Home Blog Page 897

ഇനി 11 നാള്‍, സംസ്ഥാനത്ത് പ്രചാരണ ചൂടേറുന്നു, പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, തൃശൂരിൽ എൻഡിഎ റോഡ് ഷോ, മുഖ്യമന്ത്രി മലപ്പുറത്ത്, രാഹുൽ നാളെ എത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് നാൾ മാത്രം ശേഷിക്കെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നു. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്ടറിലെത്തുന്ന മോദി ഉച്ചയ്ക്കുശേഷം 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിനുശേഷമായിരിക്കും പ്രധാനമന്ത്രി തൃശൂരിലേക്ക് പോവുക. വൈകിട്ട് തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.

Also Read: രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ല , ചുരുക്കം ചില നിയന്ത്രണങ്ങൾ മാത്രം, പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചരണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി്

അതേസമയം, മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് പരിപാടികളിലാണ് ഇന്ന് പങ്കെടുക്കുന്നത്. മലപ്പുറത്തെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് നടക്കുന്ന വാർത്താസമ്മേളനത്തിനുശേഷം തിരൂർ, പൊന്നാനി മണ്ഡലങ്ങളിലും വൈകിട്ട് തവനൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിലുമാണ് റാലികൾ ഉദ്ഘാടനം ചെയ്യുക. ജില്ലയിൽ യുഡിഎഫും, എൽഡിഎഫും തമ്മിൽ ശക്തമായ മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുന്നത്. അതേസമയം, എസ്ഡിപിഐ പിന്തുണയടക്കമുള്ള വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രി കൂടുതൽ പ്രതികരണങ്ങൾ നടത്തുമോ എന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വടക്കൻ പറവൂരിലാണ് പ്രചാരണം നടത്തുന്നത്.

രാഹുൽ ഗാന്ധി നാളെ പത്തനംതിട്ട ജില്ലയിൽ എത്തുന്നുണ്ട്. അവസാന ലാപ്പിലും ഡീൽ വീവാദവും എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതും തന്നെയാണ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശം; ട്രയൽ റണ്‍ അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

ട്രയൽ റൺ അടക്കം എല്ലാ സുരക്ഷാ ക്രമീകരണങ്ങളും തൃശൂര്‍ നഗരത്തിൽ പൂർത്തിയായി. വൈകിട്ട് നാലുമണിയോടെ കുട്ടനെല്ലൂരിലെ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 4.15ഓടെ സ്വരാജ് റൗണ്ടിൽ റോഡ് ഷോ ആരംഭിക്കും. തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രി മുതൽ ബിനി ഹെറിറ്റേജ് വരെയാണ് റോഡ് ഷോ. അമ്പതിനായിരത്തിൽ അധികം പ്രവർത്തകർ റോഡ് ഷോയുടെ ഭാഗമാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. പത്മജാ വേണുഗോപാൽ ഉൾപ്പെടെ ജില്ലയിലെ എല്ലാ എൻഡിഎ സ്ഥാനാർത്ഥികളും റോഡ് ഷോയുടെ ഭാഗമായി പങ്കെടുക്കും. റോഡ് ഷോയ്ക്ക് മുന്നോടിയായി 12 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.

രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ല , ചുരുക്കം ചില നിയന്ത്രണങ്ങൾ മാത്രം, പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചരണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി്

തൃശ്ശൂര്‍: രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചുരുക്കം ചില നിയന്ത്രണങ്ങൾ വേണ്ടിവരുന്നു എന്നേയുള്ളൂ.ഇന്നലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഓയിൽ കമ്പനികളുടെയും യോഗം വിളിച്ചു.പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചരണം മാത്രമാണ്.അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് പോലും പാചക വാതകത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ട്.വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Also Read: യുദ്ധത്തിലേക്ക് ഹൂതികളും, ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം, ലോകം ആശങ്കയിൽ

അതേ സമയം പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടാഴ്ചയായി തുടരുന്ന പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു.ആവശ്യത്തിന് സിലിണ്ടർ കിട്ടിയില്ലെങ്കിൽ വില കൂട്ടേണ്ടി വരുമെന്നാണ് ഹോട്ടൽ ഉടമകൾ നൽകുന്ന മുന്നറിയിപ്പ്. ഇതിനിടെ സംസ്ഥാനങ്ങൾക്കുള്ള സിലിണ്ടർ വിഹിതം കേന്ദ്രസർക്കാർ കൂട്ടിയത് ഏത് രീതിയിൽ ഫലം കാണുമെന്നതാണ് വരുംദിവസങ്ങളിലെ ആകാംക്ഷ.

എല്‍പിജി-പെട്രോള്‍- ഡീസല്‍ വിതരണ പ്രതിസന്ധിയും പരാതികളും: കണ്‍ട്രോള്‍ റൂം തുടങ്ങി

എല്‍.പി.ജി /പെട്രോള്‍/ ഡീസല്‍ വിതരണ പ്രതിസന്ധിയും പരാതികളും പരിഹരിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി  ജില്ലാ സപ്ലൈ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.   9188527569, 0474 2794818 നമ്പരുകളില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം.

Also Read:

ജില്ലയില്‍ ഹോം വോട്ടിംഗ്  നാളെ മുതല്‍

ശാരീരികഅവശതയുള്ള 85 വയസിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരര്‍, ഭിന്നശേഷിവിഭാഗം വോട്ടര്‍മാര്‍ എന്നിവര്‍ക്കുള്ള ഹോം വോട്ടിംഗ് ജില്ലയില്‍ മാര്‍ച്ച് 30 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്.   രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവെ 12 ഡി ഫോമില്‍ അപേക്ഷിച്ചവര്‍ക്കാണ് ഹോം വോട്ടിങ്ങിന് അവസരമെന്ന് വ്യക്തമാക്കി. ഏപ്രില്‍ നാലു വരെ പ്രക്രിയ തുടരും. ജില്ലയില്‍ 14,905 വോട്ടര്‍മാര്‍ക്കാണ് ഹോം വോട്ടിങ്ങിന് അംഗീകാരം ലഭിച്ചത്. ഇതില്‍ 10,853 വോട്ടര്‍മാര്‍ മുതിര്‍ന്ന പൗരരും, 4,052 പേര്‍ ഭിന്നശേഷി വിഭാഗത്തിലുള്ളവരുമാണ്.



ജില്ലയില്‍ 11 മണ്ഡലങ്ങളിലായി 137 പോളിംഗ് സംഘങ്ങളും 22 റിസര്‍വ് ടീമുകളും ഉള്‍പ്പടെ ആകെ 159 പോളിംഗ് സംഘങ്ങളുണ്ട്. വോട്ടര്‍മാരെ എസ് എം എസ് മുഖേനയോ, ബി എല്‍ ഒമാര്‍ നേരിട്ടോ, പോസ്റ്റല്‍ സംവിധാനത്തിലൂടെയോ പോളിംഗ് സംഘങ്ങള്‍ വീടുകളില്‍ എത്തുന്ന തീയതിയും സമയവും അറിയിക്കും. ആദ്യ അവസരത്തില്‍   വോട്ടറില്ലെങ്കില്‍ രണ്ടാം  അവസരത്തിന് തിയതിയും സമയവും നിശ്ചയിക്കും.    ഓരോ നിയോജകമണ്ഡലത്തിലും നിയോഗിച്ച സംഘങ്ങളുടെ എണ്ണം:
കരുനാഗപ്പള്ളി: 14, ചവറ: 11, കുന്നത്തൂര്‍: 15, കൊട്ടാരക്കര: 14, പത്തനാപുരം: 15, പുനലൂര്‍: 15, ചടയമംഗലം: 16, കുണ്ടറ: 11, കൊല്ലം: 8, ഇരവിപുരം: 7. ചാത്തന്നൂര്‍: 11. ഓരോ സംഘത്തിലും ഒരു സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, സൂക്ഷ്മ നിരീക്ഷകന്‍, പൊലീസ്, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉണ്ടാകും.



നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഹോം വോട്ടിങ്ങിന് അര്‍ഹരായവരുടെ പട്ടിക രാഷ്ട്രീയകക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കാന്‍ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി;   സംഘങ്ങളുടെ റൂട്ട് പ്ലാന്‍, ഷെഡ്യൂള്‍ എന്നിവയും വരണാധികാരികള്‍ കൈമാറും. ഹോം വോട്ടിംഗ് സമയത്ത് ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സാന്നിധ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഐ ഷംസീര്‍   തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുധീഷ്, ഐ ഷംസീര്‍ (ഐ യു എം എല്‍), കൃഷ്ണവേണി ജി ശര്‍മ്മ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) എം എസ് ലാല്‍(ബി ജെ പി) തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read:

വയനാട്ടിൽ വീട്ടുമുറ്റത്ത് വച്ച് വയോധികയെ കാട്ടാന എടുത്തെറിഞ്ഞു, ഗുരുതര പരിക്കേറ്റ് ചികിത്സയിൽ

കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്. കൈതവേലിൽ തങ്കമ്മയ്ക്കാണ് (80)പരിക്കേറ്റത്. വീടിന്‍റെ മുറ്റത്ത് വെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്. തങ്കമ്മയെ കാട്ടാന തുമ്പിക്കൈയിൽ ചുഴറ്റി എടുത്തെറിയുകയായിരുന്നു. വീഴ്ചയിൽ കാലിന് ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി ഹോർമുസ് കടക്കാൻ അനുമതി; കടലിടുക്കിൽ ഇനി 18 ഇന്ത്യൻ കപ്പലുകൾ

ബന്ധുവായ യുവതിയെ അയൽവാസിയായ യുവാവ്  സ്നേഹിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധം: വീട് തീവച്ച് നശിപ്പിച്ച  കേസിലെ പ്രതിക്ക് എട്ടുവർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും

വീട് തീവച്ച് നശിപ്പിച്ച  കേസിലെ പ്രതിക്ക് എട്ടുവർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. കൊട്ടാരക്കര മൈലം വില്ലേജിൽ പ്ലാവിള വീട്ടിൽ ഗോപിയുടെ മകൻ ശ്രീകുമാർ (32) നെയാണ് ബഹു. കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സി. എം. സീമ എട്ടുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.


15 .09.2022 തീയതി പുലർച്ചെ 2 മണിയോടെയാണ് കേസ്സിനാസ്പദനായ സംഭവം.  പ്രതിയായ ശ്രീകുമാറിന്റെ ബന്ധുവായ യുവതിയെ അയൽവാസിയായ യുവാവ്  സ്നേഹിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധത്തെ തുടർന്ന്, യുവാവിന്റെ വീടിന് പ്രതി തീ വെക്കുകയായിരുന്നു. സംഭവത്തിൽ വീട് ഭാഗികമായി കത്തി നശിക്കുകയും വീട്ടുപകരണങ്ങളും  ,  വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും കത്തി നശിക്കുകയും ചെയ്തു.

കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയിരുന്ന പൊന്നച്ചൻ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ ജയകുമാർ കെ. കെ. കുന്നത്തൂർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് എ.എസ്.ഐ സുസ്മിത ഭവൻ ആയിരുന്നു.

Also Read:

കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ ബിരുദ  വിദ്യാർഥി കല്ലടയാറ്റില്‍ മുങ്ങിമരിച്ചു

കുളത്തൂപ്പുഴ: കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ ബിരുദ  വിദ്യാർഥി കല്ലടയാറ്റിലെ നെടുവണ്ണൂർ ഭാഗത്തെ കുളിക്കടവില്‍ മുങ്ങിമരിച്ചു.  കടയ്ക്കല്‍ എം. എസ്. എം. കോളേജിലെ രണ്ടാ വര്‍ഷ ബി. എ. അറബിക് വിദ്യാര്‍ഥിയും  മടത്തറ കൊല്ലായില്‍ മൂന്നുമുക്ക് തടത്തരികത്ത് വീട്ടില്‍ അന്‍സാരി – സലീല ദമ്പതികളുടെ മകനുമായ
അർഷദ് (21) ആണ് മരണപ്പെട്ടത്.

Also Read:

കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെ സുഹൃത്തുക്കൾക്ക് ഒപ്പം എത്തിയ അർഷദ് പാറ പ്പുറത്ത്‌ കയറി അബദ്ധത്തിൽ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.  യുവാവ് പുഴയില്‍ മുങ്ങി താഴ്ന്നതോടെ സുഹൃത്തുക്കള്‍ ഉച്ചത്തില്‍ നിലവിളച്ചതിനെ തുടര്‍ന്ന് സമീപ വാസികള്‍ ഓടിയെത്തി പുഴയിൽ ഇറങ്ങി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവമറിഞ്ഞ് കുളത്തൂപ്പുഴ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.  പൊലീസ് അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മണിക്കൂറിനു ശേഷം മൃതദേഹം കണ്ടെത്താനായത്.  പുഴയില്‍ നീരൊഴുക്ക് കുറവാണെങ്കിലും ഇവിടെ ആഴം കൂടുതലാണ്. മുമ്പ് നിരവധി പേര്‍ക്ക് ജീവന്‍നഷ്ടമായിട്ടുളളതിനാലും പുഴയിലേക്കിറങ്ങുന്നതില്‍ അപകട സാധ്യത ഏറെയായതിനാലും അധികൃതര്‍ പ്രദേശത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നാട്ടുകാരടക്കം ഇവിടെ കുളിക്കുന്നത് വിലക്കിയാല്‍ പോലും യുവാക്കളിലധികവും മുന്നറിയിപ്പ് അവഗണിക്കുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്.  പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  സഹോദരി അന്‍സല്‍ന.

തിരുവനന്തപുരം ജില്ലയിൽ എൽഡിഎഫ് – ബിജെപി ഡീൽ ശക്തം, മുൻ സിപിഐ നേതാവും നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയുമായ മീനാങ്കൽ കുമാർ

തിരുവനന്തപുരം. ജില്ലയിൽ എൽഡിഎഫ് – ബിജെപി ഡീൽ ശക്തമാണെന്ന ആരോപണവുമായി മുൻ സിപിഐ നേതാവും നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയുമായ മീനാങ്കൽ കുമാർ. കോർപ്പറേഷനിൽ 10 സീറ്റ് ഉണ്ടായിരുന്ന സിപിഐ ഒരു സീറ്റിലേക്ക് ഒതുങ്ങിയതിന് കാരണം ബിജെപി – എൽഡിഎഫ് കൂട്ട്കെട്ട്.

also read:

ആർഎസ്എസിന് ജില്ലയിൽ മുന്നേറ്റം ഉണ്ടാക്കി കൊടുത്തതിൽ നിർണായക പങ്കുവഹിച്ച ആളാണ് നെടുമങ്ങാട് എൽഡിഎഫ് സ്ഥാനാർത്ഥിയായ ജി ആർ അനിലെന്നും അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിൽ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ സമീപനങ്ങളെ ചൂണ്ടിക്കാണിച്ചതിനാണ് തന്നെ സിപിഐയിൽ നിന്നും പുറത്താക്കിയതെന്നും മീനാങ്കൽ കുമാർ വ്യക്തമാക്കി. നെടുമങ്ങാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ തിരക്കിലാണ് അദ്ദേഹം..

രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി ഹോർമുസ് കടക്കാൻ അനുമതി; കടലിടുക്കിൽ ഇനി 18 ഇന്ത്യൻ കപ്പലുകൾ

ന്യൂഡൽഹി: രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി ഹോർമുസ് കടക്കാൻ അനുമതി. ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്നലെ അനുവാദം ലഭിച്ചത് എൽപിജി ടാങ്കറുകളായ ബിഡബ്ല്യു ഇഎൽഎം, ബിഡബ്ല്യു ടിവൈആർ എന്നിവയ്ക്കാണ്. രണ്ട് കപ്പലുകളും ചെന്നൈ ആസ്ഥാനമായുള്ള ബിഡബ്ല്യു ഗ്ലോബൽ യുണൈറ്റഡ് എൽപിജി കമ്പനിയുടേതാണ്.

നാല് ക്രൂഡ് ഓയിൽ ടാങ്കറുകൾ, ഒരു എൽഎൻജി ടാങ്കറുകൾ ഉൾപ്പെടെ ഹോർമുസിൽ നിലവിൽ ഉള്ളത് 18 ഇന്ത്യൻ കപ്പലുകളാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയത് ശിവാലിക്, നന്ദാദേവി, ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ നാല് എൽപിജി ടാങ്കറുകളാണ്. പിന്നാലെ ഇന്നലെ രണ്ട് ടാങ്കറുകൾക്ക് കൂടി അനുമതി ലഭിച്ചു. ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നതിനായി ഇന്ത്യ ഇറാനുമായി നയതന്ത്ര തലത്തിൽ ഇടപെട്ടിട്ടുണ്ട്.

പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ അന്തർമന്ത്രാലയ സമിതിയുടെ യോഗം ചേർന്ന് രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി. യുദ്ധം നീണ്ടാൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചയായി. ഊർജ്ജലഭ്യത ഉറപ്പാക്കാനുള്ള നടപടികളിലും ചർച്ച നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വേണ്ട ഇടപെടലുകൾ നടത്തുന്നുണ്ടെന്നും ഇന്ത്യയുടെ താൽപര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് പ്രതികരിച്ചു. ഇന്ധനവുമായി കൂടുതൽ കപ്പലുകൾ ഇന്ന് മുതൽ ഹോർമുസ് കടക്കും.

പിഎൻജി കണക്ഷനുകൾക്ക് അനുമതി വേഗത്തിൽ ആക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രം. 50 ലക്ഷം പുതിയ പിഎൻജി കണക്ഷൻ എന്ന ലക്ഷ്യത്തിലേക്ക് എത്തണം. അന്തർമന്ത്രാലയ യോഗത്തിലാണ് നിർദ്ദേശം. ദീർഘകാലാടിസ്ഥാനത്തിലുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്ന് യോഗത്തിൽ രാജ് നാഥ് സിംഗ് ആവശ്യപ്പെട്ടു. അതിനിടെ പാകിസ്താന്റെ 20 കപ്പലുകൾ ഹോർമുസ് വഴി വിടാൻ ഇറാൻ അനുമതി നൽകിയിട്ടുണ്ട്. പ്രതിദിനം രണ്ടു കപ്പലുകൾ വീതം വിടും.

വീടിന്റെ മുറ്റത്തുവെച്ച് 80കാരിയെ കാട്ടാന എടുത്തെറിഞ്ഞു

വയനാട്. മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ 80കാരിക്ക് പരിക്ക്. വീടിന്റെ മുറ്റത്തുവെച്ച് 80കാരിയെ കാട്ടാന എടുത്തെറിയുകയായിരുന്നു. കാലിന് പരിക്കേറ്റ കൈതവേലില്‍ സ്വദേശിനിയായ തങ്കമ്മ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ ഭാഗത്ത് നിന്ന് പതിവായി ആക്ഷേപം ഉണ്ട്

ശുചിമുറിയില്‍ പോയി വീട്ടിലേക്ക് വരുമ്പോഴാണ് തങ്കമ്മയെ കാട്ടാന ആക്രമിച്ചത്. കാട്ടാന തുമ്പിക്കൈ കൊണ്ട് തങ്കമ്മയെ എടുത്തെറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഉടന്‍ തന്നെ തങ്കമ്മയെ ആശുപത്രിയില്‍ എത്തിച്ചു. കാലിന് ഒടിവ് ഉണ്ടെന്നാണ് വിവരം.