27.1 C
Kollam
Sunday 13th September, 2026 | 11:21:21 PM
Home News Breaking News ദേവസ്വം ബോര്‍ഡ് സിപിഐ പ്രതിനിധി മാറും

ദേവസ്വം ബോര്‍ഡ് സിപിഐ പ്രതിനിധി മാറും

തിരുവനന്തപുരം. സിപിഐ പ്രതിനിധി മാറും.തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി പരിഗണിച്ചിരുന്ന വിളപ്പിൽ രാധാകൃഷ്ണനെ മാറ്റാൻ സിപിഐ. കെ ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി നിയമിക്കുന്ന സാഹചര്യത്തിലാണ് മാറ്റം.ബോർഡിലെ സാമുദായിക സമവാക്യം പാലിക്കുന്നതിനു വേണ്ടിയാണ് വിളപ്പിൽ രാധാകൃഷ്ണന് പകരം പുതിയ പേര് പരിഗണിക്കുന്നത്

ഒഴിവാകേണ്ടി വരുമെന്ന് വിളപ്പിൽ രാധാകൃഷ്ണനെ സിപിഐ നേതൃത്വം അറിയിച്ചു.ഈഴവ വിഭാഗത്തിൽ നിന്നുള്ള അംഗത്തെയാകും സിപിഐ പരിഗണിക്കുക