27.6 C
Kollam
Monday 21st September, 2026 | 04:41:49 PM
Home News Breaking News ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം. കൊല്ലം പുല്ലാമല സ്വദേശി രാഹുല്‍(18) ആണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്കു സമീപം റെയില്‍വേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു രാഹുല്‍. അതിവേഗം സഞ്ചരിക്കുന്ന ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ താഴേക്കു വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
രാഹുലിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് രാഹുലിനെ ട്രെയിനില്‍ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് സുഹൃത്ത് വിവരം കായംകുളം റെയില്‍വേ പൊലീസിനെ അറിയിച്ചു. റെയില്‍വേ പൊലീസ് ഉടന്‍തന്നെ മറ്റു സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. ഇതിനിടെയാണ് പൊന്നുരുന്നി ഭാഗത്ത് റെയില്‍വേ ട്രാക്കിനു സമീപം മൃതദേഹം കിടക്കുന്നതായി നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുന്നത്.
വിവരമറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ബന്ധുക്കള്‍ കൊച്ചിയിലെത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുനല്‍കും. സംഭവത്തില്‍ കടവന്ത്ര പൊലീസും റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here