Home News Breaking News തിരുവനന്തപുരം ജില്ലയിൽ എൽഡിഎഫ് – ബിജെപി ഡീൽ ശക്തം, മുൻ സിപിഐ നേതാവും നെടുമങ്ങാട് യുഡിഎഫ്...

തിരുവനന്തപുരം ജില്ലയിൽ എൽഡിഎഫ് – ബിജെപി ഡീൽ ശക്തം, മുൻ സിപിഐ നേതാവും നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയുമായ മീനാങ്കൽ കുമാർ

Advertisement

തിരുവനന്തപുരം. ജില്ലയിൽ എൽഡിഎഫ് – ബിജെപി ഡീൽ ശക്തമാണെന്ന ആരോപണവുമായി മുൻ സിപിഐ നേതാവും നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയുമായ മീനാങ്കൽ കുമാർ. കോർപ്പറേഷനിൽ 10 സീറ്റ് ഉണ്ടായിരുന്ന സിപിഐ ഒരു സീറ്റിലേക്ക് ഒതുങ്ങിയതിന് കാരണം ബിജെപി – എൽഡിഎഫ് കൂട്ട്കെട്ട്.

also read:

ആർഎസ്എസിന് ജില്ലയിൽ മുന്നേറ്റം ഉണ്ടാക്കി കൊടുത്തതിൽ നിർണായക പങ്കുവഹിച്ച ആളാണ് നെടുമങ്ങാട് എൽഡിഎഫ് സ്ഥാനാർത്ഥിയായ ജി ആർ അനിലെന്നും അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിൽ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ സമീപനങ്ങളെ ചൂണ്ടിക്കാണിച്ചതിനാണ് തന്നെ സിപിഐയിൽ നിന്നും പുറത്താക്കിയതെന്നും മീനാങ്കൽ കുമാർ വ്യക്തമാക്കി. നെടുമങ്ങാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ തിരക്കിലാണ് അദ്ദേഹം..

Advertisement