊട്ടിയൊലിക്കുന്ന അവസ്ഥയിലായി.

ഇതോടെ സ്കൂളിൽ വച്ച് കുഞ്ഞ് വേദനകൊണ്ട് നിലവിളിച്ചു. പിന്നാലെ വിവരം അറിഞ്ഞ് സ്കൂളിലെത്തിയ അമ്മയും ബന്ധുക്കളും ചേർന്ന് വേദനകൊണ്ട് പുളഞ്ഞ കുഞ്ഞിനെ വിഴിഞ്ഞം ഫയർ സറ്റേഷനിൽ എത്തിക്കുകയായിരുന്നു. മുൻ പരിചിതരായ സേനാംഗങ്ങൾ വളരെ സുരക്ഷിതമായി റിംഗ് കട്ടർ ഉപയോഗിച്ച് മോതിരം നീക്കം ചെയ്തു. സ്റ്റേഷൻ ഓഫീസർ പ്രമോദിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ ,രാജേഷ്, ആന്‍റൂ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർശരത്ചന്ദ്രൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മിനിറ്റുകൾക്കുള്ളിൽ മോതിരം കൈവിരലിൽ നിന്നും നീക്കിയതോടെ കുട്ടിക്കും കുടുംബത്തിനും ആശ്വാസവുമായി.

also read: