Home Blog Page 99

സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യത,സാധാരണ നിലയില്‍നിന്നും 4 ഡിഗ്രി വരെ താപനില ഉയരും

സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യത. സാധാരണ നിലയിൽ നിന്ന് 4 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കോട്ടയം ജില്ലയിൽ 35 ഡിഗ്രിക്ക് മുകളിലേക്കും താപനില ഉയർന്നു.

ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം. പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് കൂടുതൽ ജാഗ്രത വേണം. സ്കൂളുകളിലെ അസംബ്ലിയും പൊതു പരിപാടികളും ഒഴിവാക്കാനും നിർദേശമുണ്ട്. അതേസമയം വ്യാഴാഴ്ച രണ്ട് ജില്ലകളിലും വെള്ളിയാഴ്ച നാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

കാട്ടൂരിൽ 5 കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾ പിടിയിൽ

തൃശൂര്‍.ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കാട്ടൂരിൽ 5 കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾ പിടിയിൽ. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കാട്ടൂരിൽ വിൽപ്പനക്കായി എത്തിച്ച 5 കിലോയോളം കഞ്ചാവുമായാണ് മൂന്ന് പ്രതികളെയാണ് ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്ന് പിടികൂടിയത്. എടതിരിത്തി പറയൻകടവ് സ്വദേശി തുരുത്തി വീട്ടിൽ ജിതിക് (31), താണിശ്ശേരി കുറുപ്പത്തിപടി സ്വദേശി തുണ്ട്പറമ്പിൽ വീട്ടിൽ മഹേഷ് (33), ഒറീസ സ്വദേശി ഫിരാജ് നായക് (26) എന്നിവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാട്ടൂർ അശോക ബാറിനു സമീപമുള്ള നേരം ഹോട്ടലിന് പുറകുവശത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. ഫിരാജ് നായക് ഒറീസയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്ന് ഇവരെ പിടികൂടിയത്.ജിതിക് കയ്പമംഗലം മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ മൂന്ന് കേസിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

തൃശ്ശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ എസ് ഐ മാരായ ജയകൃഷ്ണൻ, പ്രദീപ്, ജി എ എസ് ഐ ലിജു, ജി എസ് സി പി ഒ സോണി, ജി എ എസ് ഐ സിൽജോ വി യു, സി പി ഒ മിഥുൻ, കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് ഐ എസ് എച്ച് ഒ ഹാഷിഷ്, എസ് ഐ മാരായ ബാബു, തുളസിദാസ്, ജി എസ് സി പി ഒ മാരായ രജീഷ്, സിജു, ഡ്രൈവർ എ എസ് ഐ മുസ്തഫ ഷൗക്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

ആളൊഴിഞ്ഞ  വീട്ടിൽ മോഷണം നടത്തുന്നതിനിടയിൽ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ

കൊടുങ്ങല്ലൂര്‍.  ആളൊഴിഞ്ഞ  വീട്ടിൽ മോഷണം നടത്തുന്നതിനിടയിൽ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. 
സ്പൈഡർ സാബു എന്ന സ്ഥിരം കുറ്റവാളിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമസമില്ലാത്ത വീടുകൾ നോക്കിവച്ച് മോഷണം നടത്തുന്നതാണ് സ്പൈഡർ സാബുവിൻ്റെ രീതി.


ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. തെക്കെ നടയിൽ പൂട്ടിയിട്ട വീട്ടിലാണ്  മോഷണശ്രമം നടന്നത്.  സിസിടിവി ക്യാമറയുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ കണ്ട വീട്ടുടമ കൊടുങ്ങല്ലൂർ പോലീസ് വിവരം അറിയിച്ചു. ഉടൻ തന്നെ എസ്.ഐ അതുൽ മോഹൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. 
മെയിൻ ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നതിനാൽ പോലീസ് സംഘം മതിൽ ചാടിക്കടന്ന് വീട് വളഞ്ഞാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.  ആളൊഴിഞ്ഞ വീടുകൾ നോട്ടമിട്ട് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 

കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ  കവർച്ചക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസിലും,  തൃശ്ശൂർ ഗുരുവായൂർ, ഗുരുവായൂർ ടെമ്പിൾ, കുന്നംകുളം, വയനാട് ബത്തേരി, കോഴിക്കോട് ഫറോഖ്, പന്നിയങ്കര, നല്ലളം, ചെമ്പോല, എറണാംകുളം കുന്നത്ത്നാട് പോലീസ് സ്റ്റേഷൻ പരിധികളിലായി പന്ത്രണ്ട് മോഷണക്കേസുകളിലും  പ്രതിയാണ് ഇയാൾ.
ഗ്രേഡ് എസ്.ഐ സജീവ്,  സി.പി.ഒമാരായ അമൽദേവ്,ജാബിർ, മുഹീബ് റഹ്മാൻ എന്നിവരും പ്രതിയെ പിടികൂടിയ  പോലീസ് സംഘത്തിലുണ്ടായിരുന്നു.

മധ്യകേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ കവര്‍ച്ചാസംഘത്തിലെ അംഗങ്ങള്‍ തൊടുപുഴ പൊലീസിന്റെ പിടിയില്‍

തൊടുപുഴ . ഇടുക്കിയിലടക്കം മധ്യകേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ കവര്‍ച്ചാസംഘത്തിലെ അംഗങ്ങള്‍ തൊടുപുഴ പൊലീസിന്റെ പിടിയില്‍. മലയാളികള്‍ക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെട്ട കവര്‍ച്ചാ സംഘത്തിലെ മൂന്ന് പേരാണ് പിടിയിലായത്. പല ക്ഷേത്രങ്ങളില്‍ നിന്നായി കവര്‍ന്ന ലക്ഷങ്ങള്‍ വിലയുള്ള വസ്തുക്കളും പൊലീസ് കണ്ടെത്തി.


അസം സ്വദേശി അമീര്‍ ഹംസ, ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ കണ്ണൂര്‍ സ്വദേശി ഉബൈദ്, മോഷണമുതലുകള്‍ വാങ്ങിയ എറണാകുളം തമ്മനം സ്വദേശി അനസ് എന്ന റസാഖ് എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. തൊടുപുഴ കോലാനിയിലെ അമരംകാവ് ദേവി ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. അമരംകാവില്‍ മെയ് മുപ്പത്തിയൊന്നിനും ഈ മാസം മൂന്നിനായിരുന്നു കവര്‍ച്ച. ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് സിസിടിവികളടക്കം തകര്‍ത്തായിരുന്നു കവര്‍ച്ച. ലക്ഷങ്ങള്‍ മൂല്്യമുള്ള വിളക്കുകളും ഭണ്ഡാരത്തിലെ പണവുമാണ് സംഘം കവര്‍ന്നത്. ഈ കാലയളവില്‍ മറ്റ് ജില്ലകളിലെ ക്ഷേത്രങ്ങളിലും സമാനമായ കവര്‍ച്ച നടന്നു. എഡിജിപിയുടെ നിര്‍ദേശപ്രകാരം ഇടുക്കി ജില്ലാ പൊലീസ് മേധാവി മോഷ്ടാക്കളെ പിടികൂടാന്‍ പ്രത്യേക സംഘത്തിന് രൂപം നല്കി. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

കവര്‍ച്ചാസംഘത്തില്‍ കൂടുതല്‍ പേര്‍ അംഗങ്ങളാണ്. ബംഗാള്‍ സ്വദേശി സുമീര്‍ അടക്കമുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. മോഷണമുതലുകള്‍ എറണാകുളം തമ്മനത്തെ അനസിന്റെ കടയില്‍ നിന്ന കണ്ടെത്തി. മോഷണം പതിവായിട്ടും പ്രതികളെ പിടിക്കാത്തതില്‍ നാട്ടുകാരും വിശ്വാസികളും പ്രതിഷേധത്തിലായിരുന്നു.

ഏതെല്ലാം ക്ഷേത്രത്തിലാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ക്ക് വിശദീകരിക്കാനായില്ല. അത്രയധികം ക്ഷേത്രങ്ങളിലാണ് സംഘം കവര്‍ച്ച നടത്തിയത്.
പ്രതികളെ അടുത്ത ദിവസം ക്സ്റ്റ്ഡി ചോദ്യം ചെയ്യുന്നതോടെ മോഷണം നടന്ന ക്ഷേത്രങ്ങല്‍ സംഘത്തിലെ മറ്റംഗങള്‍ എന്നിവരെ കുറിച്ച് വ്യക്തത വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

കാര്‍ തടഞ്ഞ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ജീവനക്കാരന്‍ വീണ്ടും അറസ്റ്റിലായി, റിമാന്‍ഡില്‍

കൊച്ചി. കാര്‍ തടഞ്ഞ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ജീവനക്കാരന്‍ വീണ്ടും അറസ്റ്റില്‍. മോഷണക്കേസ് പ്രതിയായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസുകാരെ ആക്രമിച്ചതിലടക്കം പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.


സിനിമ സ്‌റ്റൈലില്‍ കാര്‍ തടഞ്ഞിട്ട് മുന്നില്‍ കയറിയുള്ള നില്‍പ്പ് മുഹമ്മദ് അന്‍സാറിന് പതിവാണ്. നിരത്തിലൂടെ ലക്കും ലഗാനുമില്ലാതെ അമിത വേഗതയില്‍ പായുന്ന ബസിനെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ മുഹമ്മദ് അന്‍സാറിന്റെ രീതി ഇതാണ്. സിഗരറ്റും കത്തിച്ച് കാറ് തടഞ്ഞിട്ട് അസഭ്യവര്‍ഷവും ഭീഷണിയും. കുടുംബവുമായി സഞ്ചരിച്ച പ്രവാസിയുടെ കാര്‍ തടഞ്ഞിട്ട് കാട്ടിയ അതിക്രമം കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നിരുന്നു. ഓഗസ്റ്റ് ഒന്‍പതിന് നടന്ന അതിക്രമത്തില്‍ ശനിയാഴ്ച നോര്‍ത്ത് പൊലീസ് മുഹ്‌മ്മദ് അന്‍സാറിനെ അറസ്റ്റ് ചെയ്തു. ബസില്‍ നിന്ന് പിടികൂടാനുള്ള ശ്രമത്തിനിടെ എസ്‌ഐയുടെ മുഖത്തിടിച്ച പ്രതി പുറത്തേക്ക് തള്ളിയിടുകയും ചെയ്തു.പണിപ്പെട്ട് പിടികൂടി സ്റ്റേഷനിലെത്തിച്ചെങ്കിലും എസ്എച്ച്ഒ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. പൊലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദിച്ചതിനും കേസെടുക്കാമെന്നിരിക്കെ പ്രതിയോട് കാട്ടിയത് മൃദുസമീപനം. നോര്‍ത്ത് പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മുഹമ്മദ് അന്‍സാറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഇതിന് പുറമെ കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതിന് മറ്റൊരു പരാതി കൂടി ലഭിച്ചു.

കഴിഞ്ഞ മാസം 22ന് പടമുഗളിലും സമാനമായി ഇയാള്‍ കാര്‍ തടഞ്ഞ് യാത്രക്കാരെ ഭീഷണിപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം ലഭിച്ച പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. വഴി തടഞ്ഞതിനും അസഭ്യം വിളിച്ചതിനുമാണ് കേസ്. മുഹ്‌മ്മദ് അന്‍സാര്‍ ചില്ലറക്കാരനല്ലെന്ന് കൊച്ചി സിറ്റി പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. 2024ല്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ മുഹമ്മദ് അന്‍സാര്‍ പ്രതിയാണ്. ഇതേ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ പ്രാര്‍ഥിക്കാന്‍ കയറിയ യാത്രക്കാരന്റെ ബാഗ മോഷ്ടിച്ചതിനും ഇയാള്‍ പിടിയിലായി. 2023ല്‍ ട്രെയിനിനുള്ളില്‍വെച്ച് യാത്രക്കാരന്റ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലും മുഹമ്മദ് അന്‍സാര്‍ പ്രതിയാണ്. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് കൊച്ചിയിലെ സ്വകാര്യ ബസ് ജീവനക്കാരിലേറെയും. സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമവും ഗുണ്ടായിസവും പതിവായിട്ടും പൊലീസിന്റെ അയഞ്ഞ സമീപനത്തില്‍ വ്യാപക അമര്‍ഷമുണ്ട്.

റിട്ട. പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണപിള്ളയുടെ മാതാവ് സരസ്വതി അമ്മ അന്തരിച്ചു

ശാസ്താംകോട്ട
മൈനാഗപ്പള്ളി വേങ്ങ പതിനൊന്നാം വാർഡിൽ അഖിൽ ഭവനിൽ ജെ രാധാക്യഷ്ണപിള്ളയുടെ [ റിട്ട. പഞ്ചായത്ത് സെക്രട്ടറി ] അമ്മയും പരേതനായ ജനാർദനൻ പിള്ളയുടെ ഭാര്യയുമായ സരസ്വതി അമ്മ [95] അന്തരിച്ചു. സംസ്ക്കാരം ചൊവ്വ വൈകിട്ട് 4.30 ന് വേങ്ങ [ മാമ്പുഴ മുക്ക് ]  അഖിൽ ഭവനിൽ. മറ്റ് മക്കൾ: വാസുദേവൻ പിള്ള, രവീന്ദ്രൻ പിള്ള, വിജയമ്മ. മരുമക്കൾ:  ജയകുമാരി, രമാദേവി അമ്മ, പരേതനായ സോമരാജൻ പിള്ള, വിമല അമ്മ.

ഓപ്പറേഷൻ തണ്ടർ , കരുനാഗപ്പള്ളിയിൽ നിന്നും 5.836 ഗ്രാം MDMA പിടികൂടി

     കരുനാഗപ്പള്ളി. എക്സൈസ് റേഞ്ച്  ഇൻസ്പെക്ടർ കെ ബിജു വിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കുലശേഖരപുരം പുന്നക്കുളം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ 5. 836 ഗ്രാം MDMA യുമായി കരുനാഗപ്പള്ളി  കുലശേഖരപുരം പുന്നകുളം  ബിൻസാദ് മനസിലിൽ  മിഥിലാജ് (26  ) നെ അറസ്റ്റ് ചെയ്‌ത്‌ കേസെടുത്തു.

MDMA വിൽപ്പന നടത്തി ലഭിച്ച 10,000 രൂപയും കണ്ടെടുത്തു. ഓച്ചിറ, വവ്വക്കാവ് പ്രദേശങ്ങളിൽ MDMA വില്പന നടത്തുന്ന മിഥിലാജിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ ഷാഡോ എക്സൈസിന്റെയും എക്സൈസ് ഇന്റലിജൻസിന്റെയും രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു. കൂടിയ അളവിൽ MDMA, കഞ്ചാവ് എന്നിവ കൈവശം വെച്ചതിന് മുൻപും മിഥിലാജിന് എതിരെ പോലീസും എക്സൈസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രസാദ് കുമാർ.J.R, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ മനു. M, പ്രിവന്റീവ് ഓഫീസർ സന്തോഷ്‌ കുമാർ.B, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് എച്ച് , അജിത്.B.S, രജിത്. K.പിള്ള, അൻസാർ, നിധിൻ, ഗോഡ്‌വിൻ സ്റ്റീഫൻ പ്രിവന്റ്റീവ് ഓഫിസർ (ഗ്രേഡ്) ട്രീസ എന്നിവർ  പങ്കെടുത്തു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി  വിപുലമായ പരിശോധനകളാണ് കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസ് നടത്തിവരുന്നത്. മദ്യം, മയക്കുമരുന്ന് എന്നിവയെ സംബന്ധിച്ച വിവരങ്ങൾ 04762630831, 9400069456 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ന്യൂറോളജി ഐ .പി. പ്രവർത്തനം ഉടൻ ആരംഭിക്കും   സി. ആർ. മഹേഷ് എം.എൽ.എ


കരുനാഗപ്പള്ളി: കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ന്യൂറോളജി ഒ.പിയുടെ ഉദ്ഘാടനം സി. ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു.
താലൂക്ക് ആശുപത്രിയിൽ ന്യൂറോളജി വിഭാഗത്തിന്റെ സേവനം ലഭ്യമാകുന്നതോടെ വിവിധ നാഡീസംബന്ധമായ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സയ്ക്കായി ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും. സാധാരണക്കാരായ രോഗികൾക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണിതെന്നും ന്യൂറോളജി ഐപി വിഭാഗവും ഉടൻതന്നെ പ്രവർത്തനമാരംഭിക്കുമെന്നുംഉദ്ഘാടന ചടങ്ങിൽ എം.എൽ.എ പറഞ്ഞു.

നഗരസഭ ചെയർപേഴ്സൺ പി സോമരാജൻ അധ്യക്ഷത വഹിച്ചു നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ മുനമ്പത്ത് ഗഫൂർ ആശാ അനിൽ എം ശോഭന മോഹൻദാസ് ബി  പി രാജു
ആശുപത്രി സൂപ്രണ്ട് അൽഫോൺസ് ഡോക്ടർ അൽഫോൺസ് ന്യൂറോളജി വിഭാഗം ഡോക്ടർ അജിത്ത് ഡേവിഡ് തമ്പി  കൗൺസിലർമാർ ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ന്യൂറോളജി ഒ.പി.യുടെ പ്രവർത്തനം ആരംഭിച്ചതോടെ കരുനാഗപ്പള്ളി താലൂക്കിലെ നിരവധി രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യം ലഭ്യമാകും.

മെ​സി​യു​ടെ പേ​രി​ലെ കോ​ടി​ക​ളു​ടെ ക​ള്ള​ക്ക​ളി; ജി​എ​സ്‌​ടി റി​പ്പോ​ർ​ട്ട് ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​നെ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ ജി​എ​സ്‌​ടി വ​കു​പ്പ് ഇ​ന്ന് അ​നു​ബ​ന്ധ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. സ്പോ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി 22.68 കോ​ടി രൂ​പ ജി​എ​സ്‌​ടി അ​ട​യ്ക്കാ​തി​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ 19ന് ​ആ​ദ്യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

സ്പോ​ൺ​സ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് കോ​ടി​ക​ൾ നി​ക്ഷേ​പി​ച്ച ര​ണ്ട് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളോ​ടും അ​ന്വേ​ഷ​ണ​സം​ഘം വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ തെ​ളി​വു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ അ​നു​ബ​ന്ധ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മെ​സി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ത​യാ​റാ​ക്കി​യ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ടി​ലും ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

വ​രു​മാ​നം കു​റ​ച്ചു​കാ​ട്ടു​ക​യും ചെ​ല​വ് പെ​രു​പ്പി​ച്ചു​കാ​ട്ടു​ക​യും ചെ​യ്ത് സ്പോ​ൺ​സ​ർ​ക്ക് വ​ൻ​ലാ​ഭം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് കാ​യി​ക വ​കു​പ്പ് സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്തി​ന്‍റെ ര​ണ്ടാം റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ. നി​കു​തി ത​ട്ടി​പ്പി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന എ​സ്ഐ​ടി അം​ഗം ഐ​ജി സ​തീ​ഷ് ബി​നോ പ്ര​ശാ​ന്തി​ൽ നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ ക്ര​മ​ക്കേ​ടി​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​ത് കാ​യി​ക വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നാ​ണ്. സ്പോ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്ക് ലാ​ഭം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | സെപ്റ്റംബര്‍ 8 | ചൊവ്വ | 1202 | ചിങ്ങം 23 | പൂയം

പാളയം പ്രദീപിന്റെ നിയമന ആവശ്യം നിയമസഭാ സെക്രട്ടറി മടക്കി

ചിറയിന്‍കീഴ് സംഭവത്തില്‍ കെപിസിസി സസ്പെന്റ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ തന്റെ അഡീഷണല്‍ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് എംഎല്‍എ നിയമസഭ സെക്രട്ടറിയുടെ ഓഫീസില്‍ കത്തു നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റ മേയ് 21 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിയമിക്കണമെന്നാണ് ആവശ്യം. അന്നു മുതല്‍ പാളയം പ്രദീപ് തന്റെ കൂടെ ജോലി ചെയ്യുന്നുണ്ടെന്നാണ് വിശദീകരണം. സെപ്റ്റംബര്‍ നാല് എന്നു തീയതി വച്ച കത്ത് പഴയ തീയതി വച്ചുള്ളതായതിനാല്‍ സ്വീകരിക്കാനാവില്ലെന്നു പറഞ്ഞ് ഓഫിസ് മടക്കി നല്‍കി.

സിപിഎം സംസ്ഥാന സമിതിയില്‍ വിശാല കരട് റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം

വിശാല കരട് റിപ്പോര്‍ട്ടിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചകള്‍ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ഒഴിവാക്കിയാണു കരട് റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് ആരോപണം. സംഘടനാ വീഴ്ചകള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകത തുടങ്ങിയവ ഒഴിവാക്കിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വിശാല കരടു റിപ്പോര്‍ട്ട് തയാറാക്കിയെന്നു വിമര്‍ശനം ഉയര്‍ന്നു.

അധ്യാപക നിയമന റാങ്ക് ലിസ്റ്റ് നീട്ടുന്നതില്‍ അനിശ്ചിതത്വം

അധ്യാപക നിയമനത്തിനായുളള 18 റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള മന്ത്രിസഭയുടെ തീരുമാനം ഉത്തരവാക്കി പി എസ് സിക്ക് കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ തീരുമാനത്തില്‍ നിയമപ്രശ്നങ്ങളുണ്ടെന്ന് ഉപദേശം ലഭിച്ചതായാണു റിപ്പോര്‍ട്ട്.

ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ ബുക്കിംഗ് സമയം വെട്ടിക്കുറച്ചു

ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകള്‍ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇനിമുതല്‍ 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഉപഭോക്താക്കള്‍ക്ക് അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാം. നേരത്തെ നഗരപ്രദേശങ്ങളില്‍ 25 ദിവസവും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവും കഴിഞ്ഞ ശേഷമേ ബുക്കു ചെയ്യാനാകുമായിരുന്നുള്ളൂ. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് എല്‍.പി.ജി ലഭ്യത കുറഞ്ഞതിനാലായിരുന്നു നിയന്ത്രണം.

പി. എ. മുഹമ്മദ് റിയാസും വീണയും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

നിയമസഭാ തിരഞ്ഞെടുപ്പിനു സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ ഭാര്യയുടെ സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചെന്ന ഹര്‍ജിയില്‍ ബേപ്പൂര്‍ എംഎല്‍എ പി. എ. മുഹമ്മദ് റിയാസും ഭാര്യ വീണയും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. നെയ്യാറ്റിങ്കര നാഗരാജ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

അമല നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ

അമല നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ (നാലാം എഡിഷന്‍) സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് കാമ്പസില്‍ നടക്കും. സെപ്റ്റംബര്‍ 24-ന് രാവിലെ 11 മണിക്ക് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ വെച്ച് മികച്ച സ്‌കൂള്‍ ലൈബ്രറിക്കും മികച്ച കൈയെഴുത്ത് മാഗസിനും അവാര്‍ഡ് നല്‍കും. കോളേജ് മാഗസിന്‍-അവസാന പതിപ്പ്, ഡിജിറ്റല്‍ മാഗസിന്‍ 4.O ചടങ്ങില്‍ പ്രകാശനം ചെയ്യും. ഇന്ത്യ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍ വിശിഷ്ടാതിഥിയാകും. തുടര്‍ന്ന് നടി ശ്രുതി ജയന്റെ ആവിഷ്‌കാര പ്രകടനവും സംവേദനാത്മക സെഷനുമുണ്ടാകും. സെപ്റ്റംബര്‍ 25-ന് രാവിലെ 10ന് വായനയും ആരോഗ്യവും വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനവും പ്രശസ്ത എഴുത്തുകാരന്‍ ഡോ. മനോജ് വെള്ളനാടും പങ്കെടുക്കുന്ന ടോക്ക് ഷോ നടക്കും. 11.15 ന് ദര്‍ശന ക്ലബ്ബിലെ പ്രതിഭാധനരായ കലാകാരന്മാരുടെ പ്രത്യേക പ്രകടനം, 12.30 ന് വെള്ളിത്തിരയിലെ അപ്പോത്തിക്കരി എന്ന വിഷയത്തില്‍ ചലച്ചിത്ര നിര്‍മ്മാതാവ് മാര്‍ട്ടിന്‍ ജോസഫും ഗാനരചയിതാവും തിരക്കഥാകൃത്തുമായ കവിപ്രസാദ് ഗോപിനാഥും സംസാരിക്കുന്നു. ഉച്ചക്ക് 2.30 ന് മെന്റലിസ്റ്റ് മൃദുലിന്റെ ലൈവ് മെന്റലിസം ഷോയും 3.30 ന് പറയാന്‍ മറന്ന പാട്ടുകള്‍ എന്ന വിഷയത്തില്‍ ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദും പങ്കെടുക്കും. വൈകീട്ട് 4.45 ന് നിഴല്‍ ബാന്‍ഡിന്റെ തത്സമയ സംഗീത പ്രകടനം നടക്കും. സെപ്റ്റംബര്‍ 26-ന് രാവിലെ 10 ന് ജെന്‍സിയും എഴുത്തും എന്ന വിഷയത്തില്‍ അവതാരകനും ഏഷ്യാനെറ്റ് ന്യൂസിന്റെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായ നിശാന്ത് എം.വിയും നടനും ഗ്രാഫിക് ഡിസൈനറുമായ അനീഷ് ഗോപാലും സഞ്ചാരിയും എഴുത്തുകാരനുമായ എഡ്വിന്‍ ഹിച്ച്ഹിക്കറുമായി ഒരു സംവേദനാത്മക സെഷന്‍ നടക്കും. രാവിലെ 11.45 ന് വന്ധ്യതയും സമൂഹവും എന്ന വിഷയത്തില്‍ ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി.മണികണ്ഠന്‍ സംസാരിക്കുന്നു. ഉച്ചക്ക് 1.45 ന് ഉട്ടോപ്യന്‍ അജിത്തിന്റെയും ദീപ്തിയുടെയും പ്രചോദനാത്മകമായ സെഷനും വൈകീട്ട് 3 ന് മാറുന്ന തലമുറയിലെ മായുന്ന വായന എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ ചലച്ചിത്രകാരന്‍മാരായ സിബി മലയില്‍, കമല്‍, ബ്ലെസി, സുന്ദര്‍ ദാസ് എന്നിവര്‍ പങ്കെടുക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

കരുവാറ്റ വയോധികന്‍കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

കരുവാറ്റയില്‍ വയോധികനെ കൊന്ന കേസിലെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെയും വിശദമായി ചോദ്യം ചെയ്യാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്.

ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി

കയ്പ്പമംഗലം ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ കത്തയച്ചു.

ഗണേശോത്സവ വിഗ്രഹ നിമജ്ജനത്തിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍

ഈ മാസം 14 ന് ആരംഭിക്കുന്ന ഗണേശോത്സവത്തിനു വിഗ്രഹ നിമജ്ജനത്തിനു പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെര്‍മോകോള്‍ തുടങ്ങിയ പ്രകൃതിക്കു ദോഷമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യരുത്. വിഗ്രഹത്തിലെ വസ്ത്രങ്ങള്‍, മാലകള്‍, പൂക്കള്‍, ഇലകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ നീക്കം ചെയ്ത ശേഷമേ നിമജ്ജനം ചെയ്യാവൂ. വലിയ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും രാത്രി 10 മുതല്‍ രാവിലെ ആറു വരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും ബോര്‍ഡ് അറിയിച്ചു.

മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ കേസെടുത്തു

മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹക്കീം നല്‍കിയ പരാതിയിലാണ് നടപടി.

തൊടുപുഴയില്‍ കെട്ടിടം തകര്‍ന്നുവീണ് തൊഴിലാളികള്‍ മരിച്ചു

തൊടുപുഴയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. തൊടുപുഴ മുതലക്കൊടത്താണ് അപകടമുണ്ടായത്.

വണ്ടര്‍ വാട്ടര്‍ഫാള്‍സ് എക്സിബിഷന്‍ തൃശൂരില്‍

ജലവിസ്മയങ്ങളും കുടുംബ വിനോദങ്ങളും ഒരുക്കുന്ന മെഗാ എക്സിബിഷന്‍ – വണ്ടര്‍ വാട്ടര്‍ഫാള്‍സ് എക്സിബിഷന്‍ തൃശൂരില്‍. ഡി ജെ അമ്യൂസ്മെന്റ്സ് ഒരുക്കുന്ന കുടുംബാംഗങ്ങള്‍ക്കെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന വിനോദങ്ങളും ദൃശ്യവിസ്മയങ്ങളും ഉള്‍ക്കൊള്ളുന്ന എക്സിബിഷന്‍ തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറിലാണ് നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 3 മണി മുതല്‍ രാത്രി 9.30 വരെയാണ് എക്സിബിഷന്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കട്ടിലില്‍നിന്ന് വീണു രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് കഴിഞ്ഞ മാസം 28-നു കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ ഓഗസ്റ്റ് 31-ന് മരിച്ചത്.

ഭാര്യയെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് എംഡിഎംഎയുമായി പിടിയില്‍

കൊല്ലം ചാത്തന്നൂരില്‍ പരാതി നല്‍കാന്‍ പോയ ഭാര്യയെ പിന്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിയ ഭര്‍ത്താവ് എംഡിഎംഎയുമായി അറസ്റ്റിലായി. ആറ്റിങ്ങല്‍ സ്വദേശി സനല്‍കുമാറാണ് എംഡിഎംഎയും കത്തിയും കൊണ്ട് സ്റ്റേഷനില്‍ എത്തിയത്. ഇയാളുടെ അസ്വാഭാവിക പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എംഡിഎംഎയും ആയുധവും പിടികൂടിയത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നാളെ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി മുഖ്യമന്ത്രി വിഡി സതീശന്‍ പ്രഖ്യാപിക്കും. നാളെ വൈകുന്നേരം ഏഴുമണിക്ക് മാസ്‌കറ്റ് ഹോട്ടലിലെ ചടങ്ങിലാണ് പ്രഖ്യാപനം. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ അധ്യക്ഷനാകും.

ശബരിമല സ്ത്രീപ്രവേശം: ട്രാന്‍സ്ജെന്‍ഡര്‍ ദര്‍ശനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട്

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ചിന്റെ വിധി പുറത്തുവന്നതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്ക് ദര്‍ശനം അനുവദിക്കുന്നതില്‍ നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിധി ഒക്ടോബര്‍ ആദ്യവാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും അഡ്വ. ജനറല്‍ ജെയ്ജു ബാബു കോടതിയെ അറിയിച്ചു.

സുപ്രഭാതം മുഖപ്രസംഗ വിവാദം

മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ച് സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ ‘മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചതു മുഖപ്രസംഗമല്ല, ലേഖനമാണെന്ന് സുപ്രഭാതം മാനേജിങ് എഡിറ്റര്‍ ടിപി ചെറൂപ്പ. വ്യക്തിവിചാരം എന്ന കോളമാണത്. സുപ്രഭാതത്തിന്റെ തലക്കെട്ട് അല്ല, ‘ക്വാട്ട്’ നല്‍കിയാണ് ആ തലക്കെട്ട് കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Amrutveni ഉല്‍പ്പന്നങ്ങള്‍

Amrutveni DandroQit: കഠിനമായ താരനെ ഫലപ്രദമായി പ്രതിരോധിക്കാനും സ്‌കാല്‍പ്പിന്റെ ആരോഗ്യം വീണ്ടെടുക്കാനും ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തതാണ്. തലയിലെ താരന്‍, ചൊറിച്ചില്‍, ചുവന്ന പാടുകള്‍ എന്നിവയെ നിയന്ത്രിക്കുവാനും, ശിരോചര്‍മ്മത്തിലെ കുരുക്കള്‍, നിരന്തരമായ dryness എന്നിവയെ ശമിപ്പിക്കുവാനും ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. ഈര്‍പ്പത്തിന്റെയും സെബത്തിന്റെയും അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നതിലൂടെ, താരന്റെ മൂലകാരണങ്ങളെ തന്നെ ഇല്ലാതാക്കുന്നു.
Amrutveni LiceQit: സ്‌കാല്‍പ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവര്‍ത്തിച്ച് പേനുകളെയും അവയുടെ മുട്ടകളെയും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ നീക്കം ചെയ്യുന്നു. പ്രകൃതിയില്‍ നിന്നുള്ള Natural ingredients ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ കുട്ടികള്‍ക്കും safe ആണ്.

എഎസ്‌ഐ സജിത സലീം സസ്പെന്‍ഷനില്‍

പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകള്‍ പങ്കിട്ടെന്ന ആരോപണത്തില്‍ ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജിത സലീമിനെ സസ്പെന്‍ഡ് ചെയ്തു.

സംവിധായകന്‍ ആര്‍. ശരത് അന്തരിച്ചു

ചലച്ചിത്ര സംവിധായകനും തിരക്കഥാ കൃത്തുമായ ആര്‍. ശരത് അന്തരിച്ചു. 63 വയസായിരുന്നു. ഏഴു സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.

നിക്ഷേപ തട്ടിപ്പ് കേസ്: കോണ്‍ഗ്രസ് നേതാവ് സുധീര്‍ കുമാറിന് ജാമ്യം

വടകര കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ 5 കോടി 80 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് സുധീര്‍ കുമാറിന് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തട്ടിപ്പിനിരയായ തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംഹാജി തീ കൊളുത്തി ആത്മഹത്യ ചെയ്തതോടെയാണ് വന്‍ ക്രമക്കേട് പുറത്തായത്.

മോര്‍ഫിംഗ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ചിത്രങ്ങള്‍ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗം ആലപ്പുഴ സ്വദേശി സനീഷാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ വിദ്യാര്‍ഥി ശ്രീഹരിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കൈക്കൂലി കേസ്: മുന്‍ റവന്യു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ്

കൊച്ചിയില്‍ കൈക്കൂലി കേസില്‍ വിജിലന്‍സിന്റെ വീഴ്ചയെ തുടര്‍ന്ന് പ്രതിയെ കോടതി വിട്ടയച്ച സംഭവത്തില്‍ ഇടനിലക്കാരനായ മുന്‍ റവന്യു ഉദ്യോഗസ്ഥന്‍ എന്‍ കെ കൃപയെ വീണ്ടും അറസ്റ്റു ചെയ്യാന്‍ കോടതിയുടെ അനുമതി തേടി വിജിലന്‍സ്. വിജിലന്‍സ് നല്‍കിയ അപേക്ഷ കോടതി ഇന്നു പരിഗണിക്കും.

കുന്നംകുളം വാഹനാപകടം: കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍ കുന്നംകുളത്ത് മൂന്നു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കുന്നംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അപകടശേഷം ഒളിവില്‍ പോയിരുന്ന ബെന്‍(31)ആണ് കുന്നംകുളം പോലിസിന്റെ പിടിയിലായത്. അപകടത്തില്‍ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്ന, മൂന്ന് വയസ്സുകാരനായ മകന്‍ എമ്മില്‍ ഐബക്ക് എന്നിവരാണ് മരിച്ചത്.

പോക്സോ കേസില്‍ ഒന്നാം പ്രതിക്ക് കഠിന തടവ്

തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന് 25 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതി രണ്ടാഴ്ചമുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ആകെ 28 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാമത്തെ കേസിലെ വിധിയാണ് തൊടുപുഴ കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്.

കളരി ആശാന് പോക്സോ കേസില്‍ ശിക്ഷ

കളരിയില്‍ പഠിക്കാനെത്തിയ 12 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരി ആശാന് 17 വര്‍ഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷ. കളരി ഗുരുവായ കരുവാറ്റവടക്ക് മുറിയില്‍ എണ്ണയ്ക്കാട്ടുചാലില്‍ വീട്ടില്‍ പ്രദീപി (47) നെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

നൃത്താധ്യാപകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍

പീഡനക്കേസില്‍ നൃത്താധ്യാപകന്‍ അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് അറവുകാട് ശ്രീ മംഗലം വീട്ടില്‍ അനന്തന്‍ എസ് മധു (29)വിനെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തം അഭ്യസിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്.

കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

വൈദ്യുതി പോസ്റ്റില്‍നിന്ന് ഷോക്കേറ്റ് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു. മരത്താക്കര സെക്ഷന്‍ ഓഫീസിലെ കരാര്‍ ജീവനക്കാരനായ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി കോട്ടായി പരുത്തിപ്പുള്ളി സ്വദേശി തോട്ടക്കര വീട്ടില്‍ രാധാകൃഷ്ണനാണ് (50) മരിച്ചത്.

തൃശൂരില്‍ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയില്‍

തൃശൂര്‍ മേലൂരില്‍ നഴ്സിനെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പന്ത്രണ്ടാം വാര്‍ഡില്‍ ഹൈസ്‌കൂളിന് സമീപം കിഴക്കനേടത്ത് മിനു ജിബിന്‍(37) ആണ് മരിച്ചത്. അടുക്കളയിലെ പാചക വാതക സിലിണ്ടര്‍ തുറന്ന നിലയിലായിരുന്നു.

സ്കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനം

ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ മര്‍ദ്ദനം. കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മര്‍ദനമുണ്ടായത്. നടപടി ആവശ്യപ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചു.

ഡല്‍ഹി ഹോസ്റ്റല്‍ കെട്ടിട തകര്‍ച്ച: ഉടമകള്‍ അറസ്റ്റില്‍

തെക്കന്‍ ഡല്‍ഹിയിലെ സത്യനികേതനില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് ഏഴു പേര്‍ മരിച്ച സംഭവത്തില്‍ കെട്ടിടമുടമ ഹരിറാം ഗുപ്തയെ പോലീസ് അറസ്റ്റു ചെയ്തു. കെട്ടിടമുടമ ഹരിറാം ഗുപ്തയുടെ ഭാര്യ ഊര്‍മ്മിള, മകന്‍ മഹേഷ് എന്നിവരും പിടിയിലായി. കെട്ടിടം ഭാര്യയുടെ പേരിലും വൈദ്യുതി കണക്ഷന്‍ മകന്റെ പേരിലുമാണ്.

തമിഴ്നാട് മന്ത്രിയുടെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയപാതയില്‍ കാട്ടാന്‍കുളത്തൂരില്‍ ഉണ്ടായ അപകടത്തില്‍ 28 കാരനായ ഇരയിന്‍പ് ആണ് മരിച്ചത്.

തമിഴ്നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം

തമിഴ്നാട്ടില്‍ അണ്ണാഡിഎംകെ എംഎല്‍എമാര്‍ രാജിവച്ച 2 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളില്‍ ഒക്ടോബര്‍ ആറിന് പോളിംഗും ഒന്‍പതിന് വോട്ടെണ്ണലും നടക്കും.

മുംബൈയില്‍ തുരങ്കത്തിലൂടെ റേസിങ് നടത്തിയ സംഭവം: പൊലീസ് കേസെടുത്തു

മുംബൈയില്‍ തുരങ്കത്തിലൂടെ റേസിങ് നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. വാഹനയാത്രികന്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

രാജ്യത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ രാജി വിവരം പുറത്ത്

2010 മുതല്‍ 2026 വരെയുള്ള കാലയളവില്‍ രാജ്യത്ത് 32 ഐഎഎസ് ഉദ്യോഗസ്ഥര്‍ രാജിവച്ചതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാള്‍ കേഡറിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രാജിവെച്ചത്.

റഷ്യയില്‍ ഇന്ത്യന്‍ യുവതിയുടെ പരാതി

റഷ്യന്‍ പോലീസ് തടവിലാക്കിയ ഭര്‍ത്താവിനെ റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നെന്ന പരാതിയുമായി ഇന്ത്യന്‍ യുവതി. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയും മോസ്‌കോയില്‍ എഞ്ചിനീയറുമായ ചന്ദന്‍ ഗുപ്തയെയാണ് റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ക്രിക്കറ്റ് വാര്‍ത്തകള്‍

കേരളത്തിന് തകര്‍പ്പന്‍ വിജയം: റിലയന്‍സ് അഖിലേന്ത്യ അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ ജമ്മു കശ്മീരിതിരെ തകര്‍പ്പന്‍ വിജയവുമായി കേരളം. ഒരിന്നിങ്‌സിനും 215 റണ്‍സിനുമാണു കേരളത്തിന്റെ വിജയം. അമയ് മനോജാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
കെസിഎ പിങ്ക് വനിതാ ട്വന്റി 20: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി സഫയര്‍. എമറാള്‍ഡിനെ 54 റണ്‍സിനാണ് സഫയര്‍ കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ ആംബര്‍ റൂബീസിനെ നാല് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചു.
ദുലീപ് ട്രോഫി: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിതിരെ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ചുറിയുടെയും (270) കുമാര്‍ കുഷാഗ്രയുടെ സെഞ്ചുറിയുടെയും (101) മികവില്‍ ഈസ്റ്റ് സോണ്‍ ഒന്നാം ഇന്നിംഗ്‌സില്‍ 708 റണ്‍സ് നേടി.

കോര്‍പ്പറേറ്റ് വാര്‍ത്തകള്‍

മലപ്പുറം ആസ്ഥാനമായ എജെസി ജുവല്‍ മാനുഫാക്ചേഴ്സ് ലിമിറ്റഡ് യുഎഇയിലെ ജ്വല്ലറി നിര്‍മാണ കമ്പനിയായ എജെസി ജുവല്‍ മാനുഫാക്ചേഴ്സിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കുന്നു. ഏകദേശം 9.60 കോടി മൂല്യമുള്ള ഏറ്റെടുക്കലിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. മൂന്നു മുതല്‍ ആറു മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്നറിയിപ്പുമായി ഓപ്പണ്‍എഐ ചീഫ് സയന്റിസ്റ്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുമ്പോള്‍, മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് ഇവ വളരുന്നതിനെക്കുറിച്ച് കടുത്ത മുന്നറിയിപ്പുമായി ഓപ്പണ്‍എഐ ചീഫ് സയന്റിസ്റ്റ് ജാക്കൂബ് പാചോക്കി. ഭാവിയില്‍ മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയുള്ള അത്യാധുനിക എഐ സംവിധാനങ്ങള്‍ മനുഷ്യനെ സ്വാധീനിക്കാനും അവരുമായി വിലപേശലുകള്‍ നടത്താനും അല്ലെങ്കില്‍ ഭീഷണിപ്പെടുത്താനും വരെയുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

‘ആശ’ സിനിമയുടെ ട്രെയിലര്‍ പുറത്ത്

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ ട്രെയിലര്‍ പുറത്ത്. നേര്‍ക്കുനേര്‍ പോരടിക്കുന്ന ഉര്‍വശിയും ജോജുവും ആണ് ട്രെയിലറിലുള്ളത്. സഫര്‍ സനലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നന്ദമുരി ബാലകൃഷ്ണയുടെ ‘ദാദ’ റിലീസ് പ്രഖ്യാപനം

തെലുങ്കു സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ‘ദാദ’ എന്ന ആക്ഷന്‍ ചിത്രം 2026 ഡിസംബര്‍ 24 ന് ക്രിസ്മസ് റിലീസായി ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും.

ജാവ 42 ബോബര്‍ ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ വിപണിയില്‍

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപ കമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സ് ജാവ 42 ബോബര്‍ ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 2.09 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില.

പുസ്തക പരിചയം

സ്വന്തമായൊരു മുറി: സ്ത്രീയുടെ എഴുത്തിനെയും എഴുത്തിടത്തെയും കുറിച്ച് സ്ത്രീയോട് സ്ത്രീയുടെ സംഭാഷണം എന്നതാണ് സ്വന്തമായൊരു മുറി എന്ന ഈ ആധുനിക ക്ലാസിക്കിന്റെ പ്രധാനപ്പെട്ട സവിശേഷത. സംഗൃഹീത പുനരാഖ്യാനം : ബി.എം. സുഹ്റ. ജനറല്‍ എഡിറ്റര്‍: ഡോ. പി.കെ. രാജശേഖരന്‍. ഡിസി ബുക്സ്.

വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുന്‍പ് തന്നെ ഒരു ഗ്ലാസ് കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. ആരോഗ്യമുള്ള മിക്കാവാറും ആളുകളില്‍ ഇത് വലിയ അപകടമുണ്ടാക്കില്ലെങ്കിലും ചിലരില്‍ ഇത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറിലെ അസ്വസ്ഥത, വിറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൂടുതല്‍ പ്രകടമാക്കാം. ഭക്ഷണം കഴിച്ചശേഷം കാപ്പി കുടിക്കുന്നത് കഫീന്‍ ആഗിരണം കുറച്ച് മന്ദഗതിയിലാക്കാന്‍ സഹായിക്കാം.