വാണിജ്യ സിലിണ്ടർ ക്ഷാമം,സംസ്ഥാനത്തെ മുപ്പത് ശതമാനത്തിലേറെ ഹോട്ടലുകൾ അടച്ചുപൂട്ടി
വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്തെ മുപ്പത് ശതമാനത്തിലേറെ ഹോട്ടലുകൾ അടച്ചുപൂട്ടി. മെനു വെട്ടിചുരുക്കിയാണ് ബാക്കിയുള്ള ഹോട്ടലുകളുടെ പ്രവർത്തനം. വെജിറ്റേറിയൻ ഹോട്ടലുകളിൽ നിന്ന് ഊണ് അപ്രത്യക്ഷമായി. വേവ് കൂടുതലുള്ള ബീഫ് ഉൾപ്പെടെയുള്ള വിഭവങ്ങൾ വെട്ടിചുരുക്കിയും ക്ഷാമം മറികടക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. നിയന്ത്രിതമായെങ്കിലും വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. ക്ഷാമം തുടർന്നാൽ രണ്ട് ദിവസ്സത്തിനുള്ളിൽ സംസ്ഥാനത്തെ എഴുപത് ശതമാനത്തിലേറെ ഹോട്ടലുകൾക്കും താഴ് വീഴും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed