Home Blog Page 959

തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പാലക്കാട്. അമ്പലപ്പാറയിലാണ് സംഭവം സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെ ഇൻവെർട്ടർ ബാറ്ററിയിൽ നിന്നും ഷോക്കേറ്റാണ് മരണം. പുലാപ്പറ്റശ്ശേരി സ്വദേശി പൊട്ടച്ചിനി കുണ്ടിൽ വീട്ടിൽ അനൂപ് ആണ് മരിച്ചത്.

also read:

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ പോലീസിന്റെ പിടിയിലായി.ഷോക്കേറ്റ് ഉടൻ സംഭവസ്ഥലത്തു നിന്ന് സുഹൃത്തുക്കൾ യുവാവിനെ ആദ്യം അമ്പലപ്പാറയിലെ ആശുപത്രിയിലും പിന്നീട് ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല

വേങ്ങശ്ശേരി വല്ലേങ്കുന്നത്ത് സന്തോഷ്, സനൽ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്

കോൺക്രീറ്റ് മിക്സർ വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് കുടുങ്ങി പോയ മൂന്നു പേരെ രക്ഷപ്പെടുത്തി

മലപ്പുറം. വാഴയൂർ മൂളപ്രത്ത് കോൺക്രീറ്റ് മിക്സർ വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് കുടുങ്ങി പോയ മൂന്നു പേരെയും രക്ഷപ്പെടുത്തി. വാഹനത്തിന്റെ ഡ്രൈവർ നബീൽ, ഉത്തരാഖണ്ഡ് സ്വദേശികളായ അബ്ദുൽ മാലിക്, മിനറുൽ മാലിക് എന്നിവരെ വൈകീട്ടടെയാണ് രക്ഷപ്പെടുത്തിയത്.

also read

റോഡിന്റെ റീടെയ്നിങ് വാൾ കോൺക്രീറ്റ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം വീടിനോട് ചേർന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു

പെരിങ്ങോം പോലീസ് സ്റ്റേഷനിലെ സിപിഎം നേതാക്കളുടെ അതിക്രമത്തിൽ കേസ് എടുത്ത് പോലീസ്

കണ്ണൂർ .പെരിങ്ങോം പോലീസ് സ്റ്റേഷനിലെ സിപിഎം നേതാക്കളുടെ അതിക്രമത്തിൽ കേസ് എടുത്ത് പോലീസ്. 15 പ്രാദേശിക സിപിഎം നേതാക്കൾക്കെതിരെയാണ് കേസ് എടുത്തത്. ഇന്നലെ രാത്രിയായിരുന്നു കേസിന് സംഭവം.

മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ ഷജീർ ഇഖ്ബാലിനെ മർദ്ദിച്ച കേസിൽ എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്തതിലായിരുന്നു പ്രതിഷേധം. സ്റ്റേഷനിൽ എത്തിയ പ്രവർത്തകർ എസ്എച്ച്ഓയെ സ്റ്റേഷനിൽ കയറി കയ്യേറ്റം ചെയ്യുകയും
അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നല്‍കി ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി

കൊച്ചി: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നല്‍കി ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. ഭൂമി തട്ടിപ്പ് പരാതി നല്‍കിയതിന് പിന്നില്‍ കടകംപള്ളിയാണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരോപണം.
കഴക്കൂട്ടം സ്വദേശിനിയെ കൊണ്ട് തനിക്കെതിരെ പരാതി നല്‍കിപ്പിച്ചുവെന്നും പോറ്റി ആരോപിച്ചു. ഭൂമി വിലക്ക് വാങ്ങിയതാണന്നും പോറ്റി പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ കഴക്കൂട്ടം സ്വദേശിനിയെ സഹായിക്കാന്‍ കടകംപള്ളി ആവശ്യപ്പെട്ടിരുന്നുവെന്നും പോറ്റി വെളിപ്പെടുത്തി. തന്നെ കുരുക്കാനും വിവാദങ്ങള്‍ വഴിതിരിക്കാനുമാണ് പരാതിയെന്നും പോറ്റി ആരോപിക്കുന്നു.
തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. താന്‍ പുറത്തിറങ്ങുന്നത് തടയാന്‍ കടകംപള്ളി ശ്രമിക്കുകയാണ്. കടകംപള്ളിക്കെതിരെ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പോറ്റി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പരാതി നല്‍കിയത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരാതി.
ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നായിരുന്നു കഴക്കൂട്ടം സ്വദേശിനി എസ്ഐടിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 2020ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്. പരാതി ലഭിച്ചതിന് പിന്നാലെ ഭൂമി തട്ടിപ്പില്‍ എസ്ഐടി അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിനാണ് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്.

ചുറ്റും തേങ്ങയുടക്കുമ്പം..നമ്മള് ചിരട്ടയെങ്കിലും…,ശാസ്താംകോട്ട യുഐടി സെൻ്ററിൻ്റെകെട്ടിടോദ്ഘാടനം നടത്താനുള്ള നീക്കം വൈസ് ചാൻസിലർ തടഞ്ഞു

ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ പ്രവർത്തിക്കുന്ന കേരള സർവകലാശാല യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (യുഐടി) നിർമ്മാണം പൂർത്തിയാകാത്ത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനുള്ള
നീക്കം വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മേൽ തടഞ്ഞു.

സർവ്വകലാശാലയുടെ അനുമതി കൂടാതെയാണ് ഉദ്ഘാടനം നടത്താൻ കോവൂര്‍ കുഞ്ഞുമോന്‍ എംഎൽഎയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തത്.വെള്ളിയാഴ്ച മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്ന വിവരം യുഐടി സെന്ററിന്റെ പ്രിൻസിപ്പൽ,രജിസ്ട്രാറെ അറിയിച്ചപ്പോഴാണ് വിവരം സർവ്വകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്.ചടങ്ങ് സംഘടിപ്പിക്കുന്നതായി പ്രിൻസിപ്പൽ അറിയിച്ച ഉടൻ സർവ്വകലാശാലയുടെ അനുമതി തേടാതെ ഉദ്ഘാടനം നടത്തുന്നതായ വിവരം രജിസ്ട്രാർ വി.സിയെ അറിയിക്കുകയായിരുന്നു.തുടർന്നാണ് ഉദ്ഘാടന ചടങ്ങ് മാറ്റിവയ്ക്കുവാൻ വി.സി പ്രിൻസിപ്പലിന് നിർദ്ദേശം നൽകിയത്.

also read :

യൂണിവേഴ്സിറ്റി സെൻ്ററുകൾ ആരംഭിക്കുന്നതും ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നതും സർവകലാശാല സിൻഡിക്കേറ്റിന്റെ അനുമതിയോടുകൂടിയാണ്. വി.സിയുടെയോ സർവ്വകലാശാല സിൻഡിക്കേറ്റിന്റെയോ അംഗീകാരം കൂടാതെ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത് ചട്ടവിരുദ്ധമാണ്.തുടർന്നാണ് ഉദ്ഘാടന ചടങ്ങ് മാറ്റിവയ്ക്കാൻ പ്രിൻസിപ്പലിന് നിർദ്ദേശം നൽകിയത്.ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഭരണകാലത്താണ് ശാസ്താംകോട്ടയിൽ യുഐടി സെൻ്റർ അനുവദിച്ചത്.എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ചെലവിട്ടാണ് യൂണിവേഴ്സിറ്റിയുടെ ഭൂമിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.2020ൽ ആരംഭിച്ചെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണം ഇപ്പോഴും പൂർത്തിയായിട്ടില്ല.സിൻഡിക്കേറ്റ് അംഗം അഡ്വ.ജി. മുരളീധരന്റെ സാന്നിധ്യത്തിലാണ് സർവ്വകലാശാല അറിയാതെ എംഎൽഎ ഉദ്ഘാടനത്തിന് തീരുമാനം എടുത്തത്.അതിനിടെ സർവ്വകലാശാലയെയും വി.സിയെയും വെല്ലുവിളിച്ചു കൊണ്ട് വെള്ളിയാഴ്ച സെൻ്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന് പുറത്തു വച്ച് ഉദ്ഘാടനം നടത്താനുള്ള നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്.

ശാസ്താംകോട്ട ദീപ്തിയിൽ റിട്ട.  പ്രഫ. സരസ്വതി അമ്മ നിര്യാതയായി

ശാസ്താംകോട്ട. മനക്കര ദീപ്തിയിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ(റിട്ട. അധ്യാപകൻ )ഭാര്യ സരസ്വതി അമ്മ(82) (റിട്ട. പ്രൊഫസർ കെ. എസ്. എം. ഡി ബി കോളേജ്) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിന്  വീട്ടുവളപ്പിൽ.

മക്കൾ. ദീപ്തി ( അധ്യാപിക കൊട്ടറ ),ദീപ ( അധ്യാപിക ഉപ്പൂട് ),ഡോ. ദിലീപ് ചന്ദ്രൻ  ( ഹോമിയോ മെഡിക്കൽ ഓഫീസർ റാന്നി പുതുശ്ശേരിമല ) മരുമക്കൾ.സുരേഷ് ( റിട്ട.പ്രിൻസിപ്പൽ ആർ. വി.വി. എച്ഛ്. എസ്. വാളകം )അഡ്വ. കൃഷ്ണകുമാർ, കവിത ( എച്ച്ഡിഎഫ്സി ബാങ്ക് കരുനാഗപ്പള്ളി)

ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ നടന്നത് രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ ധിക്കാരമെന്ന് ഡിവൈഎഫ്ഐ

ശാസ്താംകോട്ട.കഴിഞ്ഞദിവസം ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ നടന്നത് രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ ധിക്കാരമെന്ന് ഡിവൈഎഫ്ഐ

ആർഎസ്എസുകാർ നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎഫ്ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗം ശംഭുവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തുകയും, സ്വമേധയാ സ്റ്റേഷനിൽ എത്തിയ ശംഭുവിനെയും സഹപ്രവർത്തകരെയും കേസ് എടുക്കുന്നതിനു മുൻപ് തന്നെ അകാരണമായി സ്റ്റേഷനിൽ പിടിച്ചു വെക്കുകയും ചെയ്തു.

also read :

വിവരമറിഞ്ഞ് കുന്നത്തൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ഭാരവാഹികൾ സ്റ്റേഷനിൽ എത്തി ശംഭുവിനെ നേരിൽകണ്ട് സംസാരിച്ചുകൊണ്ടിരിക്കെ പോലീസ് സ്റ്റേഷനിലെ രണ്ട് കോൺസ്റ്റബിൾ മാർ മര്യാദരഹിതമായി ബ്ലോക്ക്‌ ഭാരവാഹികളോട് മോശമായി പെരുമാറുകയായിരുന്നു, അതിനെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാക്കളെ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു, മേലുദ്യോഗസ്ഥരായ സർക്കിള്‍ ഇൻസ്‌പെക്ടർക്കോ, സബ് ഇൻസ്‌പെക്ടർക്കോ ഇല്ലാത്ത പ്രശ്നമാണ് dyfi ഭാരവാഹികൾ സ്റ്റേഷനിൽ കയറിയതിൽ രണ്ട് കോൺസ്റ്റബിൾമാർക്ക് ഉണ്ടായത്,
വളരെ മാന്യമായി ഇടപെട്ട മേലുദ്യോഗസ്ഥരെ നോക്കുകുത്തികൾ ആക്കിക്കൊണ്ട് രണ്ട് കോൺസ്റ്റബിൾമാർ നടത്തിയ അസഭ്യവർഷവും, പോലിസ് മുറയും ആണ് അവിടെ കണ്ടത്.


ഈ വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ശരിയായ അന്വേഷണം നടത്തണമെന്നും ആർഎസ്എസ് പ്രവർത്തകർ നൽകിയ വ്യാജ പരാതി വസ്തുനിഷ്ഠമായി പരിശോധിക്കണമെന്നും, അതിനൊപ്പം തന്നെ DYFI നേതാക്കളോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും DYFI കുന്നത്തൂർ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ് എസ് സന്തോഷ്, സെക്രട്ടറി എസ് സുധീർഷ എന്നിവര്‍ ആവശ്യപ്പെട്ടു.

അതിജീവനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ബിജെപി

ശാസ്താം കോട്ട. ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ യു എൻ എ യുടെ നേതൃത്വത്തിൽ നടക്കുന്ന നഴ്സ് മാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ബിജെപി.ജീവനക്കാർ നടത്തുന്ന സമരത്തിന് ബിജെപി യുടെ ഭാഗത്തു നിന്നും എല്ലാവിധ പിന്തുണയും ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് വാഗ്ദാനം ചെയ്തു.

also read :

ശാസ്താം കോട്ട മണ്ഡലം പ്രസിഡന്റ് ധനേഷ് പുളിന്താനം. ന്യുനപക്ഷ മോർച്ച ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ബിനോയ്‌ ജോർജ്. മണ്ഡലം ജനറൽ സെക്രട്ടറി തയ്യിൽ രാജേന്ദ്രൻ മണ്ഡലം വൈസ് പ്രസിഡന്റ് കിരൺ പാർത്ഥസാരഥി. ഷിജു ശൂരനാട്.ഗോകുലം തുളസി.റാണി വിശ്വശേരി.ശ്രീനിവാസൻ.വിമൽ കുമാർ.രാധാകൃഷ്ണൻ. രാജീവ്‌ .രാമചന്ദ്രൻ പിള്ള. ഗോപകുമാർ .സത്യപാലൻ പിള്ള എന്നിവർ നേതിർത്വം നൽകി

കരുനാഗപ്പള്ളി നഗരസഭയുടെ കിഴക്കൻ മേഖലകളിൽ ജലക്ഷാമത്തിന് പരിഹാരമായി

കരുനാഗപ്പള്ളി. നഗരസഭയുടെ കിഴക്കൻ മേഖലകളിൽ ജലക്ഷാമത്തിന് പരിഹാരമായി പ്രൈവറ്റ് ബസ്റ്റാന്റിൽ നിർമ്മിച്ച കുഴൽ കിണറിന്റെ ഉദ്ഘാടനം നടന്നു. ഇതോടെ ദേശീയ പാതക്ക് കിഴക്ക് 13 – മുതൽ 18 വരെയുള്ള വാർഡുകളിലും കേശവപുരത്തും ജലക്ഷാമം പരിഹരിക്കാൻ കഴിയും. വേനൽക്കാലമായതോട കടുത്ത ക്ഷാമമാണ് ഇവിടെ നേരിടുന്നത്. പതിനൊന്ന് ലക്ഷത്തോളം രൂപ നഗരസഭയിൽ നിന്നും ചെലവഴിച്ചാണ് പുതിയ കുഴൽ കിണർ നിർമ്മിച്ചിരിക്കുന്നത്.

also read :

അടുത്ത മാസങ്ങളിൽ തന്നെ മരുതൂർ കുളങ്ങരയിലും കോഴിക്കോട് മൂത്തേത്ത് കടവിലും രണ്ട് കുഴൽ കിണറുകൾ കൂടി നിർമ്മാണം പൂർത്തിയാകുമ്പോൾ ജലക്ഷാമം ഏകദേശം പരിഹരിക്കപ്പെടുമെന്നാണ് നഗരസഭാധികൃതരുടെ കണക്ക് കൂട്ടൽ. കുഴൽ കിണർ പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായ യോഗം സി.ആർ മഹേഷ് M LA ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപെഴ്സ ൺ ബീനാ ജോൺസൺ, സിംലാൽ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

കൊല്ലത്ത് എക്സൈസ് സംഘത്തിന്റെ വൻ ലഹരിവേട്ട; മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

കൊല്ലം: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൽ കൊല്ലം നഗരമധ്യത്തിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി. കൊല്ലം ഈസ്റ്റ് വില്ലേജിൽ ആശ്രാമം ശാന്തി നഗർ ചന്ദ്രാലയത്തിൽ ആശിഷ് (35) ആണ് എക്സൈസ് സംഘത്തിന്റെ വലയിലായത്. ഇയാളുടെ പക്കൽ നിന്ന് 4.1756 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശങ്കർ. പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച ഉച്ചയ്ക്ക് 2.10 ഓടെ ആശ്രാമത്തെ വീട്ടിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Also Related:ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം: മുൻ മേൽശാന്തി അറസ്റ്റിൽ

എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.എൽ. വിജിലാൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ആർ.ജി. വിനോദ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ടി.ആർ. ജ്യോതി, ഷഫീക്, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ദീപു, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക, സിവിൽ എക്സൈസ് ഓഫീസർ ഡൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിമരുന്ന് എത്തിച്ച സ്രോതസ്സുകളെക്കുറിച്ച് എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നഗരത്തിൽ ലഹരി വിൽപന തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു