Home News ശാസ്താംകോട്ടയിൽ വൻ ലഹരിവേട്ട; 130 ഗ്രാം എം.ഡി.എം.എയുമായി സ്ഥിരം കുറ്റവാളി പിടിയിൽ

ശാസ്താംകോട്ടയിൽ വൻ ലഹരിവേട്ട; 130 ഗ്രാം എം.ഡി.എം.എയുമായി സ്ഥിരം കുറ്റവാളി പിടിയിൽ

ലഹരിവേട്ട / Crime News

ശാസ്താംകോട്ടയിൽ വൻ ലഹരിവേട്ട; 130 ഗ്രാം എം.ഡി.എം.എയുമായി സ്ഥിരം കുറ്റവാളി പിടിയിൽ

സ്ഥലം: ശാസ്താംകോട്ട |

ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ എക്സൈസ് സംഘം നടത്തിയ രാത്രികാല വാഹനപരിശോധനയിൽ വൻ ലഹരിവേട്ട. 130.762 ഗ്രാം സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ശാസ്താംകോട്ട എക്സൈസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി വില്ലേജിൽ ശ്രീമന്ദിരം വീട്ടിൽ അതുൽ ദേവാണ് (29) പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലം മൈനാഗപ്പള്ളി തോപ്പിൽമുക്ക്-പേരൂർ ജംഗ്ഷനിൽ വച്ചാണ് പ്രതി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷഫീക്ക് എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്. വിപണിയിൽ വൻ വിലവരുന്ന മയക്കുമരുന്നാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

എക്സൈസ് റെയ്ഡ് പങ്കെടുത്തവർ:

  • ഷഫീക്ക്. S (എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ)
  • സജു കുമാർ. T (അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ – ഗ്രേഡ്)
  • വിജു. C. A (പ്രിവന്റീവ് ഓഫീസർ – ഗ്രേഡ്)
  • പ്രേംരാജ്. R, നിഷാദ്. S, സുജിത് കുമാർ. M. S, അതുൽ കൃഷ്ണൻ (സിവിൽ എക്സൈസ് ഓഫീസർമാർ)
  • വിനീഷ്. V. G (സി.ഇ.ഓ ഡ്രൈവർ)

മറ്റ് നിരവധി ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.

#Sasthamcotta
#Mynagappally
#Kollam
#MDMA
#KeralaExcise
#DrugBust