Home Blog Page 97

ഇഡി റിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് ബാധ്യസ്തരെന്ന് ഹൈക്കോടതി

കൊച്ചി. സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തികയിടപാട് കേസ്
ഇഡി റിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് ബാധ്യസ്തരെന്ന് ഹൈക്കോടതി

നിര്‍ണായക നിര്‍ദേശം കേസില്‍ ഇഡി അന്വേഷണത്തിന് അനുമതി നല്‍കിയുള്ള ഉത്തരവില്‍ 

പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് എഫ്‌ഐആര്‍ അനിവാര്യം

നിലവില്‍ ഇഡി അന്വേഷണം എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍

പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി

ഇരുവരെയും ഇഡിക്ക് ചോദ്യം ചെയ്യണമെങ്കില്‍ പൊലീസോ വിജിലന്‍സോ കേസെടുക്കണം

ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത് ഈ സാഹചര്യത്തില്‍

കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ നീക്കം

ഇന്നത്തെ ഒരു കോടി ആർക്ക്

സ്ത്രീശക്തി ലോട്ടറി

മദ്യപിച്ച് ബഹളം വച്ചത് എതിര്‍ത്തു; ഡല്‍ഹിയില്‍ മണിപ്പുരി സംഗീതജ്ഞന്‍ മര്‍ദനമേറ്റ് മരിച്ചു

ന്യൂഡൽഹി: ന്യൂഡെൽ ഹിയിൽ മണിപ്പുരി സംഗീതജ്ഞൻ സി. വിക്രം സിങ് ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദനമേറ്റ് മരിച്ചു.  കിഴക്കൻ ഡൽഹിയിലെ കിലോകരിയിലാണ് സംഭവം. വീടിന് സമീപത്തെ ബഹളത്തെ സിങ് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും ചേർന്നാണ് മർദിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.  15 നും 36 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍.


സംഘം ഉച്ചത്തിൽ പാട്ടുവയ്ക്കുകയും സംസാരിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതിനെ സിങ് എതിർത്തിരുന്നു. തുടർന്ന് തർക്കമുണ്ടായി. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ സിങ്ങിനെ മകനാണ് ആശുപത്രിയിലെത്തിച്ചത്. ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പൊലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ എല്ലാ പ്രതികളെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.


ഇംഫാലില്‍ നിന്നുള്ള ഗിത്താറിസ്റ്റും സംഗീത അധ്യാപകനുമായിരുന്നു വിക്രം സിങ്. വിക്രമിന്‍റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്, കുറ്റക്കാര്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുടുംബത്തിന് നീതി നല്‍കണമെന്നും പറഞ്ഞു.

വധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി 29 വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യിൽ

ക​ണ്ണൂ​ർ: വ​ധ​ശ്ര​മ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി 29 വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ. അ​ഴീ​ക്കോ​ട്‌ മീ​ൻ​കു​ന്ന് സ്വ​ദേ​ശി ഫ​സ​ൽ ആ​ണ് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 1997ൽ ​അ​ഴീ​ക്കോ​ട്‌ സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഫ​സ​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു.
ജാ​മ്യ​ത്തി​ലി​റ​ങ്ങി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ഫ​സ​ലി​നെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​ദേ​ശ​ത്ത് നി​ന്നും തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ഫ​സ​ൽ പി​ടി​യി​ലാ​യ​ത്.

അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ സു​നി​ല്‍ കു​മാ​റി​നെ മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഫ​സ​ലി​നെ വ​ള​പ​ട്ട​ണം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ള്‍, കേ​സി​ന്റെ വി​ചാ​ര​ണ നേ​രി​ടാ​തെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു. അ​തി​നി​ടെ അ​ഴീ​ക്കോ​ട്ടെ വീ​ടും സ്ഥ​ല​വും വി​റ്റ കു​ടം​ബം മ​റ്റൊ​രു ഇ​ട​ത്തേ​ക്ക് താ​മ​സം മാ​റി.

2002 ലാ​ണ് കോ​ട​തി ഫ​സ​ലി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ദു​ബാ​യി​യി​ലും അ​യ​ർ​ല​ൻ​ഡി​ലും പോ​ള​ണ്ടി​ലു​മൊ​ക്കെ​യാ​ണ് ഫ​സ​ൽ ഇ​ക്കാ​ല​യ​ള​വി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ നാ​ട്ടി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്ന് പൊ​ലി​സി​ന് ക​ഴി​ഞ്ഞ ദി​വ​സം ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചു. നാ​ട്ടി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മാധ്യമ മേഖലയിലേക്ക് തട്ടിപ്പുകാർ കടന്നു വരുന്നത് ജനാധിപത്യത്തിന് ഭീഷണി, ഷോണ്‍ ജോര്‍ജ്ജ്

കോട്ടയം.റിപ്പോർട്ടർ ടിവിക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയതായി ബിജെപി നേതാവ് ഷോൺ ജോർജ്.2023 മുതൽ സ്ഥാപനത്തിന് ഓഡിറ്റ് നടത്തിയിട്ടില്ല. സ്ഥാപനത്തിൽ വ്യാപക ക്രമക്കേട്

കമ്പനി നിയമങ്ങൾ ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. വിദേശ ധന വിനിമയ ഇടപാടുകളിലും ക്രമക്കേട്. Gst തട്ടിപ്പുകൾ നടന്നു. ട്രേഡ് മാർക്ക് കൈമാറ്റം ചെയ്തതിലും തട്ടിപ്പ് എന്ന് ആക്ഷേപം. സിബിഐ,ഇഡി, എസ്എഫ്ഐഓ,ഇൻകം ടാക്സ് ഉൾപ്പെടെ 7 ഏജൻസികൾക്ക് ആണ് പരാതി നൽകിയത്. അന്വേഷണം SFIO ഏറ്റെടുക്കണം എന്ന് ആവശ്യം

ഇൻകം ടാക്സ് ഉൾപ്പെടെയുള്ള ഏജൻസികൾ നടപടി സ്വീകരിക്കണം എന്നും ഷോണ്‍ ആവശ്യമുന്നയിച്ചു.

റിപ്പോർട്ടർ കമ്പനിയുടെ ഷെയർ ഇതുവരെ കൈമാറിയിട്ടില്ല. ചാനലിന്റെ ഉടമ ഇപ്പോഴും നികേഷ് കുമാറാണ്.10 ലക്ഷമാണ് കമ്പനിയുടെ ക്യാപിറ്റൽ. ആ ക്യാപിറ്റൽ വെച്ച് ബ്രോഡ്കാസ്റ്റിംഗ് കമ്പനി തുടങ്ങാനാവില്ല. മിനിമം 20 കോടി വേണമെന്നണ് ചട്ടം

കമ്പനിയിൽ ഒരു ഓഡിറ്റിങ് പോലും നടക്കുന്നില്ല. അത്തരമൊരു കമ്പനിക്ക് വിദേശത്തേക്ക് പണം അയക്കാൻ RBI ക്ക് കത്തയച്ചു
കമ്പനിയുടെ ഡയറക്ടർമാരുടെ പേരിലും ക്രമക്കേട് ഉണ്ട്.റിപ്പോർട്ടർ ടിവിയുടെ MD എന്നത് ആന്റോ അഗസ്റ്റിൻ

വെബ്സൈറ്റിൽ വേറെയാണ്. ഒരു ഓഡിറ്റിങ്ങും നടക്കാത്തത് കൊണ്ടാണ് കമ്പനിയുടെ ഓഡിറ്റർ വരെ രാജി വെച്ചത്
റിപ്പോർട്ടർ ടിവിയുടെ ഓണർഷിപ്പ് ഇപ്പോഴും നികേഷിന്റെ പേരിൽ trade goodwill ഇതുവരെ മാറ്റിയിട്ടില്ല
ഇത്രയധികം നിയമ ലംഘനം നടന്നിട്ടും കഴിഞ്ഞ സർക്കാർ ഇടപെടാത്തത് ദുരൂഹം

ഇത്രയും സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയ കമ്പനിക്ക് എങ്ങനെ മെസ്സിയെ കൊണ്ട് വരാൻ എങ്ങനെയാണ് അനുമതി നൽകിയത്
സംസ്ഥാന സർക്കാർ കേന്ദ്ര അന്വേഷണം ആവശ്യപ്പെടണം. മെസ്സിയെ കൊണ്ടുവന്നതിൽ സ്റ്റേഡിയം നശിപ്പിച്ചതോ പണം തട്ടിയതോ മാത്രമല്ല കുറ്റകൃത്യം

വലിയ സാമ്പത്തിക കൈമാറ്റം നടന്നിട്ടുണ്ട്. അതാണ് ആദ്യം അന്വേഷിക്കേണ്ടത്. മാധ്യമ മേഖലയിലേക്ക് ഇത്തരം തട്ടിപ്പുകാർ കടന്നു വരുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്. എത്രയും പെട്ടെന്ന് ചാനൽ അടച്ചു പൂട്ടണം

വാര്‍ത്താചോര്‍ച്ച തടയാന്‍ അസാധാരണ നടപടിയുമായി സിപിഎം

തിരുവനന്തപുരം: വാര്‍ത്താചോര്‍ച്ച തടയാന്‍ അസാധാരണ നടപടിയുമായി സിപിഎം. സംസ്ഥാന സമിതി അംഗങ്ങളുടെ ഫോണ്‍ വിവരങ്ങളെടുക്കാന്‍ സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെയാണ് ഈ അസാധാരണ നടപടി. തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അം?ഗങ്ങളില്‍ നിന്നും സമ്മതപത്രം ഒപ്പിട്ടുവാങ്ങിയത്.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് അപേക്ഷാ ഫോമിന്റെ മാതൃകകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ യാതൊരു എതിര്‍പ്പും പറയാതെ എല്ലാവരും ഒപ്പിട്ട് നല്‍കുകയും ചെയ്തു. ഫോണ്‍കോള്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഫോണ്‍ കമ്പനിയോട് സ്വയം ആവശ്യപ്പെടുന്ന മാതൃകയിലാണ് സമ്മതപത്രം. പാര്‍ട്ടി ചര്‍ച്ചകള്‍ പുറത്തുപോയാല്‍ കര്‍ശന നടപടിയെന്നും മുന്നറിയിപ്പ് നല്‍കി. ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടിയുണ്ടായത്. അതേസമയം, ഈ നടപടിയില്‍ കടുത്ത അതൃപ്തിയുമായി ഒരു വിഭാഗം നേതാക്കള്‍ രം?ഗത്തെത്തി. പ്രശ്‌നം കേന്ദ്ര സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് നീക്കം.

കാര്‍ യാത്രക്കാരനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സ്വകാര്യ ബസ് ക്ലീനര്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനെതിരെ കാപ്പ ചുമത്തും

കൊച്ചി: കാര്‍ യാത്രക്കാരനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സ്വകാര്യ ബസ് ക്ലീനര്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനെതിരെ കാപ്പ ചുമത്തും. സംഭവത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ കലക്ടര്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു. മോഷണം അടക്കം ഏഴ് കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ഗതാഗത നിയമലംഘനം ചോദ്യം ചെയ്തതിന് നഗരത്തില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത അന്‍സാറിനെ ജാമ്യത്തില്‍ വിട്ടത് വിവാദത്തിനും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പിന്നാലെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് മുഹമ്മദ് അന്‍സാറിനെതിരേ വീണ്ടും അറസ്റ്റ് ചെയ്തു. എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അന്‍സാര്‍ റിമാന്‍ഡിലാണ്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലാണ് അന്‍സാറിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് 22ന് വൈകിട്ട് 5.15ഓടെ വഴക്കാല ഭാഗത്തുവച്ചുണ്ടായ സംഭവത്തിലായിരുന്നു തൃക്കാക്കര പൊലീസിന്റെ കേസ്. പാലാരിവട്ടത്തുനിന്നും കാക്കനാട് ഭാഗത്തേക്ക് കാറില്‍ വരികയായിരുന്ന പടമുഗള്‍ സ്വദേശി സി.ബി.റെജിന്‍സ് എന്നയാളാണ് അതിക്രമം നേരിട്ടത്. അമിതവേഗതയിലും ഉച്ചത്തില്‍ ഹോണടിച്ചും പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിന്റെ ഇടതുവശത്തുകൂടി അപകടകരമായി ഓവര്‍ടേക്ക് ചെയ്ത് വഴി ബ്ലോക്കാക്കി നിര്‍ത്തി. തുടര്‍ന്ന് ബസ് നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തുകൊണ്ട് റെജിന്‍സ് ഹോണ്‍ അടിച്ചതില്‍ കോപാകുലനായ അന്‍സാര്‍ ബസില്‍ നിന്നിറങ്ങിവന്ന് കാറിന്റെ ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ടു. ഗ്ലാസ് താഴ്ത്തിയ ഉടന്‍ കടുത്ത അസഭ്യവര്‍ഷം ചൊരിയുകയും കാറിന്റെ ബോണറ്റില്‍ ശക്തിയായി അടിക്കുകയും കാറിന് യാത്രാതടസം ഉണ്ടാക്കുകയുമായിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു.

നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്,പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇ ഡി ഡിജിപിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇ ഡി ഡിജിപിക്ക് കത്ത് നല്‍കി. മുഹമ്മദ് റിയാസിനെതിരെയും പിണറായിയുടെ മകള്‍ വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടു.

മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിര്‍ണായകമായ പല രേഖകള്‍ കണ്ടെത്തിയതായി ഇഡി സ്ഥിരികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി പൊലീസ് മേധാവിക്കു കത്തയച്ചിരിക്കുന്നത്. 3കോടി 28ലക്ഷം രൂപയുടെ അഴിമതിപണം മകള്‍ വീണ വഴി പിണറായി വിജയന് ലഭിച്ചുവെന്നും മരുമകന്‍ റിയാസ് അത് സുഹൃത്തുക്കള്‍ വഴി പുറത്തേക്ക് കടത്തിയെന്നും കത്തില്‍ പറയുന്നു.

നടപടി നീക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനു കൂടി കൈമാറിയത് കേന്ദ്ര ഏജന്‍സിയുടെ തന്ത്രപരമായ നീക്കമായി പറയപ്പെടുന്നു. കേന്ദ്രത്തിന്‍റെ ഏകപക്ഷീയ നീക്കമെന്നപേരില്‍ ഇന്‍ഡി മുന്നണിക്ക് ഇരവാദമുയര്‍ത്താനാവാത്ത വിധമായതിനാല്‍ ഇതിന് ഏറെ രാഷ്ട്രീയ മാനവുമുണ്ട്.

എഐയിൽ 80കളുടെ ലുക്കുമായി സോഷ്യൽ മീഡിയ

എഐ ടൂളുകളുടെ സഹായത്തോടെ 80കളിലെ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ലുക്കിൽ സ്വന്തം ചിത്രങ്ങൾ തയ്യാറാക്കുന്ന വിന്റേജ് ഫോട്ടോഷൂട്ട് രീതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാകുകയാണ്.

ചാറ്റ്ജിപിടിയും മറ്റ് എഐ ടൂളുകളും സജീവമായതോടെ വിന്റേജ് ചിത്രങ്ങൾക്കായി ഇനി വലിയ തുക ചെലവഴിക്കേണ്ടതില്ലെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ അഭിപ്രായം. പഴയകാല വസ്ത്രധാരണം, ഹെയർസ്റ്റൈൽ, പശ്ചാത്തലം, ഫോട്ടോഗ്രഫി ശൈലി തുടങ്ങി 80കളുടെ അന്തരീക്ഷം പുനഃസൃഷ്ടിച്ചാണ് ചിത്രങ്ങൾ തയ്യാറാക്കുന്നത്.

എഐ ഉപയോഗിച്ചുള്ള നിരവധി ഫോട്ടോ ട്രെൻഡുകൾ നേരത്തെയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അടുത്തിടെ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ, റിലീസ് ചെയ്യാത്ത ‘അന്ന’ എന്ന സിനിമയിലെ ‘യവന കഥയിലെ’ എന്ന ഗാനം പുറത്തുവന്നിരുന്നു. ഗാനത്തിന്റെ റിലീസിന് പിന്നാലെയാണ് 80കളിലെ പഴയകാല ഫോട്ടോ ക്രിയേഷൻ കേരളത്തിലും വീണ്ടും സജീവമായത്.

വിന്റേജ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും അവയ്ക്ക് താഴെ രസകരമായ കമന്റുകൾ ഇടുന്നതും ഇപ്പോൾ വലിയ ട്രെൻഡായി മാറിയിരിക്കുകയാണ്. സിനിമാ-സീരിയൽ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഇത്തരം ചിത്രങ്ങൾ പങ്കുവച്ചതോടെ ട്രെൻഡിന് കൂടുതൽ ജനപ്രീതി ലഭിച്ചു.

എഐ സ്റ്റുഡിയോ പോലുള്ള ടൂളുകളിൽ സ്വന്തം ചിത്രം നൽകിയ ശേഷം ആവശ്യമായ കാലഘട്ടവും വസ്ത്രധാരണവും പശ്ചാത്തലവും ഫോട്ടോഗ്രഫി ശൈലിയും നിർദേശിച്ചാൽ 80കളുടെ വിന്റേജ് ലുക്കിലുള്ള ചിത്രങ്ങൾ എളുപ്പത്തിൽ സൃഷ്ടിക്കാനാകും. യഥാർഥ ഫോട്ടോഷൂട്ടിന് പകരക്കാരനായി എഐ ഫോട്ടോ ക്രിയേഷൻ മാറുന്നതോടെ കുറഞ്ഞ ചെലവിൽ വ്യത്യസ്ത കാലഘട്ടങ്ങളിലെ ലുക്കുകൾ പരീക്ഷിക്കാനുള്ള അവസരവും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ലഭിക്കുകയാണ്.

കെവിൻ പീറ്റേഴ്സൻ വീണ്ടും ഇംഗ്ലണ്ട് ടീമിൽ

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ Kevin Pietersen വീണ്ടും ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാകുന്നു. ഇത്തവണ കളിക്കാരനായല്ല, വൈറ്റ് ബോൾ ക്രിക്കറ്റിൽ ടീമിന്റെ സ്പെഷലിസ്റ്റ് മെന്ററായാണ് പീറ്റേഴ്സന്റെ തിരിച്ചുവരവ്.
2014ൽ ഇംഗ്ലണ്ട് അധികൃതരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അന്താരാഷ്ട്ര കരിയറിന് വിരാമമിട്ട പീറ്റേഴ്സൻ 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ദേശീയ ടീമിന്റെ കോച്ചിങ് സംഘത്തിലേക്ക് മടങ്ങിയെത്തുന്നത്. Brendon McCullum നയിക്കുന്ന കോച്ചിങ് സ്റ്റാഫിലാണ് പീറ്റേഴ്സനും ചേരുന്നത്.
ഈ മാസം അവസാനം ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന വൈറ്റ് ബോൾ മത്സരങ്ങളിലൂടെയാകും പീറ്റേഴ്സന്റെ പുതിയ ദൗത്യം ആരംഭിക്കുക. ഇംഗ്ലണ്ട് ടീമിനൊപ്പം പ്രവർത്തിക്കാനും ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പ് സ്വന്തമാക്കാനുള്ള ടീമിന്റെ ശ്രമങ്ങൾക്ക് സഹായിക്കാനും അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പീറ്റേഴ്സൻ പ്രതികരിച്ചു.
നിലവിൽ ബ്രണ്ടൻ മക്കെല്ലമാണ് ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ. മാർക്കസ് ട്രസ്കോത്തിക് ബാറ്റിങ് കോച്ചും ടിം സൗത്തി ഫാസ്റ്റ് ബൗളിങ് കോച്ചും ജീതൻ പട്ടേൽ സ്പിൻ ബൗളിങ് കോച്ചും സാറ ടെയ്‌ലർ ഫീൽഡിങ് കോച്ചുമാണ്. ഈ സംഘത്തിലേക്കാണ് കെവിൻ പീറ്റേഴ്സനും പുതുതായി എത്തുന്നത്.