പുത്തൂർ സുവോളജിക്കൽ പാർക്കിൽ പ്രത്യേക ആവാസ വ്യവസ്ഥയിൽ 10 മാനുകളെ ചത്ത നിലയിൽ കണ്ടെത്തി. ചൊവ്വാഴ്‌ച പുലർച്ചെയാണ് ഇവയെ ചത്തനിലയിൽ കണ്ടെത്തിയത്. തെരുവുനായ ആക്രമണമാണ് കാരണമെന്ന് സംശയിക്കുന്നു. ഡിയർ സഫാരി പാർക്കിനുള്ളിൽനിന്ന് രണ്ട് തെരുവുനായ്‌ക്കളെ ജീവനക്കാർ പിടികൂടി. അതീവ സുരക്ഷാ സംവിധാനമുള്ള മേഖലയിൽ തെരുവുനായ്‌ക്കൾ കയറിയതിൽ ദുരൂഹതയുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചു.
ഉയരത്തിലുള്ള കനത്ത കന്പിവേലി മറികടന്ന് തെരുവുനായ്‌ക്കൾ എങ്ങനെ അകത്തുകയറി എന്നതാണ് സംശയമുണർത്തുന്നത്. പുറത്തുനിന്നുള്ള ഇടപെടൽ ഉൾപ്പെടെ എല്ലാ വശങ്ങളും പ്രത്യേക സംഘം അന്വേഷിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്‌ണ, വിജിലൻസ് ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ ജോർജ് പി മാത്യു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവരാണ് അന്വേഷകസംഘത്തിലുള്ളതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
പ്രാഥമിക പരിശോധനയിൽ മാനുകളുടെ ദേഹത്ത് വീണ് പരിക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പോസ്‌റ്റുമോർട്ടം നടത്തി. റിപ്പോർട്ട് ലഭിച്ചാലേ യഥാർഥ കാരണം വ്യക്തമാകൂ. രാത്രി ഏറെ വൈകിയാണ് പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കിയത്. മാനുകളെ പാർക്കിനകത്ത് സംസ്‌കരിച്ചു. തൃശൂർ മൃഗശാലയിൽനിന്ന് പുത്തൂരിലേക്ക് മാറ്റിയ മാനുകളാണ് ചത്തത്. സംഭവം അറിഞ്ഞയുടൻ സുവോളജിക്കൽ പാർക്കിൽ അടിയന്തരമായി സുരക്ഷാ ഓഡിറ്റ് നടത്തിയതായി മന്ത്രി കെ രാജൻ പറഞ്ഞു. വനംമന്ത്രിയും റവന്യൂ മന്ത്രിയുമാണ് സുവോളജിക്കൽ പാർക്ക് അധികൃതരുടെ അടിയന്തര യോഗം വിളിച്ചത്. പാർക്കിനകത്തുള്ള തെരുവുനായ്‌ക്കളെ നീക്കംചെയ്യാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജൻ പറഞ്ഞു.
പുത്തൂർ സുവോളജിക്കൽ പാർക്കിൽ 10 മാനുകളെ ചത്ത നിലയിൽ കണ്ടെത്തി
പോരുവഴി , പള്ളിമുറി സന്തോഷ് ഭവനത്തിൽ (ഇടവനാട്ട്) ഗോപാലകൃഷ്ണപിള്ള നിര്യാതനായി
ശാസ്താംകോട്ട: പോരുവഴി , പള്ളിമുറി സന്തോഷ് ഭവനത്തിൽ (ഇടവനാട്ട്) ഗോപാലകൃഷ്ണപിള്ള (82) (റിട്ട. സി.ആർ.പി.എഫ് )നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബി. ഇന്ദിരയമ്മ(റിട്ട. ടീച്ചർ )
മക്കൾ: ഇടവനാട്ട് സന്തോഷ്.(കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി.), സതീഷ് ജി,സുമേഷ് ജി.
മരുമക്കൾ: ജയശ്രീ ആർ, ശ്രീലക്ഷ്മി എൻ , ലക്ഷ്മി സി.എസ്.
സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്
ചവറ ഉപജില്ലാ സ്കൂള്‍ കലോത്സവം ഉത്ഘാടനം ചെയ്തു
ചവറ. ഉപജില്ലാ സ്കൂള്‍ കലോത്സവം ശങ്കരമംഗലം ഗവ.എച്ച്.എസ്.എസില്‍ വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ചു.
മനം കുളിര്‍പ്പിക്കുന്ന ആസ്വാദനത്തിന്‍റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്ന കലാകാഴ്ചകളും നാളെയുടെ കലാരത്നങ്ങളും മാറ്റുരയ്ക്കുന്ന ഈ വര്‍ഷത്തെ ചവറ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ ഉത്ഘാടനം ചെയ്തു.
പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീകല അദ്ധ്യക്ഷയായി, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പി.റ്റി.എ, എസ്.എം.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലോത്സവത്തിന് എല്ലാ ഭാവുകങ്ങളും.
കായംകുളം സബ്ജില്ലാ സ്കൂൾ കലോത്സവം, 26-ാം തവണയും വി വി എച്ച് എസ് എസ്
കായംകുളം. സബ്ജില്ലാ സ്കൂൾ കലോത്സവം: 26-ാം തവണയും വി വി എച്ച് എസ് എസ് കിരീടം നിലനിർത്തി
നവംബർ നാലു മുതൽ 10 വരെ കായംകുളത്ത് നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി.
യൂ പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ ജനറൽ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് (393) നേടിയാണ് ഓവറോൾ നിലനിർത്തിയത്. കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി വി വി എച്ച് എസ് എസ് തുടർച്ചയായി ഓവറോൾ കരസ്ഥമാക്കി വരികയാണ്. കൂടാതെ ഈ വർഷം യൂ പി എച്ച് എസ് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി സംസ്കൃത ഓവറോളും സ്കൂൾ നേടി. ആലപ്പുഴ ജില്ലാതല മത്സരത്തിൽ 35 ഇനങ്ങളിൽ കുട്ടികൾ മത്സരിക്കും.
കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ വച്ച് വിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ആർ രതീഷ് കുമാറും പിടിഎ പ്രസിഡണ്ട് എച്ച് റിഷാദ് ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ടി ഉണ്ണികൃഷ്ണൻ, അഡ്മിനിസ്റ്റേറ്റർ രാജീവ് നായർ സ്റ്റാഫ് സെക്രട്ടറിമാരായ സി എസ് ഹരികൃഷ്ണൻ, പി എസ് ഗിരീഷ് കുമാർ സീനിയർ അധ്യാപകരായ ബി കെ ബിജു, അജിത് കുമാർ മാലിനി,ദീപ്തി രവി, വീണാ ചന്ദ്രൻ, ജയകൃഷ്ണൻ, വിനോദ് കുമാർ, രമ്യ,ശ്രീലക്ഷ്മി, അഞ്ചു ശ്രീ,
പി ടി എ അംഗങ്ങളായ പ്രിയലാൽ, സ്മിത, തുടങ്ങിയവരും മത്സരത്തിൽ പങ്കെടുത്ത കുട്ടികളും സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു…
കോടിമതയിൽ അന്തർ സംസ്ഥാന ബസ് ഡ്രൈവറെ യാത്രക്കാർ മർദ്ദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ
കോട്ടയം. കോടിമതയിൽ അന്തർ സംസ്ഥാന ബസ് ഡ്രൈവറെ യാത്രക്കാർ മർദ്ദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കോട്ടയം, ആലപ്പുഴ, കൊല്ലം സ്വദേശികളാണ് അറസ്റ്റിൽ ആയത്. സമയത്ത് എത്തണമെന്ന് ഡ്രൈവറെ നിർദ്ദേശിച്ചതിനെ തുടർന്നായിരുന്നു മർദ്ദനം ഉണ്ടായത്
ചങ്ങനാശേരി തോട്ടയ്ക്കാട് സ്വദേശികളായ മനു മോഹൻ, അഖിൽ കെ.രവി ,കൊല്ലം ചടയമംഗലം സ്വദേശി അനന്തു കൃഷ്ണൻ,ആലപ്പുഴ കുന്നുമ്മ സ്വദേശി സഞ്ജു എസ് എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിൽ നിന്നും ബാംഗ്ലൂരിലേയ്ക്കു സർവീസ് നടത്തുന്ന അന്തർ സംസ്ഥാന സ്വകാര്യ ബസ് ഡ്രൈവറാണ് ഈ കഴിഞ്ഞ ഏഴാം തീയതി മർദ്ദനത്തിനിരയായത്.
ചിങ്ങവനത്തു നിന്നും, കോടിമതയിൽ നിന്നുമായി രണ്ട് യുവാക്കൾ ഓൺലൈനായി സീറ്റ് ബുക്ക് ചെയ്തിരുന്നു. ഗതാഗതക്കുരുക്ക് മൂലം ചിങ്ങവനത്ത് ബസ് വൈകിയെത്തിയിട്ടും യാത്രക്കാർ എത്തിയിരുന്നില്ല. തുടർന്ന് അടുത്ത സ്റ്റോപ്പായ കോടിമതിയിലെത്താൻ യാത്രക്കാരോട് ഡ്രൈവർ നിർദ്ദേശിക്കുകയായിരുന്നു.വരുന്നതിന് മുൻപ് ബസെടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഡ്രൈവറെ അസഭ്യം പറയുകയും മർദ്ദിച്ചതും.ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ബിഹാറില്‍ രണ്ടാംഘട്ടത്തിലും റെക്കോർഡ് പോളിംഗ്
പട്ന.രണ്ടാംഘട്ടത്തിലും റെക്കോർഡ് പോളിംഗ്. മൂന്നുമണിവരെ 60 ശതമാനത്തിനു മുകളിലാണ് പോളിംഗ്.
കിഷൻ അടക്കമുള്ള ജില്ലകളിൽ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം ഉയർന്നത് ജയ സാധ്യത വർദ്ധിപ്പിച്ചതായി ഇരു മുന്നണികളും അവകാശപ്പെട്ടു.
ഒന്നാം ഘട്ടത്തിന്റെ തനിയാവർത്തനം രണ്ടാംഘട്ട വോട്ടിംഗിലും . ഗ്രാമീണ മേഖലകളിൽ മികച്ച പോളിഗ് രേഖപ്പെടുത്തിയതാണ് പോളിംഗ് ശതമാനം ഉയരാൻ കാരണം. സ്ത്രീ വോട്ടർമാർ ഇത്തവണയും വോട്ടെടുപ്പിൽ സജീവമായി പങ്കെടുത്തു . അരാരിയയിൽ ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായത് ഒഴിച്ചാൽ കാര്യമായ അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. വോട്ടർ പട്ടികയിൽ നിന്ന് അകാരണമായി പേരുവെട്ടിയെന്ന് പൂർണിയയിലെ പ്രാൺപട്ടിയിലെ നാട്ടുകാർ പരാതിപ്പെട്ടു.ഡൽഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് വോട്ടിംഗ് നടന്നത്. സംഘർഷ സാധ്യതയുള്ള ബൂത്തുകളിൽ അഞ്ചുമണിയോടെ പോളിംഗ് അവസാനിച്ചു. 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. പോളിംഗ് ശതമാനം ഉയർന്നത് സർക്കാർ അനുകൂല തരംഗമാണെന്ന് ബിജെപി അവകാശപ്പെട്ടു. മാറ്റത്തിന്റെ കാറ്റാണ് വീശുന്നതെന്ന് ആർജെഡി. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
പുത്തൂർ സുവോളജിക്കൽ പത്തുമാനുകളെ തെരുവുനായ കടിച്ചുകൊന്നു
തൃശ്ശൂർ. പുത്തൂർ സുവോളജിക്കൽ ഗുരുതര സുരക്ഷാ വീഴ്ച. പാർക്കിൽ പാർപ്പിച്ചിരുന്ന പത്തുമാനുകളെ തെരുവുനായ കടിച്ചുകൊന്നു. സംഭവത്തിൽ അന്വേഷണത്തിന് വനം വകുപ്പ് ഉത്തരവിട്ടു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുക.
രണ്ടാഴ്ച മുമ്പാണ് ഏറെ കൊട്ടിഘോഷിച്ചു പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം നടന്നത്. പാർക്കിന്റെ സുരക്ഷാ വീഴ്ച വെളിപ്പെടുത്തുന്നതാണ് ഇന്നലെ രാത്രി നടന്ന സംഭവം.
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പത്തു മാനുകൾ ചത്തുപോവുകയായിരുന്നു . ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദി ജി കൃഷ്ണന്റെ നേതൃത്വത്തിൽ മൂന്ന് അംഗസംഘമാണ് സംഭവം അന്വേഷിക്കുക. നാലു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം.
സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർക്കിന് മുന്നിൽ മാർച്ച് നടത്തി .സുരക്ഷ ഓഡിറ്റ് പൂർത്തിയാക്കാതെ പാർക്ക് ഉദ്ഘാടനം നടത്തി എന്നാണ് ആരോപണം. മാനുകളുടെ പോസ്റ്റുമോർട്ടം നടപടികൾ തുടരുകയാണ്
പെരുമ്പുഴയിൽ മാരകായുധങ്ങളുമായി വീട്ടിൽ കയറി അക്രമം, മൂന്നുപേർക്ക് വെട്ടേറ്റു
കുണ്ടറ. പെരുമ്പുഴയിൽ മാരകായുധങ്ങളുമായി വീട്ടിൽ കയറി 20 അംഗ സംഘത്തിന്റ അക്രമം. മൂന്നുപേർക്ക് വെട്ടേറ്റു. പ്രതികൾക്ക് വേണ്ടി കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.വടിവാളുമായി അക്രമിസംഘം നാട്ടുകാരെ ഭയപ്പെടുത്തി.
കഴിഞ്ഞ ഒമ്പതാം തീയതി രാത്രി ആയിരുന്നു ഇരുപതാംഗസംഘം മാരകായുധങ്ങളുമായി വീട്ടിൽ കയറി അക്രമം നടത്തിയത്.ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായി എത്തിയ ഇരുപത് അംഗ ആക്രമി സംഘമാണ് യുവാക്കളെ വെട്ടിയത്. ഗുണ്ടാസംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കുണ്ടറ പെരുമ്പുഴ സെറ്റിൽമെന്റ് ഉന്നതിയിലെ മൂന്ന് യുവാക്കൾക്ക് വെട്ടേൽക്കുകയും ചെയ്തു. ആലുംമൂട് തൊടിയിൽ വീട്ടിൽ ജോൺ , ഗോപകുമാർ, അനു ഏലിയാസ് എന്നിവർക്കാണ് വെട്ടേറ്റത്.
അക്രമം നടത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
വാഹനങ്ങളുടെ നമ്പറുകൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുന്നുണ്ട്.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി കുണ്ടറ പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളി ലൂടെ വാഹനങ്ങളുടെ നമ്പറുകൾ വ്യക്തമായി.
വൈറ്റ് കോളർ ഭീകര സംഘത്തിന്റ പ്രധാന ആസൂത്രകൻ മൗലവി ഇർഫാൻ
ന്യൂഡെൽഹി.വൈറ്റ് കോളർ ഭീകര സംഘത്തിന്റ പ്രധാന ആസൂത്രകൻ മൗലവി ഇർഫാൻ.മൗലവി ഇർഫാൻ ശ്രീനഗർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മുൻ ഫാർമസിസ്റ്റ്.നവ് ഗാമിൽ ഒരു പള്ളിയിൽ ഇമാം ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഡോക്ട്ടെഴ്സിനെ ഭീകര സംഘടനയുമായി അടുപ്പിച്ചത് മൗലവി ഇർഫാൻ എന്ന് ഏജൻസികൾക്ക് വിവരം ലഭിച്ചു. അന്വേഷണം ഡോക്ടർ ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ച് എന്ന വിവരം.ഇവർ മുസാമിൽ ആദിൽ ഉമർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.ഷഹീന ഇടയ്ക്കിടെ കാശ്മീർ സന്ദർശിക്കുകയും ചില ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതായും കണ്ടെത്തി.
ഫരീദാബാദിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്ത ഒരു വാഹനം ഷാഹീന്റെ പേരിൽ ഉള്ളത്.ഷാഹീനും മുസാമിൽ ആദിൽ ഉമർ ഇവർ ആശയവിനിമയം നടത്തിയിരുന്നത് മെഡിക്കൽ വെൽഫെയർ ഗ്രൂപ്പുകൾ വഴിയും എൻജിഒ ചാനൽ വഴിയും .ജോലിയെ തീവ്രവാദബന്ധം മറക്കാൻ ഉപയോഗിച്ചതായും അന്വേഷണ ഏജൻസി വൃത്തങ്ങൾ.
കോൺഗ്രസിലെ അനൈക്യം സിപിഎം ഭാഷ്യം സതീശൻ
തിരുവനന്തപുരം.കോൺഗ്രസിൽ അനൈക്യമുണ്ടെന്നത് CPIM പ്രചരണമെന്ന് വി.ഡി സതീശൻ
ഞങ്ങൾക്ക് മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ഒരുപാട് പേരുണ്ട്.ആരും മുഖ്യമന്ത്രിയാകാൻ കുപ്പായമിട്ടിറങ്ങിയിട്ടില്ല
എല്ലാവരും സ്വയം ബോധ്യത്തോടെ യുഡിഎഫിന്റെ തിരിച്ചുവരവിന് വേണ്ടിയാണ് ആഗ്രഹിക്കുന്നത്
അതുകഴിയുമ്പോൾ പാർട്ടിക്ക് ഒരു സംവിധാനം ഉണ്ട്
അവർ അവർ തീരുമാനിച്ചു കൊള്ളും മുഖ്യമന്ത്രി ആരാണെന്ന്
അതിനുവേണ്ടി കടിച്ചുകീറുകയോ തമ്മിൽ വഴക്കിടുകയോ ഒന്നും ചെയ്യില്ല
എല്ലാ നേതാക്കളും ദിവസവും പരസ്പരം ബന്ധപ്പെട്ടാണ് തീരുമാനമെടുക്കുന്നത്
പാർട്ടി നേതൃത്വം ഒറ്റക്കെട്ടെന്നും സതീശൻ
































