28.6 C
Kollam
Wednesday 16th September, 2026 | 05:38:23 PM
Home News Kerala കല്യാണത്തിന് വന്നവരും നാട്ടുകാരും തമ്മിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്

കല്യാണത്തിന് വന്നവരും നാട്ടുകാരും തമ്മിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്

ചെറുതുരുത്തി. വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിൽ കല്യാണത്തിന് വന്നവരും നാട്ടുകാരും തമ്മിൽ സംഘർഷം. നിരവധി പേർക്ക് പരിക്ക്

പള്ളം സ്വദേശിയും ആറ്റൂർ സ്വദേശിനിയുടെയും കല്യാണം കെ.ജെ.എം ഓഡിറ്റോറിയത്തിൽ നടക്കവേ കല്യാണത്തിന് വന്ന വാഹനങ്ങൾ റോഡ് ബ്ലോക്ക് ആയതിനു തുടർനാണ് സംഘർഷം

പുറകിൽ വന്നിരുന്ന വെട്ടിക്കാട്ടിരി ആലിക്കപറമ്പിൽ ബഷീർ എന്നയാളുടെ ടിപ്പറിന്റെ ഹോൺ മുഴക്കുകയും തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും ബഷീറിനെ കല്യാണത്തിന് വന്ന ആളുകൾ ചേർന്ന് മർദ്ദിക്കുകയും ആയിരുന്നു

തുടർന്ന് വെട്ടിക്കാട്ടിരിയിൽ നാട്ടുകാർ ചേർന്ന് മർദ്ദിച്ചവരെ തടയുകയും തുടർന്ന് കല്ലേറ് ഉണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

പോലീസ് എത്തിയാണ് സംഘർഷം ശാന്തമാക്കിയത്