Home Blog Page 956

‘അന്തിമ പോരാട്ടത്തിന്‍റെ ഏറ്റവും നിർണായക ഘട്ടം, ജാഗ്രതയോടെ വീടുകളിൽ തുടരുക, എന്‍റെ ആഹ്വാനത്തിനായി കാത്തിരിക്കുക’: ഇറാനിലെ ജനങ്ങളോട് റെസ പഹ്‌ലവി

ടെഹ്റാൻ: ഇസ്രയേൽ- യുഎസ്- ഇറാൻ സംഘർഷം തുടരവേ ജനങ്ങൾക്ക് നിർദേശങ്ങളുമായി ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവി. ജനങ്ങളോട് അവരുടെ വീടുകൾക്കുള്ളിൽ തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു, നിലവിലെ ഭരണകൂടത്തിനെതിരായ അന്തിമ പോരാട്ടത്തിന്റെ ഏറ്റവും നിർണായക ഘട്ടമാണിതെന്ന് റെസ പഹ്‌ലവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Also Read: ലോകത്തിന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസി, ഇത് ചരിത്രത്തിലെ ഏറ്റവും വലിയ സ്തംഭനം; ഹോർമുസ് കടലിടുക്ക് നിശ്ചലം

എത്രയും വേഗം അവശ്യവസ്തുക്കൾ കരുതിവെയ്ക്കണമെന്ന് പഹ്‌ലവി ഇറാനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യം നിർണായകമായ രാഷ്ട്രീയ പോരാട്ട ഘട്ടത്തിലാണെന്നും പൗരന്മാർ രാജ്യവ്യാപകമായി സമരം തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അടിച്ചമർത്തുന്ന ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിൽ പൗരന്മാരോടൊപ്പം ചേരാൻ പഹ്‌ലവി ഇറാനിലെ സൈന്യത്തോട് ആഹ്വാനം ചെയ്തു. ഇറാനിലെ ജനങ്ങൾ തന്‍റെ അന്തിമ ആഹ്വാനത്തിനായി കാത്തിരിക്കണമെന്നും റെസ പഹ്‌ലവി വീഡിയോയിൽ പറയുന്നു.

റെസ പഹ്‌ലവിയുടെ സന്ദേശം

“നമ്മൾ ഇപ്പോൾ അന്തിമ പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലാണ്. സുരക്ഷയ്ക്കായി പുറത്തിറങ്ങാതെ വീടുകളിൽ തന്നെ തുടരുക. ജോലിക്ക് പോകാതെ സമരം തുടരുക. നിങ്ങളുടെ ഐക്യം പ്രകടിപ്പിക്കാൻ, മുദ്രാവാക്യം വിളി പൂർണ്ണ ശക്തിയോടെ തുടരുക”- എന്നാണ് മുൻ കിരീടാവകാശി പറഞ്ഞത്. അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്ന് വേർപെട്ട് ജനങ്ങളോടൊപ്പം ചേരാനുള്ള അവസാന അവസരമാണ് ഇതെന്നാണ് സൈന്യത്തോടുള്ള റെസ പഹ്‍ലവിയുടെ ആഹ്വാനം.

അതേസമയം ഭരണകൂടത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തിൽ പഹ്‌ലവിയുടെ സംഭാവന എന്തെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയർന്നു. ഇറാനിലെ ജനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ ചിലർ അദ്ദേഹത്തിന്റെ സന്ദേശത്തെ പൊള്ളയെന്ന് വിളിച്ചു. ഇറാന് പുറത്ത് ഇരുന്ന് രാഷ്ട്രീയ പോരാട്ടത്തിൽ പങ്കുചേരാത്തതിന് അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു. ഇറാനിലെ ജനങ്ങൾക്കായി ഇന്‍റർനെറ്റ് ലഭ്യമാക്കാനോ അവരെ സാമ്പത്തികമായി സഹായിക്കാനോ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും പെഹ്ലവിക്ക് നേരെ ചോദ്യം ഉയർന്നു. അതേസമയം റെസ പെഹ്ലവിയുടെ ആഹ്വാനം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന കമന്‍റുകളും കാണാം.

ആരാണ് റെസ പഹ്‌ലവി?
റെസ പഹ്‌ലവിയെന്ന ഇറാനിലെ മുൻ കിരീടാവകാശി, ഇപ്പോൾ പ്രവാസിയായി ജീവിക്കുന്നു. ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനാണ് റെസ പഹ്‌ലവി. 1960 ഒക്ടോബർ 31 ന് ഇറാനിലെ ടെഹ്‌റാനിൽ ജനിച്ചു. 1967 ൽ പിതാവിന്റെ കിരീടധാരണ സമയത്ത് അദ്ദേഹത്തെ ഔദ്യോഗികമായി കിരീടാവകാശിയായി നാമകരണം ചെയ്തു. 1978 ൽ ടെക്സസിലെ റീസ് എയർഫോഴ്സ് ബേസിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിൽ യുദ്ധവിമാനം പറത്തൽ പരിശീലനത്തിനായി പോയി. പിതാവിന് അധികാരം നഷ്ടമായതോടെ റെസ പെഹ്‍ലവി യുഎസിലായി താമസം. പ്രവാസ ജീവിതത്തിനിടെ സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടി. ഇറാന്‍റെ പരമോന്നത നേതാവായിരുന്ന അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാന്‍റെ മോചനത്തിനുള്ള സമയമായെന്നും ട്രംപിന് നന്ദിയെന്നും റെസ പഹ്‌ലവി പ്രതികരിച്ചിരുന്നു.

‘പുലിവാല്‍ കല്യാണം’ സിനിമയില്‍ നായകന്‍ ‘മണവാളന്‍’ തന്നെ

കൊച്ചി: ‘പുലിവാല്‍ കല്യാണം’ സിനിമ യഥാര്‍ത്ഥത്തില്‍ സലീം കുമാറിന്റെ സിനിമയാണെന്ന് നടന്‍ ജയസൂര്യ. പുലിവാല്‍ കല്യാണത്തില്‍ താനായിരുന്നു നായകനെങ്കിലും സലീം കുമാര്‍ അവതരിപ്പിച്ച ‘മണവാളന്‍’ എന്ന കഥാപാത്രമാണ് സ്‌കോര്‍ ചെയ്തതെന്ന് താരം ‘ആട് 3’ യുടെ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.
2003ല്‍ പുറത്തിറങ്ങിയ പുലിവാല്‍ കല്യാണം മലയാളികളുടെ പ്രിയ ചിത്രമാണ്. സലീം കുമാറിന്റെ മണവാളനും കൊച്ചിന്‍ ഹനീഫയുടെ ധര്‍മ്മേന്ദ്രയും പ്രേക്ഷകമനസ്സില്‍ നായകനേക്കാള്‍ ഇടം നേടിയിരുന്നു. ബോംബെയില്‍ നിന്ന് ഒരു കാര്‍ കൊച്ചിയിലേക്ക് എത്തുന്നതോടെ സിനിമ കോമഡി ജോണറിലേക്ക് മാറുന്നു-മലയാളത്തിലെ പ്രമുഖ കോമഡി താരങ്ങള്‍ അണിനിരന്ന ചിത്രം പ്രക്ഷക പ്രക്ഷക ശ്രദ്ധ നേടി ബോക്‌സ് ഓഫീസ് ഹിറ്റായി.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘ആട് 3’യാണ് ജയസൂര്യയുടെ പുതിയ ചിത്രം. ഷാജി പാപ്പനെ 8 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികള്‍ വീണ്ടും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് താരം. എപിക്-ഫാന്റസി ചിത്രമാണ് ‘ആട് 3’.

ലോകത്തിന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസി, ഇത് ചരിത്രത്തിലെ ഏറ്റവും വലിയ സ്തംഭനം; ഹോർമുസ് കടലിടുക്ക് നിശ്ചലം

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണവിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസത്തിന് കാരണമായതായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ മുന്നറിയിപ്പ്. പേർഷ്യൻ ഗൾഫിലെ കപ്പലുകൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെ വീണ്ടും ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട്. ലോകത്തിലെ പ്രതിദിന എണ്ണ ഉൽപ്പാദനത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണെന്നും ഐഇഎ തങ്ങളുടെ പ്രതിമാസ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Also READ: വീണാ ജോർജിനെ ആക്രമിച്ച കേസിൽ കെ.എസ്.യു നേതാക്കൾക്ക് ജാമ്യം

ലോകത്തിലെ ഏറ്റവും നിർണ്ണായകമായ ഇന്ധന പാതയായ ഹോർമുസ് സ്തംഭിച്ചതോടെ, ഗൾഫ് രാജ്യങ്ങളിൽ എണ്ണ സംഭരണികൾ നിറയുകയും കയറ്റുമതി തടസപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതേത്തുടർന്ന് സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ് ഉൾപ്പെടെയുള്ള ഏഴ് ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ പ്രതിദിന ഉൽപ്പാദനത്തിൽ കുറഞ്ഞത് ഒരു കോടി ബാരലിന്‍റെ എങ്കിലും കുറവ് വരുത്തിയിട്ടുണ്ട്. കപ്പൽ ഗതാഗതം എത്രയും വേഗം പുനരാരംഭിച്ചില്ലെങ്കിൽ വിതരണ രംഗത്തെ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നും ഏജൻസി വ്യക്തമാക്കി.

80 ലക്ഷം ബാരലിന്‍റെ ഇടിവ്

ഈ മാസം മാത്രം ആഗോള എണ്ണ വിതരണത്തിൽ പ്രതിദിനം 80 ലക്ഷം ബാരലിന്‍റെ ഇടിവുണ്ടാകുമെന്നാണ് പ്രവചനം. ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചത് മുതൽ ഗൾഫ് മേഖലയെ ആശ്രയിക്കുന്ന രാജ്യങ്ങളെല്ലാം വലിയ തോതിൽ ഉൽപ്പാദനം കുറച്ചിരിക്കുകയാണ്. ലോകത്തെ ഇതര എണ്ണ ഉൽപ്പാദകർ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ ഈ വിടവ് നികത്താൻ അത് പര്യാപ്തമല്ല. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഇനിയും കുതിച്ചുയരാൻ ഇത് കാരണമാകും.

പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ആറാം ക്ലാസുകാര്‍

മുംബൈ: പരീക്ഷാക്കാലത്തെ പിരിമുറുക്കങ്ങള്‍ക്കിടയില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കി മഹാരാഷ്ട്രയില്‍ നിന്നൊരു വാര്‍ത്ത. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ബോര്‍ഡ് പരീക്ഷാ ഉത്തരക്കടലാസുകള്‍ ആറാം ക്ലാസുകാര്‍ മൂല്യനിര്‍ണയം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. സംഭവത്തില്‍ രക്ഷിതാക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുകയാണ്. പരീക്ഷാ പ്രക്രിയയുടെ സുതാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.

മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ഫാല്‍ട്ടാന്‍ തഹസിലിലാണ് സംഭവം നടന്നത്. വിദാനിയിലെ ഉത്തരേശ്വര്‍ ഹൈസ്‌കൂളിലെ അധ്യാപകന്‍ വൈഭവ് ഷെന്‍ഡെയാണ് പത്താം ക്ലാസിലെ മറാത്തി പേപ്പറുകള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനികളെക്കൊണ്ട് പരിശോധിപ്പിച്ചത്. അധ്യാപകന്‍ കുട്ടികള്‍ക്കൊപ്പം ഇരുന്ന് ഉത്തരക്കടലാസുകള്‍ നോക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ALSO READ :

വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം അശ്രദ്ധമായ നടപടികള്‍ ബോര്‍ഡ് മൂല്യനിര്‍ണ്ണയ പ്രക്രിയയെക്കുറിച്ച് തന്നെ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സ്‌കൂള്‍ അധികൃതര്‍ക്കും അധ്യാപകന്‍ വൈഭവ് ഷെന്‍ഡെയ്ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിലവില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ (MSBSHSE) 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ നടത്തിവരികയാണ്. ഫെബ്രുവരി പത്തിന് തുടങ്ങിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഫെബ്രുവരി 20ന് തുടങ്ങിയ പത്താം ക്ലാസ് പരീക്ഷയും മാര്‍ച്ച് 18നാണ് അവസാനിക്കുന്നത്.

നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണ ഹർജിയിൽ വിധി പറയുന്നത് വീണ്ടും നീട്ടി

കണ്ണൂർ .എഡിഎം  നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണ ഹർജിയിൽ വിധി പറയുന്നത് മാർച്ച്‌ 16 ലേക്ക് മാറ്റി. തുടർച്ചയായി മൂന്നാം തവണയാണ് വിധി പറയാൻ മാറ്റുന്നത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുക. തുടരന്വേഷണത്തെ എതിർത്താണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേസിൽ പ്രതിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യക്ക് അനുകൂലമായാണ് പൊലീസ് കുറ്റപത്രം നൽകിയതെന്ന്  ചൂണ്ടിക്കാട്ടിയാണ്  ഹർജി നൽകിയത്

വീണാ ജോർജിനെ ആക്രമിച്ച കേസിൽ കെ.എസ്.യു നേതാക്കൾക്ക് ജാമ്യം

കണ്ണൂർ. മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിൽ കെ.എസ്.യു നേതാക്കൾക്ക് ജാമ്യം.  കണ്ണൂർ ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.   ഹർജിയിൽ  കഴിഞ്ഞ ദിവസം  വാദം കേട്ട കോടതി  ഇന്ന് വിധി പറയുകയായിരുന്നു.


കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ ഉൾപ്പടെ അഞ്ച് കെ.എസ്.യു ഭാരവാഹികൾ കഴിഞ്ഞ 15 ദിവസമായി ജയിലിൽ കഴിയുകയാണ് . വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്

ALSO READ :

കെഎസ് യു പ്രവർത്തകരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ല. കെഎസ് യു പ്രവർത്തകരുടെ കയ്യിൽ കരിങ്കോടി മാത്രമാണ് ഉണ്ടായിരുന്നത്. കറുത്ത തുണിയല്ലാതെ മറ്റൊരായുധവും ഉണ്ടായിരുന്നില്ല. വീണാ ജോർജിന്റെ മൊഴിയെടുക്കാത്തത് അസ്വാഭാവികം. നിരീക്ഷണം തലശ്ശേരി കോടതിയുടേത്

മൊഴി നൽകിയത് ടൗൺ സ്റ്റേഷനിലെ എസ് ഐ ഉൾപ്പടെ മൂന്ന് പോലീസുകാർ

120 ഗ്രാം mdma യുമായി കർണാടക സ്വദേശിയായ യുവതി ഉൾപ്പെടെ 4 പേരെ ചെർപ്പുളശ്ശേരി പോലീസ് പിടികൂടി

ചെർപ്പുളശ്ശേരിയിൽ 120 ഗ്രാം mdma യുമായി കർണാടക സ്വദേശിയായ യുവതി ഉൾപ്പെടെ 4 പേരെ ചെർപ്പുളശ്ശേരി പോലീസ് പിടികൂടി.

എടത്താനാട്ടുകാര സ്വദേശി നിയാസ്, കർണാടക സ്വദേശി സുരേന്ദ്രൻ, മലപ്പുറം എടപറ്റ സ്വദേശി ഷാജഹാൻ, ബാംഗ്ളൂർ സ്വദേശി ആമിന ബീവി എന്നിവർ ആണ് പിടിയിൽ ആയത്.

ഇവർ സഞ്ചാരിച് രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു..

കർണാടകയിൽ നിന്ന് വില്പനക്ക് ആയി എത്തിച്ച mdma ആണ് പിടികൂടിയത്.

ബുധനാഴ്ച്ച ഉച്ചയോടെ വെള്ളിനെഴി കണ്ടത്തോട് പാലത്തിനു സമീപം ലഹരി കൈമാറ്റം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ചെർപ്പുളശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ ആണ് 120 ഗ്രാം mdma പിടികൂടിയത്.

വെള്ളാപ്പള്ളിക്കെതിരായ കോടതി വിധി: സാധാരണക്കാരായ ഈഴവർക്കുള്ള വിജയമെന്ന് ഗോകുലം ഗോപാലൻ

കൊച്ചി: വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ തിരിച്ചടി ലഭിച്ചത് സാധാരണക്കാരായ ഈഴവരുടെ വിജയമാണന്ന് ഗോകുലം ഗോപാലൻ.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ എല്ലാ ബോർഡുമെമ്പർമാരെയും അടക്കം എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ് ചന്ദ്രസേനനും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

ALSO READ :

2024 മുതൽ ഹൈക്കോടതിയുടെ മുന്നിലുള്ള കേസിലാണ് ഹൈക്കോടതിയുടെ നടപടി. വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം എൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോർഡ് അംഗങ്ങളായ 170 പേരാണ് അയോഗ്യരാക്കപ്പെട്ടത്. ഒമ്പത് വർഷമായി എസ്എന്‍ഡിപി യോഗത്തിന്‍റെ വാർഷിക വരവ് ചെലവ് കണക്ക് നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് വർഷം തുടർച്ചയായി അക്കൗണ്ടുകൾ സമർപ്പിച്ചില്ലെങ്കിൽ അയോഗ്യരാക്കാം എന്നാണ് നിരീക്ഷിച്ചത്. 2014 മുതൽ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കില്ലെന്നും ഡയറക്ടർമാർക്ക് ഡിൻ നമ്പർ ഇല്ലെന്നും കോടതി കണ്ടെത്തി.

സാങ്കേതിക തകരാര്‍….വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ ശ്രമം, ആ സമയത്ത് ടോയ്‌ലറ്റില്‍ പോകണമെന്ന് യാത്രക്കാരിയുടെ വാശി… ഒടുവില്‍ വലിയ തര്‍ക്കം

എയര്‍ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കുന്നതിനിടെ യാത്രക്കാരിയും വിമാനജീവനക്കാരും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരിയാണ് കഴിഞ്ഞദിവസം കാബിന്‍ ക്രൂവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.
വിമാനം ടേക്കോഫ് ചെയ്തതിന് പിന്നാലെ സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അടിയന്തര ലാന്‍ഡിങ്ങിനായി വിമാനം തയാറെടുത്തത്. ഇതിനുവേണ്ടി കടലിന് മുകളില്‍ വച്ച് ഇന്ധനം കത്തിച്ചുകളയേണ്ടിയിരുന്നു. ഈ സമയത്ത് യാത്രക്കാരി അപ്രതീക്ഷിതമായി സീറ്റില്‍ നിന്നെഴുന്നേറ്റ് ടോയ്ലറ്റില്‍ പോകണമെന്ന് വാശി പിടിച്ചു.
ഇപ്പോള്‍ പോകാന്‍ കഴിയില്ലെന്നും അത് അപകടമാണെന്നും ക്യാബിന്‍ ക്രൂ പലവട്ടം യാത്രക്കാരിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. സുരക്ഷാ കാരണങ്ങളാല്‍ സീറ്റിലേക്ക് മടങ്ങണമെന്നും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും ക്യാബിന്‍ ക്രൂ അപേക്ഷിച്ചെങ്കിലും യാത്രക്കാരി സഹകരിച്ചില്ല. ടോയ്ലറ്റിന്റെ വാതില്‍ ബലമായി തള്ളിത്തുറക്കാന്‍ ശ്രമിച്ച യാത്രക്കാരിയെ ജീവനക്കാര്‍ തടഞ്ഞു.
ശേഷം നിര്‍ബന്ധപൂര്‍വം സീറ്റില്‍ ഇരുത്തി. വിമാനം ലാന്‍ഡ് ചെയ്തതോടെ ക്യാബിന്‍ ക്രൂവിനെതിരെ യാത്രക്കാരി പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. ജീവനക്കാര്‍ മോശമായി പെരുമാറി എന്നാരോപിച്ചാണ് യാത്രക്കാരി വിമാനത്താവള അധികൃതരെ സമീപിച്ചത്. തുടര്‍ന്ന് പരാതി വലിയതുറ സ്റ്റേഷനിലേക്ക് കൈമാറി. എന്നാല്‍ സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ പൊലീസ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി.
സാങ്കേതികപ്രശ്‌നം മൂലം അടിയന്തരമായി വിമാനം തിരിച്ചിറക്കുന്ന സമയത്തെ സുരക്ഷാ മുന്‍കരുതലുകളെപ്പറ്റിയും നിയമങ്ങളെക്കുറിച്ചും പൊലീസ് യാത്രക്കാരിയോട് വിശദീകരിച്ചതോടെയാണ് അവര്‍ പരാതി പിന്‍വലിച്ചത്.

ജി സുധാകരന് ‘കൈ’ കൊടുക്കാന്‍ യുഡിഎഫ്; അമ്പലപ്പുഴയില്‍ പിന്തുണ നല്‍കും

ആലപ്പുഴ: അമ്പലപ്പുഴയിൽ ജി സുധാകരന് പിന്തുണ നല്‍കാൻ യുഡിഎഫ്. ജി സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസില്‍ നേരത്തെ തന്നെ പൊതുധാരണ നിലനിന്നിരുന്നു. ജി സുധാകരന്‍ സിപിഎമ്മില്‍ നിന്ന് പുറത്ത് വരുന്നത് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ പൂര്‍ണ പിന്തുണ നല്‍കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. എന്ത് നിലപാട് സ്വീകരിക്കണമെന്നത് പാർട്ടിയും യുഡിഎഫും ചേർന്ന് ആലോചിക്കേണ്ട വിഷയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

സുധാകരനെ പിന്തുണക്കുന്നതിൽ യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. ജി സുധാകരനെ പിന്തുണക്കുന്നതിൽ പാര്‍ട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അദ്ദേഹത്തെ പോലെ ഒരാൾ നിയസഭയിൽ ഉണ്ടാകേണ്ടതാണ്. പാർട്ടിയും മുന്നണിയും ആലോചിച്ച് തീരുമാനം എടുക്കും. പെട്ടെന്ന് ഒരു പ്രതികരണം സാധ്യമല്ലെന്നും സാഹചര്യം ഞങ്ങൾ വിലയിരുത്തുമെന്നും സുധാകരന്‍റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന് കനത്ത തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.