Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 മേയ് 5, ചൊവ്വ | 1201 മേടം 22, തൃക്കേട്ട

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 മേയ് 5, ചൊവ്വ | 1201 മേടം 22, തൃക്കേട്ട

Advertisement

പത്രം മലയാള ദിനപത്രങ്ങളിലൂടെ

2026 മേയ് 5, ചൊവ്വ | 1201 മേടം 22, തൃക്കേട്ട

വാർത്തകൾ തയ്യാറാക്കിയത്: രജനീഷ് മൈനാഗപ്പള്ളി

കേരളത്തിൽ യുഡിഎഫ് സുനാമി; എൽഡിഎഫ് 35 സീറ്റുകളിലേക്ക് ഒതുങ്ങി

സംസ്ഥാനത്ത് യുഡിഎഫ് തരംഗം. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ 102 സീറ്റും യുഡിഎഫ് തൂത്തുവാരി. എൽഡിഎഫിന് 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി മൂന്നിടത്ത് ചരിത്രവിജയം നേടി. കോൺഗ്രസ് തനിച്ച് 63 സീറ്റിൽ ജയിച്ചപ്പോൾ മുസ്ലിം ലീഗ് 22, കേരള കോൺഗ്രസ് ജോസഫ് 7, ആർഎസ്പി 3 എന്നിങ്ങനെ സീറ്റുകൾ നേടി. സിപിഎം 26 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ സിപിഐക്ക് 8 സീറ്റുകൾ ലഭിച്ചു. കേരള കോൺഗ്രസ് എമ്മിന്റെ ആരും ജയിച്ചില്ല. ഭരണവിരുദ്ധ വികാരമെന്നും പിണറായി വിരുദ്ധ തരംഗമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു. കണ്ണൂരിലെ വസതിയിൽ നിന്ന് പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് ഗവർണ്ണർക്ക് എത്തിച്ചത്. ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജി സ്വീകരിക്കുകയും പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.

തമിഴ്‌നാട്ടിൽ വിജയ് തരംഗം; ബംഗാളിൽ ബിജെപി ഭരണം പിടിച്ചു

തമിഴ്‌നാട്ടിൽ നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂരിൽ പരാജയപ്പെട്ടു. ബംഗാളിൽ 294-ൽ 207 സീറ്റുകൾ നേടി ബിജെപി അട്ടിമറി വിജയം സ്വന്തമാക്കി. മമത ബാനർജി ഭവാനിപൂരിൽ പരാജയപ്പെട്ടു. ആസാമിലും പുതുച്ചേരിയിലും ബിജെപി ഭരണം നിലനിർത്തി.

കേരളത്തിലെ കക്ഷിനില

യുഡിഎഫ് (102): കോൺഗ്രസ് 63, മുസ്ലിം ലീഗ് 22, കേരള കോൺഗ്രസ് 7, സ്വതന്ത്രർ 4, ആർഎസ്പി 3, ആർഎംപി 1, കേരള കോൺഗ്രസ് ജേക്കബ് 1, സിഎംപി 1. (വോട്ട്: 46%)

എൽഡിഎഫ് (35): സിപിഎം 26, സിപിഐ 8, ആർജെഡി 1. (വോട്ട്: 37.7%)

എൻഡിഎ: ബിജെപി 3. (വോട്ട്: 13.2%)

മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ

മുഖ്യമന്ത്രിയാകാൻ അവകാശവാദം ഉന്നയിക്കില്ലെന്നും ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷ വലുതാണെന്നും തമ്മിലടിച്ചാൽ ജനം പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലായിൽ ജോസ് കെ. മാണി തോറ്റു; മാണി ഗ്രൂപ്പ് തകർന്നു

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് കനത്ത തിരിച്ചടി. പാലായിൽ ജോസ് കെ. മാണിയെ മാണി സി. കാപ്പൻ 2991 വോട്ടുകൾക്ക് തോൽപ്പിച്ചു. മത്സരിച്ച 12 മണ്ഡലങ്ങളിലും മാണി ഗ്രൂപ്പ് പരാജയപ്പെട്ടു.

കേരളത്തിൽ ബിജെപിക്ക് മൂന്ന് എംഎൽഎമാർ

നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും വിജയിച്ചു. ആറിടങ്ങളിൽ ബിജെപി രണ്ടാമതെത്തി.

മുസ്ലിം ലീഗിന് തിളക്കമാർന്ന വിജയം

27 സീറ്റിൽ മത്സരിച്ച ലീഗ് 22 ഇടത്തും ജയിച്ചു. ഫാത്തിമ തഹ്ലിയ ലീഗിന്റെ ആദ്യ വനിതാ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.

സിപിഎം വിട്ടെത്തിയവർക്ക് വിജയം

സിപിഎമ്മിൽ നിന്ന് പുറത്തുവന്ന് യുഡിഎഫ് സ്വതന്ത്രരായ ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ മികച്ച വിജയം നേടി. എന്നാൽ പി.കെ. ശശി പരാജയപ്പെട്ടു.

ട്വന്റി-20 അപ്രത്യക്ഷമായി

കേരളത്തിൽ എൻഡിഎ സഖ്യകക്ഷിയായ ട്വന്റി-20ക്ക് ഒരിടത്തും ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. 2021-ൽ ലഭിച്ച വോട്ട് പോലും പലയിടത്തും ലഭിച്ചില്ല.

നിയമസഭയിൽ 11 വനിതാ എംഎൽഎമാർ

യുഡിഎഫിൽ നിന്ന് 9 പേരും എൽഡിഎഫിൽ നിന്ന് 2 പേരും വിജയിച്ചു. വിദ്യ ബാലകൃഷ്ണൻ, കെ.കെ. രമ, ഉമ തോമസ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.

ധർമ്മടത്ത് പിണറായിക്ക് വിജയം

19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിണറായി വിജയൻ ധർമ്മടത്ത് വിജയിച്ചു. ആദ്യ ആറ് റൗണ്ടുകളിൽ അദ്ദേഹം പിന്നിലായിരുന്നു.

മണലൂരിൽ റീകൗണ്ടിംഗിന് യുഡിഎഫ്

126 വോട്ടിന് പരാജയപ്പെട്ട മണലൂരിൽ തപാൽ വോട്ടുകൾ അസാധുവാക്കിയതിനെതിരെ ടി.എൻ. പ്രതാപൻ കോടതിയെ സമീപിക്കും.

തോറ്റ പ്രമുഖർ

മുഖ്യമന്ത്രിയൊഴികെ മത്സരിച്ച 20 മന്ത്രിമാരിൽ 13 പേരും തോറ്റു. കെ.ബി. ഗണേഷ് കുമാർ, എം.ബി. രാജേഷ്, പി. രാജീവ്, വീണ ജോർജ്, ജോസ് കെ. മാണി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു.

യുഡിഎഫിലെ വിജയികൾ

വി.ഡി. സതീശൻ (20600), രമേശ് ചെന്നിത്തല (23377), പി.കെ. കുഞ്ഞാലിക്കുട്ടി (85327), കെ. മുരളീധരൻ (2796), രമേശ് പിഷാരടി (12000), ഉമ തോമസ് (50200) തുടങ്ങി നീണ്ട നിര തന്നെ യുഡിഎഫിനുണ്ട്.

എൽഡിഎഫിലെ വിജയികൾ

പിണറായി വിജയൻ (19247), മുഹമ്മദ് റിയാസ് (7487), സജി ചെറിയാൻ (10292), കെ.എൻ. ബാലഗോപാൽ (1012) തുടങ്ങിയവർ വിജയിച്ചു.

മറ്റ് വാർത്തകൾ

കെ.സി. വേണുഗോപാൽ: അഴിമതിയും ധിക്കാരവും ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് അദ്ദേഹം പ്രതികരിച്ചു.

ബിനീഷ് കോടിയേരി: പാർട്ടിക്ക് പിണറായിയെ കിട്ടിയേക്കാം, പക്ഷേ കോടിയേരിയെ പോലെ ഒരാളെ കിട്ടില്ലെന്ന് ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.

മൈക്കിൾ പിള്ളയ്ക്ക് ശിക്ഷ: കൈക്കൂലി കേസിൽ കെഎസ്ഇബി മുൻ ഓവർസിയർക്ക് 3 വർഷം തടവ്.

എൻ. പ്രശാന്ത് ഐഎഎസിന് സസ്‌പെൻഷൻ: അനുമതിയില്ലാതെ ലേഖനമെഴുതിയതിന് ഒമ്പതാമത്തെ സസ്‌പെൻഷൻ.

ഹോർമുസ് കടലിടുക്ക്: യുദ്ധഭീതിയെത്തുടർന്ന് യുഎഇയിൽ സ്കൂൾ പഠനം ഓൺലൈനായി.

എക്സ് ചാറ്റ്: വാട്സാപ്പിന് ബദലായി എലോൺ മസ്ക് പുതിയ ആപ്പ് പുറത്തിറക്കി.

കായികം: മുംബൈ ഇന്ത്യൻസിന് വിജയം

ഐപിഎല്ലിൽ ലക്നൗവിനെതിരെ മുംബൈ ആറ് വിക്കറ്റിന് ജയിച്ചു. രോഹിത് ശർമ്മ 84 റൺസ് നേടി.

സിനിമ: ‘ലൗ ആൻഡ് യു’, ‘മോഹിനിയാട്ടം’

അലക്സ് പോളിന്റെ മകൾ അശ്വതി സംവിധാനം ചെയ്യുന്ന ‘ലൗ ആൻഡ് യു’ വരുന്നു. സൈജു കുറുപ്പ് ചിത്രം ‘മോഹിനിയാട്ടം’ മെയ് 8-ന് നെറ്റ്ഫ്ലിക്സിൽ എത്തും.

വാഹനം: ടാറ്റ മോട്ടോഴ്സിന് റെക്കോർഡ്

2026 സാമ്പത്തിക വർഷത്തിൽ 144 പേറ്റന്റ് അപേക്ഷകൾ ഫയൽ ചെയ്ത് ടാറ്റ മോട്ടോഴ്സ് ചരിത്രം കുറിച്ചു.

പുസ്തകം: അനീൽ ദേവസ്സിയുടെ ‘ഒളിക്കളി’

ഡിസി ബുക്സ് പുറത്തിറക്കിയ അനീൽ ദേവസ്സിയുടെ പുതിയ കഥാസമാഹാരം ‘ഒളിക്കളി’ വിപണിയിൽ.

ആരോഗ്യം: ചുവന്ന മുളക് ഒഴിവാക്കൂ

21 ദിവസം ചുവന്ന മുളക് ഒഴിവാക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാർ.

വാർത്തകൾ തയ്യാറാക്കിയത്: രജനീഷ് mynagappally
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here