26.6 C
Kollam
Monday 21st September, 2026 | 07:26:40 PM
Home News Breaking News രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കായി തെരച്ചിൽ ഊർജ്ജിതപ്പെടുത്തി അന്വേഷണസംഘം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കായി തെരച്ചിൽ ഊർജ്ജിതപ്പെടുത്തി അന്വേഷണസംഘം

തിരുവനന്തപുരം / പാലക്കാട്. ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കായി തെരച്ചിൽ ഊർജ്ജിതപ്പെടുത്തി അന്വേഷണസംഘം. കഴിഞ്ഞദിവസം രാഹുലിന്റെ സുഹൃത്തുക്കളുടെ വീട്ടിലടക്കം പരിശോധന നടത്തിയെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല.നിലവിൽ സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.അന്വേഷണ  ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിനായി വലവിരിച്ചിരിക്കുകയാണ്. രണ്ടാംപ്രതി ജോബി ജോസും ഒളിവിലാണ്.  അതേസമയം അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യം ലഭിക്കുന്ന കുറ്റങ്ങൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഗുരുതര വകുപ്പുകൾ കൂടി ചുമത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റഡിയിൽ എടുത്ത രാഹുലിനെ വിശദമായി ചോദ്യംചെയ്തിനൊടുവിൽ ആണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളായ സന്ദീപ് വാര്യർ അടക്കമുള്ളവരെയും ചോദ്യം ചെയ്യലിനായി സൈബർ പോലീസ് ഇന്ന് വിളിച്ചു വരുത്തിയേക്കും. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു.

രാഹുൽ മാങ്കൂട്ടത്തലിൻ്റെ ഫ്ലാറ്റിലെ CCTV ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ

രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴ്ഴ്ചത്തെ  ദൃശ്യങ്ങളാണ്  DVR ൽ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്.

DVR  SIT കസ്റ്റഡിയിലെടുത്തു.

അപ്പാർട്ട് മെൻ്റ് കെയർ ടേക്കറെ സ്വാധിനിച്ച് ഡിലിറ്റ് ചെയ്തെന്ന് സംശയം

കെയർ ടേക്കറെ SIT ഇന്ന് ചോദ്യം ചെയ്യും
രാഹുൽ  മാങ്കൂട്ടത്തിൽ
തിരുവനന്തപുരത്ത് എത്തി എന്നത് തള്ളി പോലീസ്

രാഹുൽ ഒളിവിലല്ലെന്ന് തോന്നിപ്പിക്കാൻ നടത്തിയ നീക്കമെന്ന് വിലയിരുത്തൽ

പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നിരവധി നീക്കങ്ങൾ നടന്നതായും കണ്ടെത്തൽ

തൃശൂർ,പാലക്കാട്‌, കോയമ്പത്തൂർ ബാംഗ്ലൂർ എന്നിവടങ്ങളിൽ ഇന്ന് കൂടുതൽ പരിശോധന നടത്തും.
രാഹുൽ  രക്ഷപ്പെട്ടത് ചുവപ്പ് പോളോ കാറിലെന്ന് നിഗമനം.

സ്ഥിരമായി കൂടെ ഇല്ലാത്ത പോളോ കാർ തലേ ദിവസം പാലക്കാട് എത്തിച്ചു.

പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ
ചോദ്യം ചെയ്തതിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു.

കേസിൽ നിർണായകമായ സൂചനകൾ ലഭിച്ചെന്ന് അന്വേഷണ സംഘം