കരുനാഗപ്പള്ളി: കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ന്യൂറോളജി ഒ.പിയുടെ ഉദ്ഘാടനം സി. ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു.
താലൂക്ക് ആശുപത്രിയിൽ ന്യൂറോളജി വിഭാഗത്തിന്റെ സേവനം ലഭ്യമാകുന്നതോടെ വിവിധ നാഡീസംബന്ധമായ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സയ്ക്കായി ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും. സാധാരണക്കാരായ രോഗികൾക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണിതെന്നും ന്യൂറോളജി ഐപി വിഭാഗവും ഉടൻതന്നെ പ്രവർത്തനമാരംഭിക്കുമെന്നുംഉദ്ഘാടന ചടങ്ങിൽ എം.എൽ.എ പറഞ്ഞു.
നഗരസഭ ചെയർപേഴ്സൺ പി സോമരാജൻ അധ്യക്ഷത വഹിച്ചു നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ മുനമ്പത്ത് ഗഫൂർ ആശാ അനിൽ എം ശോഭന മോഹൻദാസ് ബി പി രാജു
ആശുപത്രി സൂപ്രണ്ട് അൽഫോൺസ് ഡോക്ടർ അൽഫോൺസ് ന്യൂറോളജി വിഭാഗം ഡോക്ടർ അജിത്ത് ഡേവിഡ് തമ്പി കൗൺസിലർമാർ ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ന്യൂറോളജി ഒ.പി.യുടെ പ്രവർത്തനം ആരംഭിച്ചതോടെ കരുനാഗപ്പള്ളി താലൂക്കിലെ നിരവധി രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യം ലഭ്യമാകും.































