തിരുവനന്തപുരം: ആരല്ലൊം എന്തെല്ലാം പറഞ്ഞാലും പാർട്ടി നേരേ അങ്ങ് പോകും.ഇത് പാർട്ടിയെ ചതിച്ചതാണ്.പാർട്ടിക്കെതിരെ പരസ്യമായി ഒന്നും പറയാൻ സുധാകരന് അവകാശമില്ലന്നും മന്ത്രി സജി ചെറിയാൻ. പാർട്ടിയിൽ ഗുണ്ടകൾ ഉണ്ടന്ന് അറിയില്ല. ഉണ്ടായിരുന്നുവെങ്കിൽ അതിലൊരു ഗുണ്ട സുധാകരൻ ആയിരുന്നു. ഒരു ഗുണ്ട പോയി. ഇനി ബാക്കിയുള്ള ഗുണ്ടകൾ ചേർന്ന് പാർട്ടിയെ നയിക്കും.പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം മറുപടി പറയുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മണിക്ക് എന്തിൻ്റെ സൂക്കേട്ന്ന് സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ ‘ശൂ’ എന്ന് മണി
ആലപ്പുഴ/ ഇടുക്കി: പാർട്ടി വിട്ടാൽ ജി സുധാരൻ ‘ശൂ’ ആണന്ന് മുതിർന്ന സി പി എം നേതാവ് എം എം മണി മാധ്യങ്ങളോട് പറഞ്ഞു.മണിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അയാൾക്ക് എന്തിൻ്റെ സൂക്കേടാണ് എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. അയാൾ ഇടുക്കിയിലെ ‘ശൂ’ ആണെന്നും സുധാകരൻ പറഞ്ഞു. മണിയെ ആര് ചുമതലപ്പെടുത്തി.ഇതിനൊക്കെ മറുപടി പറയുന്നത് എന്തിന് എന്നായിരുന്നു സുധാകരൻ്റെ മറുപടി.
ഒരു വർഗ്ഗീയ പാർട്ടികളുമായും താൻ കൈകോർക്കില്ല. സ്വന്തം സഹോദരൻ ഭുവനേശ്വരനെ തങ്ങൾക്ക് നഷ്ടമായതിൻ്റെ വേദന ഇപ്പോഴുള്ള ചില നേതാക്കൾക്കറിയില്ല. അവരാണ് നിരന്തരമായി ഇപ്പോഴും ആക്ഷേപിച്ചു കൊണ്ടിരിക്കുന്നത് സുധാകരൻ പറഞ്ഞു.താൻ മുഖാന്തിരം ഇനി ആർക്കും ഒരു തലവേദനയും ഉണ്ടാകില്ലന്നും സുധാകരൻ പറഞ്ഞു
ജീ.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും
ആലപ്പുഴ: പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതു കൊണ്ട് താൻ സ്വതന്ത്രനാണെന്നും അതുകൊണ്ട് സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് ജീസുധാകരൻ. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ഒരു മണിക്കു റോളം നീണ്ട വാർത്ത സമ്മേളനത്തിനൊടുവിലായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം.
ഒരു മുന്നണിയിലേക്കും പാർട്ടിയിലേക്കും ഇല്ലെന്ന് വ്യക്തമാക്കി മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരൻ. കഴിഞ്ഞ 3 ആഴ്ചകളായി ഇലക്ട്രോണിക്ക് മാധ്യമങ്ങളിലുൾപ്പെടെ തനിക്കെതിരെ വന്ന വാർത്തകളോട് പ്രതികരിക്കാൻ ആലപ്പുഴ പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പ്രത്യാശയ ശാസ്ത്രത്തിന് വേണ്ടി ശബ്ദം ഉയർത്തി. ഇനിയും അത് ഉയർത്തും. ബ്രാഞ്ചിൽ മെമ്പർഷിപ്പ് പുതുക്കിയില്ല. ബ്രാഞ്ചിൽ സ്ക്കൂട്ടണി നടത്തി ഉപരി ക്കമ്മറ്റിക്ക് നൽകി. താൻ ഉൾപ്പെടെ 18 പേരാണ് ബ്രാഞ്ചിലുള്ളത്.അതിൽ ഒരഗം ഇത് ചോർത്തി.അത് ചാനലിൽ വാർത്തയായി വന്നു. അതിന് ശേഷമാണ് ഞാൻ എഫ് ബി പോസ്റ്റിട്ടത് – സുധാകരൻ പറഞ്ഞു.
ഒരു പ്രതിപക്ഷവുമായോ മുന്നണിയുമായോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെപ്പറ്റി ഒരു ചർച്ചയും ഇതുവരെ നടത്തിയിട്ടില്ല.എന്നാൽ പ്രത്രങ്ങളിലും ചാനലുകളിലും വാർത്ത വന്നു. ദേശാഭിമാനി ഒഴികെ.കുറെ നാളായി ദേശാഭിമാനി എൻ്റെ വാർത്തകൾ കൊടുക്കാറില്ല. പെരുമ്പളം പാലം ഞാൻ കൊണ്ടുവന്നതാണ്. എന്നാൽ ദേശാഭിമാനി പോലും അത് തമസ്ക്കരിച്ചു എന്ന് സുധാകരൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. അയാൾക്കിനി എന്ത് വേണം, മന്ത്രി ആയില്ലേ,എം എൽ എ ആയില്ലേ എന്നു ചോദിക്കുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. അങ്ങനെ പറയരുത്. എത്ര തവണ മന്ത്രി ആയിരുന്നു എന്നതിലല്ല, എന്ത് ചെയ്തു എന്നത് പരിഗണിക്കണം.സ്ഥാനാർത്ഥി ആവുന്നതല്ല തൻ്റെ പ്രശനം. മരിക്കും വരെ ലെനിൽ നേതൃത്വത്തിൽ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് കാർ ചെയ്തത് എന്തന്ന് അറിയാത്തവർ തന്തയ്ക്ക് വിളിക്കും. ജയിക്കാൻ സാധ്യതയുള്ളവർ മത്സരിക്കണം. ഒരു ദൗത്യവുമായി ആരും വന്നിട്ടില്ല. അതിൻ്റെ സാഹചര്യം ഇല്ല. സുജാതയും ഹരിശങ്കറും വന്നു. സുജാത എൻ്റെ ബന്ധു ആണ് .63 വർഷം മുമ്പ് 15-ാം വയസ്സിൽ ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് ആയതാണ്. പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിക്കില്ല. പാർട്ടിയേയും നടപടികളെയും ഇതുവരെ തള്ളിപറഞ്ഞിട്ടില്ല. ജില്ലയിൽ 36 വർഷം പാർട്ടി കമ്മിഷൻ്റെ ചെയർമാനായിരുന്നു. ഒരു പാട് പാർട്ടി ക്ലാസുകൾ എടുത്തു. പാർട്ടിക്ക് വേണ്ടി ജീവിച്ചവരിൽ ഒരാളാണ്.9-ാം പാർട്ടി കോൺഗ്രസ് മുതലുള്ള ഡെലിഗേറ്റാണ്.12 പാർട്ടി കോൺഗ്രസുകളിൽ കേരളത്തിലെ പാർട്ടിക്ക് വേണ്ടി സംസാരിച്ചു. ഞാൻ ചെയ്ത കാര്യങ്ങൾ അറിയാത്ത ചിലർ തന്തയ്ക്ക് വരെ വിളിച്ചു. എന്നെ സുധാ ‘കുരൻ’ എന്ന് വരെ വിളിച്ചു. ഒരു മണ്ഡലം കമ്മിറ്റിയോ,ജില്ലാ കമ്മറ്റി യോ അന്വേഷിച്ചില്ല.ഞാൻ വ്യക്തിഹത്യയ്ക്കില്ല.എന്നാൽ പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ട് നടന്ന് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും സുധാകരൻ പറഞ്ഞു.പാർട്ടിയുടെ ആയുധം രാഷ്ട്രീയമാണ്. അത് വർഗ്ഗസമര സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കമ്യൂണിസ്റ്റ് കാർക്ക് ഗാന്ധിജിയുടെ ലാളിത്യം വേണം. അനാവശ്യ വിമർശനം ഉന്നയിക്കരുത്.
എച്ച് സലാമിന് എല്ലായിടത്തും വോട്ട് കു
റഞ്ഞു.
സിനിമയില് ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടില് മരിച്ച നിലയില് കണ്ടെത്തി
കൊച്ചി: സിനിമയില് ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടില് മരിച്ച നിലയില് കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയില് കണ്ടെത്തിയത്. രസികന്, അണ്ണന് തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില് ബാലതാരമായി അഭിനയിച്ചു. വിഎഫ്എക്സ് ആര്ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂര് ബേബി മെമ്മോറിയല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളാപ്പള്ളി നടേശനെ എസ്എന്ഡിപി ജനറല് സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി
കൊച്ചി.വെള്ളാപ്പള്ളി നടേശന് തിരിച്ചടി,എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹൈക്കോടതി മാറ്റി
അന്തരിച്ച എം.കെ.സാനു അടക്കമുള്ളവർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്
ജസ്റ്റിസ് ടി.ആർ.രവിയുടേതാണ് ഉത്തരവ്
കഴിഞ്ഞ 30 വർഷമായി എസ് എൻ ഡി പി യോഗത്തിൻ്റെ അമരത്ത് വെള്ളാപ്പള്ളിയുണ്ടായിരുന്നു. വാർഷിക സ്റ്റേറ്റ്മെൻ്റും അക്കൗണ്ടും കഴിഞ്ഞ 9 വർഷമായി ഹാജരാക്കിയില്ല എന്ന് കാണിച്ച് അഡ്വ.ചന്ദ്രസേനൻ നൽകിയ പരാതിയിൽ ആണ് ഹൈക്കോടതി സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്. വെള്ളാപ്പള്ളിക്കൊപ്പമുള്ള എല്ലാ ഭാരവാഹികളും അയോഗ്യരായി
ഏറെ നാളായി തങ്ങൾ നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമെന്ന് വിദ്യാസാഗർ പറഞ്ഞു.നേരത്തെ വരേണ്ടിയിരുന്ന തീരുമാനം
2020- 21 ൽ തുടങ്ങിയ പോരാട്ടം.ആറു കൊല്ലമെടുത്തു തീരുമാനം ഉണ്ടാകാൻ
കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകാനുള്ള നടേശന്റെ തന്ത്രമാണ് വിധി വൈകാൻ കാരണം .എസ്എൻഡിപിയെ അവർ കുടുംബ സ്വത്താക്കി മാറ്റി
വെള്ളാപ്പള്ളിയുടെ നീരാളി പിടിത്തത്തിൽ നിന്നും എസ്എൻഡിപി യോഗത്തിന് മോചനം വേണം. ഇപ്പോൾ ഭരണ സ്തംഭനാവസ്ഥയിൽ
സർക്കാരിന് ഇടപെടാൻ അധികാരം ഉണ്ട്,
അമ്പലപ്പുഴയിൽ സുധാകരനെതിരെ വി എ അരുൺകുമാർ സ്ഥാനാർത്ഥി ?
തിരുവനന്തപുരം: അമ്പലപ്പുഴയിൽ ജീ സുധാകരൻ മത്സരത്തിനിറങ്ങിയാൽ വിഎസിൻ്റെ മകൻ വി എ അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ സി പി എം.അരുൺകുമാറുമായി നേതൃത്വം സംസാരിക്കും.സുധാകരൻ മത്സരിക്കുന്ന കാര്യം അറിയില്ലന്നും പാർട്ടി
സ്ഥാനാർത്ഥികളെ പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും അരുൺ കുമാർ തിരുവനന്തപുരത്ത് അല്പം മുമ്പ് ഒരു ചാനലിനോട് പറഞ്ഞു.
ലോണ് ആപ്പുകളുടെ കെണിയില് പെടാതിരിക്കാന് ഇക്കാര്യങ്ങള് ശ്രദ്ധിക്കാമെന്ന് പൊലീസ്
കൊച്ചി: കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ഓണ്ലൈന് ലോണ് ആപ്പ് മാഫിയയുടെ ഭീഷണിയെ തുടര്ന്ന് യുവാവ് ജീവനൊടുക്കിയത്. ലോണ് തിരിച്ചടവ് മുടങ്ങിയതിനെ തുടര്ന്ന് മോര്ഫ് ചെയ്ത ചിത്രങ്ങള് ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും അയച്ചതില് മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. ഈ പശ്ചാത്തലത്തില് എളുപ്പത്തില് പണം ലഭിക്കുമെന്ന വാഗ്ദാനവുമായി സാമൂഹിക മാധ്യമങ്ങള് വഴി പ്രചരിക്കുന്ന ലോണ് ആപ്പുകളുടെ കെണിയില് പെടാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് കേരള പൊലീസ്.
ആപ്പുകള് അംഗീകൃതമാണോ എന്ന് അറിയുന്നതിനുള്ള മാര്ഗവും കേരള പൊലീസ് ഫെയ്സ്ബുക്കില് പങ്കുവെച്ചു. www.rbi.org.in എന്ന വെബ്സൈറ്റില് ‘സിറ്റിസന്സ് കോര്ണര്’ തെരഞ്ഞെടുത്ത ശേഷം അതിന് താഴെ വരുന്ന DLA’s deployed by Regulated Entities എന്ന മെനു തുറന്നാല് അംഗീകൃത ആപ്പുകളുടെ പട്ടിക ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. ആപ്പുകള് ഏതു ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്, ആപ്പിന്റെ ലിങ്ക്, പരാതി പരിഹാര ഓഫീസറുടെ പേര്, ഫോണ് നമ്പര്, ഇ- മെയില് ഐഡി എന്നി വിവരങ്ങളും ഇതില് ലഭ്യമാണെന്നും കേരള പൊലീസ് വ്യക്തമാക്കി.
also read :
ലോണ് ആപ്പുകളുടെ കെണിയില്പെടാതിരിക്കാന് ശ്രദ്ധിക്കണേ ..
എളുപ്പത്തില് പണം ലഭിക്കുമെന്ന വാഗ്ദാനവുമായി സാമൂഹിക മാധ്യമങ്ങള് വഴി പ്രചരിക്കുന്ന ലോണ് ആപ്പുകളുടെ കെണിയില് പെടാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. ലോണിനായി നിങ്ങളുടെ ഫോണില് ഇന്സ്റ്റാള് ചെയ്യുന്ന ആപ്പുകള് നിങ്ങളുടെ സ്വകാര്യവിവരങ്ങള് ശേഖരിച്ചു അത് നിങ്ങള്ക്കെതിരെ തന്നെ ആയുധമാക്കും.
ആപ്പുകള് അംഗീകൃതമാണോയെന്നറിയാനും വഴിയുണ്ട്. www.rbi.org.in എന്ന വെബ്സൈറ്റില് ‘സിറ്റിസന്സ് കോര്ണര്’ തിരഞ്ഞെടുക്കുക. അതിന് താഴെ DLA’s deployed by Regulated Entities എന്ന മെനു തുറക്കുക. അംഗീകൃത ആപ്പുകളുടെ പട്ടിക കാണാം. ആപ്പുകള് ഏതു ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്. ആപ്പിന്റെ ലിങ്ക്, പരാതിപരിഹാര ഓഫിസറുടെ പേര്, ഫോണ് നമ്പര്, ഇ മെയില് ഐഡി എന്നീ വിവരങ്ങളും ലഭ്യമാണ്. അംഗീകൃത ആപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അറിയിക്കാം.
ഓണ്ലൈന് തട്ടിപ്പിന് ഇരയായെങ്കില് പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ 1930 എന്ന നമ്പറില് അറിയിച്ചാല് സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം.
പോറ്റിയുടെ പരാതിയ്ക്ക് പിന്നിൽ എൻ്റെ സ്നേഹിതൻന്മാരിലൊരാൾ,അന്വേഷിക്കാതെ വാർത്ത നൽകിയതിന് മാധ്യങ്ങളെ വിമർശിച്ച് കടകംപള്ളി
തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ മുൻ ദേവസ്വം മന്ത്രിക്കെതിരായി നൽകിയ ഗൂഢാലോചന പരാതിയിൽ കടകംപളളി സുരേന്ദ്രൻ മാധ്യമങ്ങളെ കണ്ടു. കടകംപള്ളി പറഞ്ഞത് – ഞാൻ ആരുടെയും സാമ്പത്തീക ഇടപാടിൽ ഇടപെട്ടിട്ടില്ല. എൻ്റെ സ്നേഹിതൻന്മാരിൽ ആരോ ഒരാൾ ആണ് ഈ പരാതിയ്ക്ക് പിന്നിൽ. അത് ആരാണന്ന് രണ്ടാഴ്ചയ്ക്കകം വെളിപ്പെടുത്താം.തെരഞ്ഞെടുപ്പ് അടുത്ത് വരികയല്ലേ, നിങ്ങൾ (മാധ്യമങ്ങൾ ) നടത്തിയ സർവേയിൽ ഇടത് മുന്നണിക്ക് അനുകൂലമാണല്ലോ കഴക്കൂട്ടം, ഞാനാകും സ്ഥാനാർത്ഥിയെന്നും ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് ഈ വ്യാജ പരാതിയ്ക്ക് പിന്നിൽ ആരായിരിക്കും എന്ന് നിങ്ങൾ (മാധ്യമങ്ങൾ ) കണ്ടെത്തിക്കേളു എന്നും കടകംപള്ളി പറഞ്ഞു. ഞാൻ ജനങ്ങളുടെ മനസ്സിലാണ്.ഇവിടെത്തെ ഓരോ വീടും എനിക്കറിയാം. നിങ്ങൾ എത്ര കരിവാരി തേക്കാൻ ശ്രമിച്ചാലും അതൊന്നും നടക്കില്ല. പോറ്റിയുടെ പരാതി കിട്ടിയപ്പോൾ അതിൽ പറയുന്ന തീയതിയിൽ എംഎൽഎ തുമ്പസ്റ്റേഷനിൽ ചെന്നിരുന്നോ എന്ന് നിങ്ങൾക്ക് സാമാന്യ നിലയിൽ ഒന്ന് അന്വേഷിക്കാമായിരുന്നു. നിങ്ങൾ അത് ചെയ്യാതെ വാർത്ത ബ്രേക്ക് ചെക്കുകയായിരുന്നു.അത് കൊണ്ട് നിങ്ങൾക്ക് എന്ത് കിട്ടിയെന്നും കടകംപള്ളി ചോദിച്ചു.കഴിഞ്ഞ 10 വർഷത്തിനിടയിൽ തുമ്പസ്റ്റേഷൻ്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രമാണ് അവിടെ പോയിട്ടുള്ളത്. പരാതിക്കാരിയെ അറിയുക പോലുമില്ലെന്നും കടകംപളളി മാധ്യമങ്ങളോട് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാന് മൂന്ന് ഉപാധികള് മുന്നോട്ട് വച്ച് ഇറാന്
ടെഹ്റാന്. പശ്ചിമേഷ്യയില് സംഘര്ഷം രൂക്ഷമായി തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാന് മൂന്ന് ഉപാധികള് മുന്നോട്ട് വച്ച് ഇറാന്. ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ആണ് നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഇറാന്റെ നിയമപരമായ അവകാശങ്ങള് അംഗീകരിക്കുക. യുദ്ധനഷ്ടപരിഹാരം നല്കുക. ഭാവിയില് ഇത്തരം ആക്രമണങ്ങള് ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര ഉറപ്പ് നല്കുക എന്നിവയാണ് ഇറാന് മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്.
പശ്ചിമേഷ്യയില് മേഖലയിലുടനീളം സംഘര്ഷം കടുക്കുന്നതിനിടെയാണ് ഇറാന്റെ പ്രതികരണം പുറത്തുവരുന്നത്. ടെഹ്റാനിലും ലബനന് തലസ്ഥാനമായ ബെയ്റൂട്ടിലും തെക്കന് ലബനനിലും ഇസ്രയേല് സൈന്യം ആക്രമണം കടുപ്പിക്കുകയാണ്. ഗള്ഫ് മേഖലയിലെ എണ്ണക്കപ്പലുകളെയും ഇന്ധന സംഭരണികളെയും ലക്ഷ്യമിട്ട് ഇറാന് പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാഖിലെ എണ്ണ തുറമുഖങ്ങള്ക്ക് നേരെയും ഇറാന് ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് ഇറാന് പ്രസിഡന്റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാന് ഇറാന് മുന്നിലുള്ള വിഷയങ്ങള് റഷ്യ, പാകിസ്ഥാന് രാജ്യങ്ങള് എന്നിവിടങ്ങളിലെ നേതാക്കളുമായി സംസാരിച്ചപ്പോള് അറിയിച്ചിരുന്നു. സയണിസ്റ്റ് ഭരണകൂടവും യുഎസും ആരംഭിച്ച ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാര്ഗം ഇറാന്റെ നിയമാനുസൃത അവകാശങ്ങള് അംഗീകരിക്കുക, നഷ്ടപരിഹാരം നല്കുക, ഭാവിയിലെ ആക്രമണങ്ങള്ക്കെതിരെ ഉറച്ച അന്താരാഷ്ട്ര ഗ്യാരണ്ടികള് നല്കുക എന്നിവയാണ്. എന്ന് ഇറാന് പ്രസിഡന്റ് ട്വിറ്ററില് കുറിച്ചു.
also read :
അതിനിടെ, ഇറാനുമായുള്ള യുദ്ധം ‘ഉടന്’ അവസാനിച്ചേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് പറഞ്ഞു.അമേരിക്കന് സൈന്യത്തിന് ബോംബിടാന് ‘പ്രായോഗികമായി ഒന്നും ഇറാനില് ബാക്കിയില്ലെന്ന് ബുധനാഴ്ച ആക്സിയോസിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് അവകാശപ്പെട്ടു. തനിക്ക് ഇഷ്ടമുള്ളപ്പോള് യുദ്ധം നിര്ത്താനുള്ള തീരുമാനം എടുക്കാമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇറാനെതിരായ ആക്രമണത്തിന് മുന്കൂട്ടി നിശ്ചയിച്ച പരിധികള് ഇല്ലെന്ന ഇസ്രയേല് പ്രതിരോധ മന്ത്രി ഇസ്രയേല് ക്യാറ്റ്സിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം പുറത്തുവരുന്നത്.




































