27.7 C
Kollam
Monday 21st September, 2026 | 03:56:10 PM
Home News Breaking News കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയുടെ സംസ്കാരം ഇന്ന്

കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയുടെ സംസ്കാരം ഇന്ന്

ബംഗളുരു. ആദായ നികുതി റെയ്ഡിനിടെ ബംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയുടെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് ബെന്നർഗെട്ടയിലെ ഡോ റോയ് സി ജെയുടെ റിസോർട്ടിലാണ് സംസ്കാരം നടക്കുക.

പോസ്റ്റ് മോർട്ടത്തിന് ശേഷം ശിവാജി നഗർ ബൗറിങ്ങ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ എട്ടു മണിയ്ക്ക് ബെന്നർ ഗട്ടയിലെ റിസോർട്ടിലേക്ക് കൊണ്ടു പോകും. പത്ത് മണി മുതൽ റിസോർട്ടിൽ പൊതുദർശനം. അതിന് ശേഷം സമീപത്തെ ‘ പള്ളിയിൽ അന്ത്യ ശുശ്രൂഷ ചടങ്ങുകൾ നടക്കും. തുടർന്നാണ് ഡോ ജോയ് സി ജെയുടെ സംസ്കാരം നടക്കുക.