26.4 C
Kollam
Tuesday 22nd September, 2026 | 12:42:15 AM
Home News Kerala തേങ്ങ പെറുക്കുന്നതിനിടെ കുളത്തിൽ വീണ് വയോധികന് ദാരുണാന്ത്യം

തേങ്ങ പെറുക്കുന്നതിനിടെ കുളത്തിൽ വീണ് വയോധികന് ദാരുണാന്ത്യം

വയനാട്. പുൽപ്പള്ളിയിൽ കൃഷിയിടത്തിൽ നിന്ന് തേങ്ങ പെറുക്കുന്നതിനിടെ കുളത്തിൽ കാൽ വഴുതി വീണ് മുൻ വനംവകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം. പുൽപള്ളി സ്വദേശി ബേബി(70)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം

തേങ്ങ പറിക്കാനെത്തിയ തൊഴിലാളികൾ ബേബിയെ കാണാത്തതിനെതുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു