27.6 C
Kollam
Monday 21st September, 2026 | 05:18:14 PM
Home News Breaking News പാകിസ്ഥാനിൽ ഏറ്റുമുട്ടല്‍, 80 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ഏറ്റുമുട്ടല്‍, 80 പേർ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 80 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 70 ബി എൽ എ വിഘടനവാദികളും 10 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ശനിയാഴ്ചയും തുടർന്നു.

ക്വറ്റ, ഗ്വാദർ, മക്രാൻ, ഹബ്, ചാമൻ, നസീറാബാദ്, നുഷ്‌കി തുടങ്ങി 12 ഇടങ്ങളിലാണ് ബി എൽ എ ആക്രമണം അഴിച്ചുവിട്ടത്. നസീറാബാദിൽ റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കിയതായി അധികൃതർ വ്യക്തമാക്കി. ബലൂചിസ്ഥാനിൽ 41 വിഘടനവാദികളെ വധിച്ചുവെന്ന് പാകിസ്ഥാൻ സൈന്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.

പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ ഓപ്പറേഷൻ ഹെറോഫിന്റെ ഭാഗമായിരുന്നു ആക്രമണമെന്ന് ബി എൽ എ നേതൃത്വം വ്യക്തമാക്കി. മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.