Home News Local കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ ബിരുദ  വിദ്യാർഥി കല്ലടയാറ്റില്‍ മുങ്ങിമരിച്ചു

കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ ബിരുദ  വിദ്യാർഥി കല്ലടയാറ്റില്‍ മുങ്ങിമരിച്ചു

Advertisement

കുളത്തൂപ്പുഴ: കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ ബിരുദ  വിദ്യാർഥി കല്ലടയാറ്റിലെ നെടുവണ്ണൂർ ഭാഗത്തെ കുളിക്കടവില്‍ മുങ്ങിമരിച്ചു.  കടയ്ക്കല്‍ എം. എസ്. എം. കോളേജിലെ രണ്ടാ വര്‍ഷ ബി. എ. അറബിക് വിദ്യാര്‍ഥിയും  മടത്തറ കൊല്ലായില്‍ മൂന്നുമുക്ക് തടത്തരികത്ത് വീട്ടില്‍ അന്‍സാരി – സലീല ദമ്പതികളുടെ മകനുമായ
അർഷദ് (21) ആണ് മരണപ്പെട്ടത്.

Also Read:

കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെ സുഹൃത്തുക്കൾക്ക് ഒപ്പം എത്തിയ അർഷദ് പാറ പ്പുറത്ത്‌ കയറി അബദ്ധത്തിൽ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.  യുവാവ് പുഴയില്‍ മുങ്ങി താഴ്ന്നതോടെ സുഹൃത്തുക്കള്‍ ഉച്ചത്തില്‍ നിലവിളച്ചതിനെ തുടര്‍ന്ന് സമീപ വാസികള്‍ ഓടിയെത്തി പുഴയിൽ ഇറങ്ങി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവമറിഞ്ഞ് കുളത്തൂപ്പുഴ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.  പൊലീസ് അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മണിക്കൂറിനു ശേഷം മൃതദേഹം കണ്ടെത്താനായത്.  പുഴയില്‍ നീരൊഴുക്ക് കുറവാണെങ്കിലും ഇവിടെ ആഴം കൂടുതലാണ്. മുമ്പ് നിരവധി പേര്‍ക്ക് ജീവന്‍നഷ്ടമായിട്ടുളളതിനാലും പുഴയിലേക്കിറങ്ങുന്നതില്‍ അപകട സാധ്യത ഏറെയായതിനാലും അധികൃതര്‍ പ്രദേശത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നാട്ടുകാരടക്കം ഇവിടെ കുളിക്കുന്നത് വിലക്കിയാല്‍ പോലും യുവാക്കളിലധികവും മുന്നറിയിപ്പ് അവഗണിക്കുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്.  പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  സഹോദരി അന്‍സല്‍ന.

Advertisement