Home Blog Page 958

ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം – പെരുമുറ്റം രാധാകൃഷ്ണൻ

ശാസ്താംകോട്ട : നായർ സമുദായം അടക്കമുള്ള മുന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി സമർപ്പിച്ച ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് നായർ ഐക്യവേദി ചെയർമാൻ പെരുമുറ്റം രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

നായർ ഐക്യവേദി സംസ്ഥാനവ്യാപകമായി നടത്തുന്ന അവകാശ സംരക്ഷണ യാത്ര ശാസ്താംകോട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുല്യനീതി നായർ സമുദായത്തിന് അന്യമായിട്ട് വർഷങ്ങൾ പിന്നിടുന്നു. ഈ സമുദായത്തോടുള്ള അവഗണന കാലാകാലങ്ങളിൽ മാറിവരുന്ന സർക്കാരുകൾ തുടർന്നുകൊണ്ടേയിരിക്കുന്നു. നായർ സമുദായത്തിനു വേണ്ടി സംസാരിക്കേണ്ട സംഘടനകൾ മൗനം പാലിക്കുന്നത് നായർ സമുദായത്തോട് കാട്ടുന്ന മറ്റൊരു അവഹേളനം ആണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഈ അവഗണനങ്ങൾ തുടർന്നാൽ അതിശക്തമായ വോട്ട് ബാങ്ക് ആയി മാറി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

also read:

നായർ ഐക്യവേദി ജില്ലാ കൺവീനർ താരനാഥ്‌ അധ്യക്ഷനായി. പ്രൊഫസർ രാഘവൻ നായർ, വി ബി ഉണ്ണിത്താൻ, പി.ചന്ദ്രശേഖരൻ, ടി.ഡി വിജയൻ നായർ, ഡോക്ടർ വിനു കുമാർ, അഡ്വ. ഭാവന, മിനി നന്ദകുമാർ ഗോപകുമാർ വൈക്കം, മീന മുരളി എസ്.എൻ.എസ് മേഖലാ സെക്രട്ടറി ഗോപകുമാർ പുല്ലാട് എന്നിവർ സംസാരിച്ചു.

ജാഥ 13 ന് സെക്രട്ടേറിയേറ്റില്‍ സമാപിക്കും

മാരി ടൈം എഡ്യൂക്കേഷൻ & എന്റർടെയിൻമെന്റ് ആദ്യ പി പി പി പദ്ധതി ഉദ്ഘാടനം ചെയ്തു

ചവറ. സംസ്ഥാനത്ത് കുതിച്ചുയരുന്ന മാരിടൈം വികസന ഭൂപടത്തിലേക്ക് പുതിയ ഒരു കാൽവയ്പായി നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്. നീണ്ടകരയിൽ പണി കഴിപ്പിച്ച കെട്ടിടത്തിലും അനുബന്ധ സ്ഥലത്തും സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചു തുടങ്ങും.

ഈ പ്രദേശത്തെ വിനോദസഞ്ചാരസാധ്യത കൂടി പരിഗണിച്ച് എഡ്യൂക്കേഷൻ- എന്റർടെയിൻമെന്റ് മാതൃകയിലാണ് പദ്ധതി.
സുതാര്യമായ ഇ- ടെൻഡർ പോർട്ടൽ വഴി 60അംഗ കൺസോർഷ്യത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുവാനുള്ള സമ്മതപത്രം കൺസോർഷത്തിന് കൈമാറി.


ചടങ്ങിന്റെ ഉദ്ഘാടനം ഡോ. സുജിത്ത് വിജയൻപിള്ള എംഎൽഎ നിർവഹിച്ചു. മാരി ടൈം ബോർഡ് ചെയർപേഴ്സൺ എൻ. എസ് പിള്ള അധ്യക്ഷത വഹിച്ചു ഷമീർ താഴെപീടികയിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, നീണ്ടകര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിജ അനിൽ, ഷേർളി ഹെൻട്രി, ഷൈൻ എ ഹഖ്, സജു കുമാർ, രാജു നായർ ക്യാപ്റ്റൻ അശ്വനി പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു.

വാണിജ്യ സിലിണ്ടർ ക്ഷാമം,സംസ്ഥാനത്തെ മുപ്പത് ശതമാനത്തിലേറെ ഹോട്ടലുകൾ അടച്ചുപൂട്ടി

വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്തെ മുപ്പത് ശതമാനത്തിലേറെ ഹോട്ടലുകൾ അടച്ചുപൂട്ടി. മെനു വെട്ടിചുരുക്കിയാണ് ബാക്കിയുള്ള ഹോട്ടലുകളുടെ പ്രവർത്തനം. വെജിറ്റേറിയൻ ഹോട്ടലുകളിൽ നിന്ന് ഊണ് അപ്രത്യക്ഷമായി. വേവ് കൂടുതലുള്ള ബീഫ് ഉൾപ്പെടെയുള്ള വിഭവങ്ങൾ വെട്ടിചുരുക്കിയും ക്ഷാമം മറികടക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

നിയന്ത്രിതമായെങ്കിലും വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. ക്ഷാമം തുടർന്നാൽ രണ്ട് ദിവസ്സത്തിനുള്ളിൽ സംസ്ഥാനത്തെ എഴുപത് ശതമാനത്തിലേറെ ഹോട്ടലുകൾക്കും താഴ് വീഴും.

മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്നും കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ മോഹൻലാൽ. മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും മോഹൻലാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്‍റെ പരാമർശം.


മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്നും കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
പിണറായി-മോഹലാൽ അഭിമുഖം ചർച്ചയായതിന് പിന്നാലെയാണ് മോദിക്ക് പ്രശംസയുമായി മോഹൻലാന്‍റെ പോഡ്കാസ്റ്റ് എത്തുന്നത്. 

Also Read: ജി.സുധാകരന്‍റെ നിർണായക വാർത്ത സമ്മേളനം ഇന്ന്


രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം മാതൃകയാണെന്നും മോഹൻലാൽ പുകഴ്ത്തി. നരേന്ദ്ര മോദി മികച്ച ഭരണാധികാരി, അദ്ധേഹം രാജ്യത്തെ അമ്മയെപ്പോലെയാണ് കാണുന്നതെന്നും . മോദി ഒരു യോഗിയാണെന്നും വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്‍റേതെന്നും ലാല്‍ പറയുന്നു. മോദിയുടെ അടുത്തുനിന്നാൽ സ്നേഹം അനുഭവിച്ചറിയാമെന്നും ലാല്‍ പറയുന്നു.

ജി.സുധാകരന്‍റെ നിർണായക വാർത്ത സമ്മേളനം ഇന്ന്

ആലപ്പുഴ: പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരന്‍റെ നിർണായക വാർത്ത സമ്മേളനം ഇന്ന്. രാവിലെ 11 മണിക്ക് പുന്നപ്ര പറവൂരിലെ വസതിയിലാണ് വാർത്താസമ്മേളനം. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്നത് അടക്കം നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകും. അതിനിടെ അവസാനവട്ട അനുനയ നീക്കത്തിനായി സിപിഎം നേതാക്കൾ എത്തിയെങ്കിലും നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു സുധാകരൻ.

Read Also: https://www.newsatnet.com/news/kerala/352348/

പാർട്ടിയുമായി അകന്നു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിൻമാറിയിരുന്നു. പാർട്ടി മെമ്പർഷിപ്പ് പുതുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടും ജി.സുധാകരൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലായിരുന്നു പിൻമാറ്റം.
വിഷയത്തിൽ ജി സുധാകരന്റെ നിലപാട് നിർണായകമാണ്. അതുകൊണ്ടുതന്നെ അമ്പലപ്പുഴ സീറ്റ് ഒഴിച്ച് നിർത്തിയാണ് ബാക്കി മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കുന്നത്.

സിപിഎം നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളില്‍ അതൃപ്തി വ്യക്തമാക്കി താനിനി പാർട്ടി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് സുധാകരൻ അറിയിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ജി.സുധാകരനെ പരിഗണിക്കുന്നുണ്ടോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഒരു പരിഗണനയും ഇല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മറുപടിയാണ് സുധാകരനെ ചൊടിപ്പിച്ചത്.

ആതവനാട് ലോറി അപകടം, ക്വാറി കുളത്തിൽ വീണ ലോറിയിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവറും മരിച്ചു

മലപ്പുറം. ആതവനാട് ലോറി അപകടം.

ക്വാറി കുളത്തിൽ വീണ ലോറിയിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവർ ജാഫറും മരിച്ചു.

പരിക്ക് പറ്റി ചികിത്സയിൽ കഴിയവേ ആണ് മരണം.മലപ്പുറം ചേങ്ങോട്ടൂർ
സ്വദേശിയാണ് ജാഫർ.

Also read:



ലോറിയിൽ ഉണ്ടായിരുന്ന സഹായി മുസ്തഫ അപകട ദിനം തന്നെ മരിച്ചിരുന്നു.ഫെബ്രുവരി 20ന് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി, ക്വാറി കുളത്തിലേക്ക് മറിയുകയായിരുന്നു

ഏറെ മണിക്കൂറുകൾക്ക് ശേഷമായിരുന്നു ലോറി ഉയർത്തിയത്

കോൺഗ്രസ് സീറ്റ് നിർണയം,31 സീറ്റുകളിൽ അന്തിമ തീരുമാനം

ന്യൂഡെൽഹി. കോൺഗ്രസ് സീറ്റ് നിർണയം

31 സീറ്റുകളിൽ അന്തിമ തീരുമാനം ആയി എ ഐ സി സി തെരഞ്ഞെടുപ്പ് കമ്മിറ്റി അന്തിമ അനുമതി നൽകി


1.തൃത്താല വി ടി ബൽറാം
2.ചിറ്റൂർ സുമേഷ് അച്യുതൻ
3.തരൂർ കെ സി സുബ്രഹ്മണ്യൻ
4.മണലൂർ ടി എൻ പ്രതാപൻ
5.കുന്നത്ത്നാട് വി പി സജിന്ദ്രൻ
6.കൊയിലാണ്ടി കെ പ്രവീൺ കുമാർ
7.കൊടുങ്ങലൂർ ഒ ജെ ജനീഷ്
8.കൊല്ലം ബിന്ദു കൃഷ്ണ
9. പൊന്നാനി നൗഷാദ് അലി
10. കൊട്ടാരക്കര ഐഷ പോറ്റി
11. വട്ടിയൂർക്കാവ് കെ മുരളീധരൻ

Also read:



20 സിറ്റിംഗ് എം എൽ എമാർ

1. സജീവ് ജോസഫ്, ഇരിക്കൂർ
2. സണ്ണി ജോസഫ്, പേരാവൂർ
3. ഐ സി ബാലകൃഷ്ണൻ, സുൽത്താൻ ബത്തേരി
4. ടി സിദ്ദിഖ്, കൽപ്പറ്റ
5. ആര്യാടൻ ഷൌക്കത്ത്, നിലമ്പൂർ
6. എ പി അനിൽകുമാർ, വണ്ടൂർ
7. സനീഷ് കുമാർ ജോസഫ്, ചാലക്കുടി
8. എൽദോസ് പി കുന്നപ്പിള്ളിൽ, പെരുമ്പാവൂർ
9. റോജി എം ജോൺ, അങ്കമാലി
10. അൻവർ സാദത്, ആലുവ
11. വി ഡി സതീശൻ, പറവൂർ
12. ടി ജെ വിനോദ്, എറണാകുളം
13. ഉമ തോമസ്, തൃക്കാക്കര
14. മാത്യു കുഴൽനാടൻ, മൂവാറ്റുപുഴ
15. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം
16. ചാണ്ടി ഉമ്മൻ,പുതുപ്പള്ളി
17. രമേശ് ചെന്നിത്തല ഹരിപ്പാട്
18. സി ആർ മഹേഷ് കരുനാഗപ്പള്ളി
19. പി സി വിഷ്ണുനാഥ് കുണ്ടറ
20. എം വിൻസന്റ് കോവളം

കാശ്മീർ മുൻ മുഖ്യമന്ത്രിക്ക് നേരെ വെടിയുതിർത്തു

ന്യൂ ഡെൽഹി :മുൻ കാശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിവെപ്പ്. വിവാഹ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വെടിയുതിർത്തത്. ഫറൂഖ് അബ്ദുള്ള തലനാരിയിഴക്ക് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. വെടിയുതിർത്ത ആളെ സുരക്ഷ ഉദ്യോ​ഗസ്ഥർ ഉടൻ അറസ്റ്റ് ചെയ്തു.

രാത്രി 10.30-ഓടെയാണ് അബ്ദുള്ളയ്ക്ക് നേരെ ആക്രമണ ശ്രമം നടന്നത്. ആ ചടങ്ങിൽ അദ്ദേഹത്തെ കൂടാതെ ഉപമുഖ്യമന്ത്രി സുരിന്ദർ ചൗധരിയും പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ട്. ഫറൂഖ് അബ്ദുള്ളയും ചൗധരിയും മറ്റ് ചിലർക്കൊപ്പം വിവാഹ സ്ഥലത്ത് നിന്നും പുറത്തേക്ക് പോകുന്നതും ഒരാൾ സം​ഘത്തെ പിൻതുടർന്ന് വെടിയുതിർക്കുന്നതുമായ ദൃശ്യങ്ങൾ സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

പിണറായി വിളിച്ചോ, ജി സുധാകരനെ തളയ്ക്കാന്‍ ഏഴുപേര്‍,നേതാക്കളെ വീടിനുള്ളില്‍ കയറ്റാതെ പുറത്തിരുത്തി

ആലപ്പുഴ. പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഏഴുപേരും ജി സുധാകരന്റെ വീട്ടിലെത്തി. അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിന് മുന്‍പായാണ് നേതാക്കള്‍ സുധാകരന്റെ വീട്ടിലെത്തിയത്. അതിനിടെ ജി സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നാളെ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള അവസാന വട്ട ശ്രമം എന്ന നിലയില്‍ ജില്ലാ നേതാക്കള്‍ വസതിയിലെത്തിയത്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം ഒഴിവാക്കണമെന്ന് ജി സുധാകരനോട് നേതാക്കള്‍ അഭ്യര്‍ഥിച്ചതായാണ് വിവരം.

also read :

സുധാകരനുമായുള്ള അനുനയശ്രമം സിപിഎം കഴിഞ്ഞദിവസം ഉപേക്ഷിച്ചതായിരുന്നു. എന്നാല്‍ നാളെ വാര്‍ത്താസമ്മേളനം നടത്തുമെന്ന് സുധാകരന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അവസാന വട്ട ശ്രമം എന്ന നിലയില്‍ നേതാക്കള്‍ വസതിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജി സുധാകരന്‍ മത്സരിച്ചേക്കും എന്നുള്ള വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് സുധാകരന്‍ നാളെ പ്രതികരിക്കാന്‍ ഇരിക്കുകയായിരുന്നു. അതിനിടെയാണ് നേതാക്കളുടെ സന്ദര്‍ശനം.

അങ്ങനെ മത്സരിക്കുന്നുണ്ടെങ്കില്‍ സുധാകരനോടൊപ്പം പ്രവര്‍ത്തകരും കൊഴിഞ്ഞുപോകാതിരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. മാധ്യമപ്രവര്‍ത്തകരെ ചേര്‍ത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ജി സുധാകരന്‍ ആരംഭിച്ചിട്ടുണ്ട്. സുധാകരന്‍ പല നേതാക്കളെയും ബന്ധപ്പെട്ടത് പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ചയായിരുന്നു. അദ്ദേഹം പാര്‍ട്ടിയെ വഞ്ചിക്കുന്നു എന്ന പൊതുവികാരം കമ്മിറ്റികളില്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ജി സുധാകരന്റെ ഭാഗത്താണ് ശരിയെന്നും സംഘടനാപരമായി അദ്ദേഹം പാര്‍ട്ടി വിട്ട് പോകില്ലെന്നും ധാര്‍മിക, ആശയപരമായ മൂല്യങ്ങള്‍ പണയംവെക്കില്ലെന്നുമുള്ള നിലപാടാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്. സുധാകരനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പുറത്തുവന്ന നേതാക്കള്‍ എന്താണ് സംസാരിച്ചത് എന്ന കാര്യം വെളിപ്പെടുത്താന്‍ തയ്യാറായില്ല. സുധാകരനെ കണ്ടുവെന്നും നിരാശരായല്ല മടങ്ങുന്നത് എന്നും മാത്രമാണ് നേതാക്കള്‍ പറഞ്ഞത്.

അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് ചേരും. അതിനു മുൻപ് നേതാക്കൾ ജി സുധാകരന്റെ വീട്ടിലെത്തി. 7 നേതാക്കളാണ് ജി സുധാകരന്റെ വീട്ടിൽ ചർച്ച നടത്തുന്നത്
നാളത്തെ വാർത്താസമ്മേളനം മാറ്റി വയ്പ്പിക്കാനാണ് ചർച്ച. വാർത്താസമ്മേളനം ഉപേക്ഷിക്കില്ല. നിലപാടിൽ ഉറച്ച് ജി സുധാകരൻ
നേതാക്കളെ വീട്ടിൽ കയറ്റിയില്ല. ചർച്ച നടന്നത് വീടിന് പുറത്ത്. സിറ്റൗട്ടിൽ വച്ചാണ് നേതാക്കളുമായി സംസാരിച്ചത്. ഏതായാലും നാളെ ഇരു കൂട്ടര്‍ക്കും നിര്‍ണായകം. സുധാകരന്‍ പുറത്തോ, ആര്‍ഭാടമായി അകത്തോ നാളെയറിയാം

‘യാന മാതിരി’ ഇരുന്ന താൻ എങ്ങനെ ഇത്രയും സുന്ദരിയായി മാറി, രഹസ്യം വെളിപ്പെടുത്തി ഖുശ്ബു

മലയാളികൾക്കടക്കം ഇന്നും പ്രിയപ്പെട്ട താരമാണ് ഖുശ്ബു സുന്ദർ. നായികയായും അമ്മയായും ഒക്കെ സ്ക്രീനിൽ തിളങ്ങിയ ഖുശ്ബു അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായത് തന്റെ അത്ഭുതപ്പെടുത്തുന്ന മേക്കോവറിലൂടെയാണ്. ‘യാന മാതിരി’ ഇരുന്ന താൻ എങ്ങനെ ഇത്രയും സുന്ദരിയായി മാറിയെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

തലൈവർ ചിത്രം ‘അണ്ണാത്തെ’യിൽ അഭിനയിക്കുമ്പോൾ 98 കിലോയായിരുന്നു ഖുശ്ബുവിന്റെ ഭാരം. ശരീരഭാരം കൂടിയതോടെ ജീവിതം പ്രതിസന്ധിയിലായി. വീടിന്റെ പടികൾ കയറുമ്പോൾ കിതപ്പും മുട്ടുവേദനയും അലട്ടിത്തുടങ്ങി. ഒടുവിൽ ഡോക്ടറുടെ മുന്നറിയിപ്പ് വന്നു, ഇനിയും വണ്ണം കുറച്ചില്ലെങ്കിൽ രോഗങ്ങൾ കീഴടക്കും.

കോവിഡ് കാലത്താണ് ഖുശ്ബു ആ കഠിനമായ യാത്ര തുടങ്ങിയത്. നാല് വർഷത്തെ പ്രയത്നം! ഇന്ന് ഖുശ്ബുവിന് പ്രായം 55. പക്ഷേ, ബിപിയോ ഷുഗറോ താരത്തെ അലട്ടുന്നില്ല. മൈദയും ചപ്പാത്തിയുമൊക്കെ ഭക്ഷണക്രമത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് താരം പറയുന്നു.

also read :

സിനിമയിൽ വന്ന കാലത്തെ ആ പഴയ മെലിഞ്ഞ ലുക്കിലേക്ക് ഖുശ്ബു മടങ്ങിയെത്തിയിരിക്കുന്നു. വണ്ണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും തന്നെ ഇരുകൈയും നീട്ടി സ്വീകരിച്ച ആരാധകരോട് താരം നന്ദി പറയാനും മറന്നില്ല. ആത്മവിശ്വാസമുണ്ടെങ്കിൽ പ്രായം വെറും അക്കമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ പ്രിയ നടി.