Home News Breaking News കൊട്ടാരക്കരയിൽ ടിപ്പര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടം: ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് മറിഞ്ഞു, അഞ്ചു...

കൊട്ടാരക്കരയിൽ ടിപ്പര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടം: ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് മറിഞ്ഞു, അഞ്ചു പേര്‍ ടിപ്പറിനടിയില്‍ അകപ്പെട്ടു

കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി കൾ  ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് മറിഞ്ഞു. നാല് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ടിപ്പറിനടിയില്‍ അകപ്പെട്ടു. ഇവരെ ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. അഞ്ചു പേരുടേയും നില ഗുരുതരമാണ്. രാവിലെ 7 മണിയോടെയായിരുന്നു അപകടം. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. എത്ര പേരാണ് ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നതെന്ന വിവരം ലഭ്യമല്ല. പ്രായമായവരും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.