26 C
Kollam
Tuesday 27th October, 2026 | 05:44:17 AM
Home News Kerala കയറ്റി വന്ന ലോറി മറിഞ്ഞു,മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ മരിച്ചു

കയറ്റി വന്ന ലോറി മറിഞ്ഞു,മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ മരിച്ചു

Advertisement

ഇടുക്കി. മണ്ണുമാന്തി യന്ത്രം കയറ്റി വന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ മരിച്ചു. ഇടുക്കി ചിന്നക്കനാലിൽ ഇന്നലെയാണ് അപകടം ഉണ്ടായത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഡ്രൈവർ മരിച്ചത്