കൊല്ലത്ത് എക്സൈസ് സംഘത്തിന്റെ വൻ ലഹരിവേട്ട; മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

കൊല്ലം: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൽ കൊല്ലം നഗരമധ്യത്തിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി. കൊല്ലം ഈസ്റ്റ് വില്ലേജിൽ ആശ്രാമം ശാന്തി നഗർ ചന്ദ്രാലയത്തിൽ ആശിഷ് (35) ആണ് എക്സൈസ് സംഘത്തിന്റെ വലയിലായത്. ഇയാളുടെ പക്കൽ നിന്ന് 4.1756 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശങ്കർ. പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച ഉച്ചയ്ക്ക് 2.10 ഓടെ ആശ്രാമത്തെ വീട്ടിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. … Continue reading കൊല്ലത്ത് എക്സൈസ് സംഘത്തിന്റെ വൻ ലഹരിവേട്ട; മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ