26.6 C
Kollam
Saturday 12th September, 2026 | 01:49:07 AM
Home Lifestyle Entertainment ‘യാന മാതിരി’ ഇരുന്ന താൻ എങ്ങനെ ഇത്രയും സുന്ദരിയായി മാറി, രഹസ്യം വെളിപ്പെടുത്തി ഖുശ്ബു

‘യാന മാതിരി’ ഇരുന്ന താൻ എങ്ങനെ ഇത്രയും സുന്ദരിയായി മാറി, രഹസ്യം വെളിപ്പെടുത്തി ഖുശ്ബു

മലയാളികൾക്കടക്കം ഇന്നും പ്രിയപ്പെട്ട താരമാണ് ഖുശ്ബു സുന്ദർ. നായികയായും അമ്മയായും ഒക്കെ സ്ക്രീനിൽ തിളങ്ങിയ ഖുശ്ബു അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായത് തന്റെ അത്ഭുതപ്പെടുത്തുന്ന മേക്കോവറിലൂടെയാണ്. ‘യാന മാതിരി’ ഇരുന്ന താൻ എങ്ങനെ ഇത്രയും സുന്ദരിയായി മാറിയെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

തലൈവർ ചിത്രം ‘അണ്ണാത്തെ’യിൽ അഭിനയിക്കുമ്പോൾ 98 കിലോയായിരുന്നു ഖുശ്ബുവിന്റെ ഭാരം. ശരീരഭാരം കൂടിയതോടെ ജീവിതം പ്രതിസന്ധിയിലായി. വീടിന്റെ പടികൾ കയറുമ്പോൾ കിതപ്പും മുട്ടുവേദനയും അലട്ടിത്തുടങ്ങി. ഒടുവിൽ ഡോക്ടറുടെ മുന്നറിയിപ്പ് വന്നു, ഇനിയും വണ്ണം കുറച്ചില്ലെങ്കിൽ രോഗങ്ങൾ കീഴടക്കും.

കോവിഡ് കാലത്താണ് ഖുശ്ബു ആ കഠിനമായ യാത്ര തുടങ്ങിയത്. നാല് വർഷത്തെ പ്രയത്നം! ഇന്ന് ഖുശ്ബുവിന് പ്രായം 55. പക്ഷേ, ബിപിയോ ഷുഗറോ താരത്തെ അലട്ടുന്നില്ല. മൈദയും ചപ്പാത്തിയുമൊക്കെ ഭക്ഷണക്രമത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് താരം പറയുന്നു.

also read :

സിനിമയിൽ വന്ന കാലത്തെ ആ പഴയ മെലിഞ്ഞ ലുക്കിലേക്ക് ഖുശ്ബു മടങ്ങിയെത്തിയിരിക്കുന്നു. വണ്ണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും തന്നെ ഇരുകൈയും നീട്ടി സ്വീകരിച്ച ആരാധകരോട് താരം നന്ദി പറയാനും മറന്നില്ല. ആത്മവിശ്വാസമുണ്ടെങ്കിൽ പ്രായം വെറും അക്കമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ പ്രിയ നടി.