28.6 C
Kollam
Wednesday 16th September, 2026 | 06:34:36 PM
Home News Kerala സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാക്കിസ്ഥാനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തില്‍ ഖേദപ്രകടനവുമായി സ്കൂൾ ഉടമ

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാക്കിസ്ഥാനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തില്‍ ഖേദപ്രകടനവുമായി സ്കൂൾ ഉടമ

തൃശ്ശൂർ. മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാക്കിസ്ഥാനിലേക്ക് പോകണമെന്ന വിവാദ പരാമർശവുമായി സ്കൂൾ ഉടമ…. മാളയിലെ ഇന്റർനാഷണൽ ആൻഡ് സൈനിക സ്കൂൾ ഉടമ ഡോക്ടർ രാജു ഡേവിസ് ആണ് വിവാദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചത്. ശബ്ദ സന്ദേശം വിവാദമായതോടെ വൈകുന്നേരത്തോടെ സ്കൂൾ ഉടമ ഖേദം പ്രകടിപ്പിച്ചു.

ഒരുലക്ഷം രൂപ ചിലവഴിച്ചു നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തതിന് സ്കൂളിന്റെ ചെയർമാൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അയച്ച സന്ദേശമാണിത്…. പരിപാടിയിൽ പങ്കെടുക്കാത്തവർ പാക്കിസ്ഥാനിലേക്ക് പോകേണ്ടവരാണ് എന്ന വിവാദ പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണ് ചെയർമാനായ രാജു ഡേവിസ് രണ്ടാമത്തെ ശബ്ദരേഖയിലും ആവർത്തിച്ചു.

താൻ പറഞ്ഞത് സുഡാനിലേക്കോ ബംഗ്ലാദേശിലേക്കോ അറബ് രാജ്യങ്ങളിലേക്കോ പോകാൻ അല്ല എന്ന് ന്യായീകരണമാണ് ചെയർമാൻ നൽകുന്നത്..വിവാദമാക്കേണ്ട പരാമർശം അല്ലെന്നും രാജു ഡേവിസിൻ്റെ തുടരെയുള്ള നിലപാട്. എന്നാൽ മുസ്ലിം സംഘടനകൾ അടക്കം പ്രതിഷേധം ശക്തമാക്കിയതോടെ വൈകുന്നേരത്തോടെ ഖേദപ്രകടനം.

സംഭവത്തിൽ പ്രതിഷേധിച്ച് നാളെ എസ്എഫ്ഐയും കെഎസ്‌യു സ്കൂളിലേക്ക് മാർച്ച് നടത്തും.