തൃശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം; സി എൻ ജി ചോർച്ച തടഞ്ഞു
തൃശൂർ: കെഎസ്ആർറ്റിസി ബസ് സ്റ്റാൻ്റിന് സമീപമുള്ള പെട്രോൾ പമ്പിൽ തീപിടുത്തം. അന്യസംസ്ഥാനക്കാരൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റിയിൽ നിന്ന് തൊട്ടടുത്തുള്ള ഗ്യാസിലേക്ക് തീപിടിക്കുകയായിരുന്നു. ഗ്യാസിൻ്റെ വാൽവ് രാത്രി 11.56 ഓടെ അടച്ചു. വാതകചോർച്ച നിയന്ത്രണ വിധേയമാണ്.പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെ സമയോചിതമായ ഇടപെടൽ മൂലം മറ്റ് സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. ഒന്നര മണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടഞ്ഞായിരുന്നു നടപടി. അന്യസംസ്ഥാനക്കാരന് മുഖത്തും കൈയ്യിലും പൊള്ളലേറ്റിട്ടുണ്ട്. നാളെ പ്രധാനമന്ത്രി തൃശൂർ സന്ദർശിക്കാനാരിക്കെയാണ് ഈ സംഭവം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed