29.1 C
Kollam
Saturday 26th September, 2026 | 11:12:44 AM
Home News Breaking News എല്ലാ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ശക്തികളുടെ കോടാലി കയ്യുടെയും സ്ഥാനം ചവറ്റു കൊട്ടയിൽ,എം വി ഗോവിന്ദന്‍

എല്ലാ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ശക്തികളുടെ കോടാലി കയ്യുടെയും സ്ഥാനം ചവറ്റു കൊട്ടയിൽ,എം വി ഗോവിന്ദന്‍

കണ്ണൂര്‍. ചിലർ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു. അവരോടു പറയാൻ ഉള്ളത് പയ്യന്നൂർ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. പാർട്ടികകത്ത് ചർച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങൾ ആണ് വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. ഒറ്റുകാരനുള്ള മറുപടി ആണ് പയ്യന്നൂരിലെ ജനക്കൂട്ടം. കുഞ്ഞികൃഷ്ണൻ എന്തോ മുൻകൈ നേടിയെന്ന തോന്നലിൽ ആണ് മുന്നോട്ട് പോകുന്നത്. എല്ലാ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ശക്തികളുടെ കോടാലി കയ്യുടെയും സ്ഥാനം ചവറ്റു കൊട്ടയിൽ ആണ്

കുഞ്ഞികൃഷ്ണന്റെ അവസ്ഥയും അതായിരിക്കും. കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാർട്ടിയെ തോൽപ്പിക്കാമെന്ന് കരുതണ്ടെന്നും ഗോവിന്ദന്‍ മുന്നറിയിപ്പുനല്‍കി