26.3 C
Kollam
Sunday 20th September, 2026 | 10:02:07 PM
Home News Breaking News വി എം വിനുവിന് പകരം സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല, കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്നറിയാം, കാളക്കണ്ടി...

വി എം വിനുവിന് പകരം സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല, കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്നറിയാം, കാളക്കണ്ടി ബൈജുവിന് മുൻ​ഗണന

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫിന് സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല. ചലച്ചിത്ര സംവിധായകൻ വി എം വിനുവിന് പകരം കല്ലായി വാർഡിൽ നിന്നും കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പരി​ഗണനയിലുള്ളത്. മണ്ഡലം പ്രസിഡണ്ടായ ബൈജുവിന്റെ പേരിനാണ് മുൻഗണന. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.

വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് സംവിധായകൻ വി എം വിനുവിന് മത്സരിക്കാൻ ആയിരുന്നില്ല. ഇതേ തുടർന്നാണ് കോൺഗ്രസ്‌ നേതൃത്വം പുതിയ സ്ഥാനാർഥിയെ തേടുന്നത്. പ്രമുഖനായ സ്ഥാനാർഥി വരുമെന്നായിരുന്നു കോൺഗ്രസ്‌ നേതാക്കളുടെ അവകാശ വാദം. സാഹിത്യ, സിനിമ മേഖലയിൽ ഉള്ള ചിലരെ നേതാക്കൾ സമീപിച്ചിരുന്നു. പക്ഷെ ഇവർ ആരും സമ്മതം മൂളിയില്ല. തുടർന്നാണ് പ്രാദേശിക നേതാക്കളിലേക്ക് എത്തിയിരിക്കുന്നത്.